ചുണ്ടുകൾ വരണ്ട് പൊട്ടുന്നുണ്ടോ? അകറ്റാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
ചുണ്ടുകൾ വരണ്ട് പൊട്ടുക, പരുപരുത്ത ചുണ്ടുകള്‍ തുടങ്ങിയവയാണ് പലരെയും അലട്ടുന്ന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും ചുണ്ടുകള്‍ വരണ്ടു പൊട്ടാം.

ചുണ്ടുകൾ വരണ്ട് പൊട്ടുന്നുണ്ടോ? അകറ്റാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് അകറ്റാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
നെയ്യ്
ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ പതിവായി ചുണ്ടില്‍ നെയ്യ് പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.
പാൽ പാട
പാൽ പാട ചുണ്ടിൽ പുരട്ടുന്നതും ചുണ്ടില്‍ ഈർപ്പം പകരാനും വരള്‍ച്ചയെ മാറ്റാനും സഹായിക്കും.
കറ്റാർവാഴ
ചുണ്ടുകളിൽ ജലാംശം നിലനിർത്താന്‍ കറ്റാർവാഴ ജെൽ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.
റോസ് വാട്ടർ
റോസ് വാട്ടർ പുരട്ടുന്നതും ചുണ്ടിലെ വരൾച്ച അകറ്റാൻ സഹായിക്കും.
ഷിയ ബട്ടര്‍
ഷിയ ബട്ടര്‍ ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന്‍ ഗുണം ചെയ്യും.
തേന്‍
തേന്‍ ഒരു പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ്. അതിനാല്‍ ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ പുരട്ടുന്നതും നല്ലതാണ്.
പഞ്ചസാര
പഞ്ചസാരയും നല്ലൊരു സ്ക്രബറാണ്. ഇതിനായി ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി വെളിച്ചെണ്ണയും അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടി മസാജ് ചെയ്യാം.
വെളിച്ചെണ്ണ
വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നതും ചുണ്ടുകളുടെ വരൾച്ച മാറാന്‍ ഗുണം ചെയ്യും.