- Home
- Life
- Lifestyle
- Penis Flowers : ഈ അപൂർവ ലിംഗ പുഷ്പത്തിന് ഒരു പ്രത്യേകതയുണ്ട് ; കാഴ്ചക്കാർ ആദ്യകാണുമ്പോൾ പറയുന്നത്...
Penis Flowers : ഈ അപൂർവ ലിംഗ പുഷ്പത്തിന് ഒരു പ്രത്യേകതയുണ്ട് ; കാഴ്ചക്കാർ ആദ്യകാണുമ്പോൾ പറയുന്നത്...
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലാകുന്നത് അപൂർവ ലിംഗ പൂക്കളുടെ ചിത്രങ്ങളാണ്. കഴിഞ്ഞയാഴ്ച കാലിഫോർണിയയിലെ പൂന്തോട്ടത്തിലാണ് അപൂർവ ലിംഗ പൂക്കൾ വിരിഞ്ഞത്. ഭീമാകാരമായ ഈ ചെടി 12 അടി വരെ ഉയരത്തിൽ വളർന്ന് നിൽക്കുന്നത് കണ്ട് പൂന്തോട്ടത്തിലെത്തിയ കാഴ്ചകാർ ശരിക്കും ഞെട്ടി. ഇടയ്ക്കിടെ മാത്രമേ ഈ ചെടിയിൽ പൂക്കൾ വരാറുള്ളൂവെന്നും അധികൃതർ പറയുന്നു.

‘Penis’ Flowers
ന്യൂയോർക്ക് ബൊട്ടാണിക്കൽ ഗാർഡൻസിന്റെ പെനിസ് പുഷ്പം 2019-ലും 2018-ലും 2016-ലും തുടർച്ചയായി രണ്ട് വർഷം വിരിഞ്ഞു. അതേസമയം, ആഗോളതലത്തിൽ പൂന്തോട്ടം സന്ദർശിക്കുന്നവർക്കിടയിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ആകർഷണങ്ങളിലൊന്നാണ് ഈ പൂവ് വിടരുന്ന കാഴ്ച എന്നും പൂന്തോട്ടത്തിലെ അധികൃതർ പറഞ്ഞു.
penis plant
ചിലർ ഈ പൂവിന് അമോർഫോഫാലസ് എന്ന പേരാണ് നൽകിയിരിക്കുന്നത്. 'ആകൃതിയില്ലാത്ത ലിംഗം' എന്നാണ് ഈ പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ചെറിയ ഭാവനയിലൂടെ, നിങ്ങൾക്ക് ചെടിയിൽ ഒരു ലിംഗം കാണാൻ കഴിയും. ഇതിന് വാസ്തവത്തിൽ ഒരു നീണ്ട തണ്ടുണ്ട്. മധ്യഭാഗത്ത് കട്ടിയുള്ള വെളുത്ത സ്പാഡിക്സ് ഉണ്ടെന്നും ഗ്രീൻഹൗസ് മാനേജർ റോജിയർ വാൻ വുഗ്റ്റ് പറഞ്ഞു.
penis plant
ഇതിന് മുമ്പ് വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ചെടി ടൂറിസ്റ്റുകള്‍ വ്യാപകമായി പറിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നു. കംബോഡിയയിലാണ് സംഭവം. 'നെപ്പന്തിസ് ഹൊള്‍ഡേനി' എന്ന ഒരിനം ചെടിയാണിത്. ഉദ്ധരിച്ചുനില്‍ക്കുന്ന ലിംഗത്തിന്‍റെ രൂപസാദൃശ്യമാണ് ഈ ചെടിക്കുള്ളത്. ഇതുതന്നെയാണ് ആളുകള്‍ക്ക് ഇതിനോട് കൗതുകം തോന്നാനുള്ള കാരണവും.
penis plant
എന്നാല്‍ അപൂര്‍വമായി മാത്രം ഉണ്ടാവുകയും വംശനാശം നേരികയും ചെയ്യുന്ന ചെടിയായതിനാല്‍ തന്നെ ഇതിനെ വളരെ കാര്യമായാണ് കംബോഡിയന്‍ സര്‍ക്കാര്‍ പരിപാലിക്കുന്നത്. ധാരാളം ടൂറിസ്റ്റുകളാണ് 'പെനിസ് പ്ലാന്‍റ്' എന്നറിയപ്പെടുന്ന ചെടി കാണാനായി മാത്രം എത്തുന്നത്.
penis plant
ഇതിനിടെ സ്ത്രീകള്‍ മാത്രം അടങ്ങിയ ടൂറിസ്റ്റുകളുടെ സംഘം ചെടി കാണാനെത്തുകയും ഇത് വ്യാപകമായി പറിച്ചെടുത്ത് വീഡിയോയും ഫോട്ടോകളും പകര്‍ത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വീഡിയോയും ഫോട്ടോകളും വൈറലായതോടെ കംബോഡിയന്‍ സര്‍ക്കാര്‍ താക്കീതുമായി രംഗത്തെത്തിയിരുന്നു.