മഞ്ഞ സാരിയില്‍ മനോഹരിയായി സാനിയ ഇയ്യപ്പന്‍
വളരെ കുറച്ച് സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. തന്‍റേതായ 'ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് ' സമ്മാനിക്കാന്‍ എപ്പോഴും ശ്രമിക്കുന്ന താരമാണ് സാനിയ. നിരവധി ആരാധകരുള്ള സാനിയ സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്.
സാനിയയുടെ ഏറ്റവും പുതുയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മഞ്ഞ നിറത്തിലുള്ള സാരിയില്‍ അതിമനോഹരിയായിരിക്കുകയാണ് സാനിയ.
'ദി അബയ സോക്കി'ന്‍റെ സാരിയിലാണ് താരം തിളങ്ങിയത്.
ഫോട്ടോഗ്രാഫറായ യാമി ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
ചിത്രങ്ങള്‍ സാനിയ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.