- Home
- Life
- Home (Life)
- തടികൊണ്ടുള്ള കട്ടിങ് ബോർഡ് വൃത്തിയാക്കുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 5 അബദ്ധങ്ങൾ
തടികൊണ്ടുള്ള കട്ടിങ് ബോർഡ് വൃത്തിയാക്കുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 5 അബദ്ധങ്ങൾ
കട്ടിങ് ബോർഡ് ഉപയോഗിച്ച് പച്ചക്കറികളും ഇറച്ചിയും മീനുമൊക്കെ മുറിക്കാൻ എളുപ്പമാണ്. പലതരം മെറ്റീരിയലിലാണ് കട്ടിങ് ബോർഡുകൾ നിർമ്മിച്ചിരിക്കുന്നത്. തടികൊണ്ടുള്ള കട്ടിങ് ബോർഡ് വൃത്തിയാക്കുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട അബദ്ധങ്ങൾ ഇതാണ്.
15

Image Credit : Getty
കഠിനമായ സ്‌ക്രബറുകൾ
കഠിനമായ സ്‌ക്രബറുകൾ ഉപയോഗിച്ച് ഒരിക്കലും കട്ടിങ് ബോർഡ് വൃത്തിയാക്കരുത്. ഇത് കട്ടിങ് ബോർഡിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു.
25
Image Credit : Getty
നാരങ്ങ
നേരിട്ട് നാരങ്ങ ഉപയോഗിച്ച് കട്ടിങ് ബോർഡ് വൃത്തിയാക്കുന്നത് ഒഴിവാക്കാം. പകരം ഉപ്പ് പോലുള്ളവ നാരങ്ങയ്‌ക്കൊപ്പം ചേർത്ത് വൃത്തിയാക്കുന്നതാണ് നല്ലത്.
35
Image Credit : Getty
ബ്ലീച്ച്
കഠിനമായ രാസവസ്തുക്കൾ ചേർത്താണ് ബ്ലീച്ച് തയാറാക്കിയിരിക്കുന്നത്. ഇത് തടിക്ക് ദോഷമുണ്ടാക്കുന്നു. അതിനാൽ തന്നെ ബ്ലീച്ച് ഉപയോഗിച്ച് കട്ടിങ് ബോർഡ് വൃത്തിയാക്കരുത്.
45
Image Credit : Getty
വെള്ളത്തിൽ മുക്കിവയ്ക്കരുത്
തടികൊണ്ടുള്ള കട്ടിങ് ബോർഡ് വെള്ളത്തിൽ മുക്കിവയ്ക്കുന്നത് ഒഴിവാക്കണം. തടി ആയതുകൊണ്ട് തന്നെ ഇത് ഈർപ്പത്തെ എളുപ്പം ആഗിരണം ചെയ്യുന്നു.
55
Image Credit : Getty
ഡിഷ്‌വാഷർ
തടികൊണ്ടുള്ള കട്ടിങ് ബോർഡ് ഒരിക്കലും ഡിഷ്‌വാഷറിലിട്ട് കഴുകരുത്. ഇത് കട്ടിങ് ബോർഡിന് കേടുപാടുകൾ ഉണ്ടാക്കുന്നു.
Latest Videos

