അന്യഗ്രഹജീവിയെപ്പോലെ ജീവിക്കണം; ഈ ചെറുപ്പക്കാരന്‍ ചെയ്തത്.!
മുപ്പത്തിരണ്ടു വയസുകാരന്‍ ആന്‍റോണിയോ ലോഫ്രേഡോ സ്വന്തം നിലയില്‍ ഒരു അന്യഗ്രഹജീവിയായി ജീവിക്കാന്‍ ആഗ്രഹം. അതിനായി ഇയാള്‍ ചെയ്തത് ശരിക്കും ആരെയും ഞെട്ടിപ്പിക്കുന്നതാണ്.
'കറുത്ത അന്യഗ്രഹജീവി' ആകണമെന്ന ആഗ്രഹത്തില്‍ ഫ്രഞ്ചുകാരനായ ആന്‍റോണിയോ ലോഫ്രേഡോ തന്‍റെ മൂക്ക് ശസ്ത്രക്രിയയിലൂടെ ഈ ആഴ്ച നീക്കം ചെയ്തു.
ബാഴ്സിലോണയിലുള്ള ശരീരത്തിന്‍റെ രൂപം മാറ്റുന്ന വിദഗ്ധര്‍ ഓസ്കാര്‍ മാര്‍ക്വസിന്‍റെ സഹായത്തോടെയാണ് ഇയാള്‍ മൂക്ക് നീക്കം ചെയ്തത്. ഫ്രാന്‍സില്‍ മൂക്ക് നീക്കം ചെയ്യുന്നത് നിയമവിരുദ്ധമായതിനാലാണ് ഇയാള്‍ സ്പെയിനില്‍ പോയി ഈ ശസ്ത്രക്രിയ ചെയ്തത്.
'റെയ്നോട്ടോമി' എന്ന സങ്കീര്‍ണ്ണമായ പ്രക്രിയയിലൂടെ മൂക്കിന് പകരം രണ്ട് ദ്വാരങ്ങള്‍ മാത്രം അവശേഷിപ്പിക്കുന്നതാണ് ഈ രീതി. ഈ ശസ്ത്രക്രിയയ്ക്ക് ശേഷം ആന്‍റോണിയോ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇത് ആന്‍റോണിയോയുടെ ആദ്യ ശസ്ത്രക്രിയ അല്ല. നേരത്തെ ഇയാള്‍ ചെവികള്‍ ഇത്തരത്തില്‍ നീക്കം ചെയ്തിരുന്നു. ഇതിന് പുറമേ ഇയാള്‍ നാക്ക് രണ്ടായി മുറിച്ചിരുന്നു. ഇത്തരത്തില്‍ ശരീരത്തിന്‍റെ പലഭാഗത്തും ഇയാള്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.
നേരത്തെ കണ്ണിനുള്ളില്‍ ടാറ്റൂ പതിച്ചും ഇയാള്‍ വ്യത്യസ്തനായിരുന്നു. ഒരു പിഴവ് വന്നാല്‍ മഷി വീണ് കാഴ്ച നഷ്ടപ്പെടുന്ന അതീവ അപകടകരമായ കാര്യമാണ് അന്ന് ഇയാള്‍ ചെയ്തത്.
2017ല്‍ ഇയാള്‍ ഒരു ഫ്രഞ്ച് മാഗസിന് നല്‍കിയ അഭിമുഖത്തില്‍- വളരെ ചെറുപ്പത്തില്‍ തന്നെ മനുഷ്യ ശരീരം രൂപം മാറി മറ്റൊരു രൂപത്തിലാകുന്ന മ്യൂട്ടേഷന്‍, അഡാപ്റ്റേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ തനിക്ക് ഏറെ താല്‍പ്പര്യമുണ്ടെന്ന് ആന്‍റോണിയോ ലോഫ്രേഡോ പറഞ്ഞിട്ടുണ്ട്.