എവിടേയും പോകാനില്ല എന്നിട്ടും അവര്‍ അണിഞ്ഞൊരുങ്ങിയതിന്‍റെ കാരണം ഇതാണ് !

First Published 10, May 2020, 1:21 PM

കൊവിഡ് 19 വ്യാപനം മൂലം വീടുകളില്‍ കുടുങ്ങിപ്പോയ ആളുകളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഫോട്ടോഗ്രാഫി പരീക്ഷണവുമായി യുവാവ്. സുഹൃത്തുക്കളേയും ബന്ധുക്കളേയുമൊന്നും കാണാന്‍ സാധിക്കാതെ വീടുകളില്‍ മാത്രമായി ചുരുങ്ങേണ്ടി വരുന്നത് പരിചയമില്ലാത്ത ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ എങ്ങനെയാവും പ്രതികരണം

ഒരു പിക്നിക്കിനോ ആഘോഷപരിപാടിക്കോ പോകാന്‍ ഒരുങ്ങുന്ന പോലെ തയ്യാറാകാന്‍ അയല്‍വാസികളോട് റോബിന്‍ സിന്‍ഹ ആവശ്യപ്പെടുകയായിരുന്നു. റോബിന്‍റെ ആവശ്യം വളരെ സ്നേഹത്തോടെ സ്വീകരിച്ച അയല്‍ക്കാര്‍ മനോഹരമായ വസ്ത്രങ്ങളണിഞ്ഞ് വീടുകളുടെ മുന്നിലെത്തി.

നിരവധി കുടുംബചിത്രങ്ങളാണ് റോബിന്‍ ലോക്ക്ഡൌണ്‍ കാലത്ത് എടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത്രയും കുടുംബങ്ങളെ ഒന്നായി കാണുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നാണ് പലരുടേയും പ്രതികരണം.

ലണ്ടനിലെ വാത്തംസ്റ്റോവിലാണ് റോബിനും ഭാര്യയും താമസിക്കുന്നത്. അയല്‍ക്കാര്‍ക്കിടയില്‍ മികച്ച ബന്ധമുള്ള ഭാഗത്താണ് താന്‍ താമസിക്കുന്നതെന്നും അതിന്‍റെ തെളിച്ചം നിങ്ങൾക്ക് ചിത്രങ്ങളിൽ കാണാമെന്നും  റോബിന്‍ പറയുന്നു.

ഫോട്ടോ സീരീസിനെ ബിബിസിയടക്കമുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുക കൂടി ചെയ്തതോടെ നിരവധി പേരാണ് റോബിനെ വിളിച്ച് അഭിനന്ദിക്കുന്നത്.

മറ്റെങ്ങും പോകാനില്ലാത്തത് മൂലം ദിവസം മുഴുവന്‍ ഒരേ വേഷത്തില്‍ തുടരുന്നതിനിടെ ഈ വേഷപ്പകര്‍ച്ച സന്തോഷം നല്‍കുന്ന അനുഭവമെന്നാണ് കുടുംബങ്ങളുടെ പ്രതികരണം.

ഈദ് ആഘോഷങ്ങള്‍ക്കായി തയ്യാറാകുന്നത് പോലെ തോന്നിയെന്നാണ് ഫോട്ടോകൾക്കായി പോസ് ചെയ്ത ഒരു കുടുംബം പറയുന്നത്.

കുട്ടികളെ എങ്ങനെ വീടുകളില്‍ 'എന്‍ഗേജ്ഡ്' ആക്കാമെന്നതിന് ഉദാരഹണമായി കാണിക്കാവുന്ന ചിത്രങ്ങളൊക്കെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

ഇത്തരത്തിലുള്ള ഗുണങ്ങളുണ്ട് എന്നതിനാൽ തന്നെയാണ് ഇങ്ങനെയൊരു ഫോട്ടോ സീരീസിനെക്കുറിച്ച് ഓർത്തതെന്ന് റോബിന്‍ പറയുന്നു.

മകളുടെ വിവാഹം, മക്കളുടെ പിറന്നാള്‍ തുടങ്ങി ലോക്ക്ഡൗണ്‍ മൂലം റദ്ദാക്കേണ്ടി വന്ന പല ആഘോഷ ചടങ്ങുകളിലും അണിയാൻ വേണ്ടി കരുതിവച്ച വസ്ത്രങ്ങളാണ് പലരും ഫോട്ടോഷൂട്ടിനായി ധരിച്ചത്.

സുഹൃത്തുക്കളെയും ബന്ധുക്കളേയുമൊന്നും കാണാന്‍ സാധിക്കാതെ വീടുകളില്‍ മാത്രമായി ചുരുങ്ങേണ്ടി വന്നവർക്ക് ഒരു സന്തോഷം ലഭിക്കുകയെന്ന ലക്ഷ്യം കൂടി തനിക്കുണ്ടായിരുന്നുവെന്നും റോബിൻ പറയുന്നു.

പങ്കെടുക്കാന്‍ പറ്റാതെ നഷ്ടപ്പെടുത്തിയതും നീട്ടി വച്ചതുമായ ചടങ്ങുകളില്‍ പങ്കെടുത്ത ആഹ്ളാദമാണ് റോബിന്‍റെ ഫോട്ടോഷൂട്ടിൽ പങ്കെടുത്തതോടെ ലഭിച്ചതെന്നും പല കുടുംബങ്ങളും പറയുന്നു.

loader