നഗ്നരായി ലോകം ചുറ്റുന്ന ദമ്പതികള്‍; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

First Published 10, Oct 2020, 12:44 PM

പല തരത്തില്‍ യാത്ര നടത്തുന്നവരുണ്ടെങ്കിലും, ഇത്തരത്തില്‍ വ്യത്യസ്ഥമായി യാത്ര നടത്തുന്നവര്‍ അപൂര്‍വ്വമാണ്. നിക്കും ലിന്‍സും വ്യത്യസ്തരായ ദമ്പതികളാണ്.

നഗ്നരായി  യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് ബെല്‍ജിയത്തില്‍ നിന്നുള്ള ഈ ദമ്പതികള്‍.

നിക്കും ലിന്‍സും രണ്ട് വര്‍ഷത്തോളമായി ലോകം ചുറ്റി സഞ്ചരിക്കാന്‍ തുടങ്ങിയിട്ട്. നഗ്‌നത സാധാരണവല്‍ക്കരിക്കുക, ശാരീരികമായി ആത്മവിശ്വാസം കൈവരിക്കുക എന്നിവയാണ് ഈ ദമ്പതികളുടെ ലക്ഷ്യം.

'നേക്കഡ് വാണ്ടറിങ്‌സ്‌' എന്നൊരു ഇന്‍സ്റ്റഗ്രാം പേജുമുണ്ട് ഇവര്‍ക്ക്.

നഗ്ന ശരീരം തുറന്നുകാട്ടുന്നതില്‍ മോശമായ ഒന്നുമില്ലെന്നാണ് ഇവരുടെ അഭിപ്രായം. മാത്രമല്ല  ശരീരവും പ്രകൃതിയുടെ ഭാഗമാണെന്നും അതിന് ലിംഗഭേദവും പ്രായവുമൊന്നുമില്ലെന്നും  ചെറുപ്പക്കാരായ ഈ ദമ്പതികള്‍ പറയുന്നു.

'ഞങ്ങള്‍ ഒരു പ്രചോദനമാവുന്നുണ്ടെന്ന് പറഞ്ഞ് പലരും മെയില്‍ ചെയ്യുന്നുണ്ട്. ലോക്ഡൗണ്‍ സമയത്ത് ഞങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ വര്‍ധിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യം പ്രകൃതിവാദികളെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. ബെല്‍ജിയത്തില്‍, ഞങ്ങളുടെ നാട്ടിലെ വളരെ പ്രധാനപ്പെട്ട ഒരു ന്യൂഡ് ബീച്ചാണ് അടച്ചുപൂട്ടിയത്' - ഇവര്‍ പറയുന്നു.

സുരക്ഷിതമായി വീണ്ടും യാത്ര ചെയ്യാന്‍ പറ്റുന്ന നാള്‍ വന്നാല്‍  ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ ബീച്ചുകളാണ് ഇവരുടെ ലക്ഷ്യം.

loader