നിലം തൊടുന്ന മുടി; ഇതിന് പിന്നില്‍ ഒരേയൊരു രഹസ്യമേയുള്ളൂ...
നീളത്തില്‍ ഭംഗിയായി ഒഴുകിക്കിടക്കുന്ന മുടി, ആഗ്രഹിക്കാത്ത സ്ത്രീകള്‍ കുറവാണെന്ന് പറയാം. ഇങ്ങനെ ആഗ്രഹിക്കുന്ന പോലെയെല്ലാം മുടി വളരണമെങ്കില്‍ സ്വല്‍പം പാടാണ്. കൃത്യമായതും ചിട്ടയായതുമായ പരിചരണം ഇതിനാവശ്യമാണ്. പല വിധത്തിലുള്ള പൊടിക്കൈകള്‍ വേറെയും. എന്നാല്‍ മുപ്പത്തിയൊന്നുകാരിയായ സ്റ്റെഫാനി ക്ലാസ്സെന്റെ നീളന്‍ മുടിക്ക് പിന്നില്‍ അങ്ങനെ വലിയ രഹസ്യങ്ങളൊന്നുമില്ല.
പതിനാറാം വയസില്‍ മുടി നീട്ടി വളര്‍ത്തണമെന്ന തീരുമാനമെടുത്തതാണ്- ജര്‍മ്മനിയിലെ ഡെസല്‍ഡോര്‍ഫ് സ്വദേശിയായ സ്റ്റെഫാനി. പിന്നീട് മാസാമാസം കേടുപാട് പറ്റിയ മുടി തനിയെ വെട്ടിവൃത്തിയാക്കുമെന്നല്ലാതെ ഹെയര്‍കട്ടേ ഇല്ല.
ഇപ്പോള്‍ പതിനഞ്ച് വര്‍ഷമായി സ്റ്റെഫാനി തന്റെ ആഗ്രഹത്തിനൊത്ത് മുടി വളര്‍ത്തുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന അതേ ഇശ്ടം തന്നെയാണ് ഇപ്പോഴും സ്‌റ്റെഫാനിക്ക് മുടിയോടുള്ളത്.
ആഴ്ചയില്‍ രണ്ട് തവണ നനയ്ക്കും. മുടി മുഴുവനായി ഉണങ്ങിക്കിട്ടാനാണ് പാടെന്ന് സ്റ്റെഫാനി പറയുന്നു. ഒരിക്കലും ഹെയര്‍ ഡ്രൈയര്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാറില്ല.
സ്റ്റെഫാനിയുടെ മുടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെല്ലാം പ്രശസ്തമാണ്. കാമുകന്‍ റാള്‍ഫ് കോപിറ്റ്‌സ് ആണ് സ്റ്റെഫാനിയുടെ ഫോട്ടോഗ്രാഫര്‍. റാള്‍ഫിനും തന്റെ മുടിയെന്നാല്‍ ജീവനാണെന്ന് സ്റ്റെഫാനി പറയുന്നു.
ഇനിയും കുറച്ച് വര്‍ഷങ്ങള്‍ കൂടി ഇതുപോലെ പോകട്ടെയെന്നാണ് സ്‌റ്റെഫാനിയുടെ പക്ഷം. മുടി വളരട്ടെ, എപ്പോഴെങ്കിലും അതിനെയൊരു ശല്യമായി തോന്നുമ്പോള്‍ വെട്ടുന്ന കാര്യം ആലോചിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഏതായാലും കാഴ്ചയ്ക്ക് ഏറെ കൗതുകം പകരുന്നതാണ് സ്റ്റെഫാനിയുടെ മുടി എന്ന കാര്യത്തില്‍ തര്‍ക്കമില്ല.