വളർത്ത് പൂച്ചയ്ക്ക് കൊടുക്കാൻ പാടില്ലാത്ത 7 ഭക്ഷണങ്ങൾ
മൃഗങ്ങളെ വളർത്തുന്നതും അവയെ പരിപാലിക്കുന്നതും സന്തോഷം ലഭിക്കുന്ന കാര്യങ്ങളാണ്. എന്നാൽ എല്ലാത്തരം ഭക്ഷണങ്ങളും വളർത്ത് മൃഗങ്ങൾക്ക് നൽകാൻ സാധിക്കില്ല. ഈ ഭക്ഷണ സാധനങ്ങൾ വളർത്ത് പൂച്ചയ്ക്ക് നൽകുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കണം. കാരണം ഇതാണ്.

ഭക്ഷണങ്ങൾ
വളർത്തുമൃഗങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. എല്ലാത്തരം ഭക്ഷണ സാധനങ്ങളും പൂച്ചകൾക്ക് നൽകാൻ സാധിക്കില്ല. അവ ഏതൊക്കെയെന്ന് അറിയാം.
വേവിച്ച എല്ലുകൾ
ഇത് പൂച്ചകൾക്ക് കൊടുക്കുന്നത് ഒഴിവാക്കാം. ഇത് കഷ്ണങ്ങളായി പൊടിയുകയും പൂച്ചകൾക്ക് പരിക്കുകൾ ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു.
മുന്തിരി
ഇത്തരം പഴങ്ങൾ പൂച്ചയ്ക്ക് കൊടുക്കാൻ പാടില്ല. ഇത് പൂച്ചയുടെ വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു.
സവാള, വെളുത്തുള്ളി
ഇത് റെഡ് ബ്ലഡ് കോശങ്ങളെ ഇല്ലാതാക്കുകയും അനീമിയ ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു. ചെറിയ അളവിൽ ആണെങ്കിൽ പോലും സവാളയും വെളുത്തുള്ളിയും പൂച്ചയ്ക്ക് കൊടുക്കാൻ പാടില്ല.
പച്ച മൽസ്യം
പൊതുവെ പൂച്ചകൾക്ക് മത്സ്യത്തിനോട് താല്പര്യം കൂടുതലാണ്. എന്നാൽ പച്ചയായ മത്സ്യം പൂച്ചകൾക്ക് നൽകുന്നത് നല്ലതല്ല. ഇതിൽ അണുക്കൾ ഉണ്ടാവാനും അത് പൂച്ചകളിലേക്ക് പടരാനും സാധ്യത കൂടുതലാണ്. വേവിച്ചത് മാത്രം കൊടുക്കാം.
പാൽ ഉത്പന്നങ്ങൾ
പാൽ ഉത്പന്നങ്ങൾ പൂച്ചയ്ക്ക് നൽകുന്നത് ഒഴിവാക്കാം. ഇത് പൂച്ചകളിൽ ഛർദി, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ചോക്ലേറ്റ്
ചോക്ലേറ്റിൽ തിയോബ്രോമൈനും കഫീനും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും പൂച്ചകൾക്ക് ദോഷകരമാണ്. ഇത് പൂച്ചകളിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

