വണ്ണം കുറയ്ക്കാന്‍ രാവിലെ ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍...
എന്തുചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്. മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണം. വണ്ണം കുറയ്ക്കാന്‍ ചിട്ടയായ ജീവിതശൈലി പിന്തുടരുകയാണ് ചെയ്യേണ്ടത്. വണ്ണം കുറയ്ക്കാന്‍ രാവിലെ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

രാവിലെ വെറും വയറ്റില്‍ ചെറുചൂടു വെള്ളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ചെറുചൂടു വെള്ളത്തില്‍ നാരങ്ങാനീരും തേനും ചേർത്ത് കുടിക്കുന്നതും ഗുണം ചെയ്യും.

രണ്ട്...

വ്യായാമം ചെയ്യാതെ വണ്ണം കുറയ്ക്കാന്‍ കഴിയില്ല. രാവിലെ ചുരുങ്ങിയത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. സ്ട്രെച്ചിങ്, നടത്തം, യോഗ തുടങ്ങിയ എന്തു വ്യായാമവും ചെയ്യാം. രാവിലെ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വർധിപ്പിക്കുകയും ഉത്സാഹവും ഉന്മേഷവും ഉണ്ടാക്കുകയും ചെയ്യും.

മൂന്ന്...

രാവിലെ കുറച്ച് സൂര്യപ്രകാശം ഏല്‍ക്കുന്നത് നല്ലതാണ്. വിറ്റാമിൻ ഡി ശരീരത്തിന് വളരെയധികം ആവശ്യമാണ്. അതിനാൽ സൂര്യന്റെ പ്രഭാത കിരണങ്ങൾ ഏൽക്കുന്നത് വിറ്റാമിൻ ഡി ലഭിക്കാനും ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാനും സഹായിക്കും. ഒപ്പം ഇത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കാനും നല്ലതാണ്.

നാല്...

പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. പ്രോട്ടീൻ, ഫൈബർ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ രാവിലെ കഴിക്കാം. മുട്ട, പഴങ്ങൾ, നട്സ്, ഓട്സ്, തുടങ്ങിയവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. രാവിലെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കൂടുതലും, പിന്നീടുള്ള നേരങ്ങളിൽ കഴിക്കുന്ന ഭക്ഷണങ്ങൾ ഇതിനെ അപേക്ഷിച്ച് കുറഞ്ഞ അളവിലുമാകണം.

അഞ്ച്...

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുക. ലഘുഭക്ഷണത്തിനായി പഴങ്ങള്‍, സലാഡുകൾ, നട്സ് തുടങ്ങിയവ ഉൾപ്പെടുത്താം.