ഈ വീട്ടിൽ ആൾതാമസമുണ്ട് , വീട് വൃത്തിയാക്കിയിട്ട് വർഷങ്ങളായി; ചിത്രങ്ങൾ കാണാം

First Published 24, Oct 2020, 10:07 AM

ഈ താഴേ കാണുന്ന ചിത്രങ്ങൾ കണ്ടാൽ നിങ്ങൾ ഒരുപക്ഷേ മനസിൽ ആദ്യം ചിന്തിക്കുക ഇതെന്താ പ്രേതാലയമോ അല്ലെങ്കിൽ ആൾതാമസം ഇല്ലാത്ത വീടാണോ എന്നൊക്കെയായിരിക്കും. എന്നാൽ അങ്ങനെയല്ല... 80 കാരനായ ഒരു വൃദ്ധൻ താമസിക്കുന്ന ഒരു വീടാണിത്...

വർഷങ്ങളായി വൃത്തിയാക്കാതെ കിടന്ന ഒരു വീടാണിത്. ഈ വീട് വൃത്തിയാക്കാൻ‌ വേണ്ടി വന്നത് 50 മണിക്കൂറാണ്. ആറ് പേർ ചേർന്നാണ് ഈ വീടിന് പുതുജീവൻ നൽകിയത്.

80 കാരനായ വൃദ്ധൻ തന്റെ ഭാര്യ മരിച്ചതിന് ശേഷം ഇദ്ദേഹം വീട് വൃത്തിയാക്കിയിട്ടില്ല. ഇംഗ്ലണ്ടിലെ കംബ്രിയയിലെ ഡാൾട്ടണിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

ഈ വീട്ടിൽ രണ്ട് ബെഡ്റൂമുകൾ, രണ്ട് ബാത്ത്റൂമുകൾ, വലിയ അടുക്കള, ബാൽക്കണി എന്നിവയെല്ലം ഉണ്ട്. വർഷങ്ങളോളമുള്ള അഴുക്കുകൾ വീടിന്റെ മുക്കിലും മൂലയിലും കട്ടപിടിച്ചിരിക്കുന്നതാണ് വൃത്തിയാക്കാൻ പോയവർ ആദ്യം കണ്ട കാഴ്ച.

വളരെ കഷ്ടപ്പെട്ടാണ് ആറ് ക്ലീനിംഗ് ജീവനക്കാർ ചേർന്ന് ഈ വീട് വൃത്തിയാക്കിയെടുത്തത്. ഈ കൊവിഡ് സാഹചര്യത്തിൽ മാസ്കും സുരക്ഷാ വസ്ത്രവുമൊക്കെ ധരിച്ചായിരുന്നു ജീവനക്കാർ ജോലി ചെയ്തതു.

വൃദ്ധൻ ഇത്രയും നാൾ കഴിച്ചിരുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും മറ്റും വീട്ടിൽ തന്നെയായിരുന്നു സൂക്ഷിച്ചിരുന്നത്.

വൃദ്ധന്റെ ചില സുഹൃത്തുക്കൾ ചേർന്നാണ് ക്ലീനിംഗ് സർവീസിനെ സമീപിച്ചത്. അല്പം ബുദ്ധിമുട്ടിയാണെിലും വീട് വൃത്തിയാക്കി എടുക്കാൻ സാധിച്ചു. വീട് വൃത്തിയാക്കി വന്നപ്പോൾ ശരിക്കുമൊന്ന് ഞെട്ടി. ഇത്രയും മനോഹരമായ ഒരു വീടായിരുന്നോ ഇതെന്നും ക്ലീനിംഗ് ജീവനക്കാരിയായ എമ്മ ലിയ ഡാൽട്ടൺ ചോദിക്കുന്നു.

വീട് വൃത്തിയാക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.