ബാൽക്കണിയിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന 7 പൂച്ചെടികൾ
വീടിന്റെ ഏറ്റവും മനോഹരമായ ഇടമാണ് ബാൽക്കണി. വിശ്രമത്തിനും വൈകുന്നേരങ്ങൾ ചിലവിടാനും ബാൽക്കണിയാണ് പലരും തെരഞ്ഞെടുക്കുന്നത്. ചെടികൾകൊണ്ട് ബാൽക്കണി മനോഹരമാക്കാൻ സാധിക്കും. ഈ ചെടികൾ വളർത്തൂ.

പൂച്ചെടികൾ
കൊതിപ്പിക്കുന്ന ഇടങ്ങളായി വീടിന്റെ ബാൽക്കണിയെ മാറ്റാൻ സാധിക്കും. ബാൽക്കണിയിൽ വളർത്താൻ പറ്റിയ പൂച്ചെടികൾ ഇതാണ്.
പെറ്റുനിയ
പലനിറത്തിലുള്ള പൂക്കളാണ് പെറ്റുനിയക്കുള്ളത്. ബാൽക്കണി മനോഹരമാക്കാൻ ഈ ചെടിക്ക് സാധിക്കും. ഇത് വളർത്താനും എളുപ്പമാണ്.
ജമന്തി
നിരവധി ഗുണങ്ങളുള്ള ചെടിയാണ് ജമന്തി. ഇത് വളരെ വേഗത്തിൽ വളരുന്നു. ചെറിയ പോട്ടിലും ചെടി വളർത്താവുന്നതാണ്.
ജെറേനിയം
ചുവപ്പ്, പിങ്ക്, വെള്ള തുടങ്ങിയ നിറങ്ങളിലാണ് ഈ ചെടിക്ക് പൂക്കളുള്ളത്. പോട്ടിൽ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ചെടിയാണിത്.
ചെമ്പരത്തി
ഒട്ടുമിക്ക വീടുകളിലും ചെമ്പരത്തി ഉണ്ട്. ഇതിന്റെ പ്രകാശമുള്ള പൂക്കൾ ബാൽക്കണിക്ക് കൂടുതൽ ഭംഗി നൽകുന്നു. പലനിറത്തിലാണ് ചെമ്പരത്തിയുള്ളത്.
മുല്ല
വെള്ള നിറത്തിലുള്ള പൂക്കളും ഇതിന്റെ ഗന്ധവുമാണ് മുല്ലയെ മറ്റുചെടികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ചെറിയ പോട്ടിലും മുല്ല വളർത്താൻ സാധിക്കും.
ഗന്ധരാജൻ
നല്ല സുഗന്ധം പരത്തുന്ന ചെടിയാണ് ഗന്ധരാജൻ. ഇതിന്റെ വെള്ള നിറത്തിലുള്ള പൂക്കൾ ചെടിയെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു.
ബോഗൻവില്ല
വീടിന് അഴകേകാൻ ബോഗൻവില്ല ചെടി നല്ലതാണ്. ഇതിന്റെ മനോഹരമായ പൂക്കൾ വീടിനൊരു ഏസ്തെറ്റിക് ലുക്ക് നൽകുന്നു. എളുപ്പത്തിൽ വളർത്താവുന്ന ചെടിയാണിത്.

