അപരന്മാര്‍ കൊടുവള്ളിയില്‍; മുന്നണി സ്ഥാനാര്‍ത്ഥികളുടെ ചങ്കിടിപ്പേറുന്നു

First Published Nov 27, 2020, 3:12 PM IST

കൊടുവള്ളിയില്‍ ഇടത്-വലത് മുന്നണിയുടെയും സ്ഥാനാര്‍ത്ഥികള്‍ കൂടുതലായി സ്വതന്ത്രരായി മത്സരിക്കുന്നതിനാല്‍ സാദൃശ്യമുള്ള ചിഹ്നങ്ങളുമായി മത്സരിക്കുന്ന അപരന്മാര്‍ എല്ലാ അര്‍ത്ഥത്തിലും ഭീഷണിയാകും. ചെറിയ ഭൂരിപക്ഷത്തിന്് വിജയിക്കുന്ന ഡിവിഷനുകളിലാണ് അപരന്മാര്‍ അപഹരിക്കുന്ന വോട്ടുകള്‍ വിധിനിര്‍ണ്ണയിക്കുക.

തദ്ദേശ തെരഞ്ഞെടുപ്പില്‍ അപരന്മാര്‍ നിര്‍ണായകമാണ്. വെറും രണ്ടക്കമുള്ള സഖ്യകള്‍ ജയപരാജയത്തെ നിര്‍ണയിക്കുന്നിടങ്ങളിലാണ് അപരന്മാര്‍ പലര്‍ക്കും പാരയാകുന്നത്. കൊടുവള്ളി നഗരസഭയില്‍ ഇക്കുറി അപരന്മാരുടെ പൂരമാണ്. ആകെയുള്ള 36ല്‍ 18 ഡിവിഷനുകളിലും മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് ഭീഷണി ഉയര്‍ത്തി അപരന്മാര്‍ രംംഗത്തെത്തി. കുറഞ്ഞ വോട്ടിന് ജയിക്കുന്ന ഡിവിഷനുകളില്‍ അപരന്മാര്‍ വിജയികളെ തീരുമാനിക്കുമെന്ന് സാരം. ഇത്തവണ കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്ക് വരെ അപരന്മാരുണ്ട്. ഡിവിഷന്‍ 2 വാവാട് വെസ്റ്റിലെ എല്‍ഡിഎഎഫിന്റെയും യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥികളുടെ പേര്് ഒന്നായതും പാരയാകുമെന്ന് ഇരുവിഭാഗവും ആശങ്കപ്പെടുന്നുണ്ട്. എഎന്‍എല്ലിലെ കെ പി ബഷീറും മുസ്ലിംലീഗിലെ ബഷീര്‍ വി പിയുമാണ് ഇവിടെ ഏറ്റുമുട്ടുന്നത്. ഡിവിഷന്‍ 32 ആനപ്പാറയില്‍ യുഡിഎഫിലെ പരപ്പില്‍ ഹംസക്കെതിരെ രണ്ട് അപര സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ട്. ഓടക്കുഴല്‍ ചിഹ്നത്തില്‍ ഒരു ഹംസയും ട്രംപറ്റ് ചിഹ്നത്തില്‍ ഹംസ കെ കെയുമാണ് അപരന്മാരായിട്ടുള്ളത്. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നാസര്‍കോയ തങ്ങള്‍ക്ക് ആന്റിന ചിഹ്നത്തില്‍ അബ്ദുല്‍നാസര്‍ അപരനായി മത്സരിക്കുന്നുണ്ട്.

കരുവന്‍പൊയില്‍ ഈസ്റ്റിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കേരള പ്രവാസി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ദീഖ് കെ കെക്ക് എതിരായി രണ്ട് സിദ്ദീഖുമാര്‍ രംഗത്തുണ്ട്. ആപ്പിള്‍ ചിഹ്നത്തില്‍ മത്സരിക്കുന്ന ഇദ്ദേഹത്തിനൈതിരെ മുന്തിരിക്കുല ചിഹ്നത്തില്‍ അബൂബക്കര്‍ സിദ്ദീഖും കണ്ണട അടയാളത്തില്‍ പൊന്‍പാറക്കല്‍ സിദ്ദീഖുമാണ് രംഗത്തുള്ളത്. എല്‍ഡിഎഫിലെ വായോളി മുഹമ്മദ് മാസ്റ്ററും യുഡിഎഫിലെ  ടികെപി. അബൂബക്കറുമാണ് ഇവിടെത്തെ പ്രധാന സ്ഥാനാര്‍ത്ഥികള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി വിമതസ്ഥാനാര്‍ത്ഥി വിജയിച്ച ഡിവിഷനാണ് കരുവന്‍പൊയില്‍ ഈസ്റ്റ്. ഇത്തവണയും കോണ്‍ഗ്രസിന് ഇവിടെ വിമത സ്ഥാനാര്‍ഥിയുണ്ട്.

ചുണ്ടപുറം ഡിവിഷനില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ഫൈസല്‍ കാരാട്ടിനും അപരനുണ്ട്. മൊബൈല്‍ഫോണ്‍ ചിഹ്നത്തില്‍ മത്സരിക്കുന്ന ഫൈസല്‍ കാരാട്ടിനെതിരെ ആപ്പിള്‍ ചിഹ്നത്തിലാണ് ഇവിടെ ഫൈസല്‍ എന്ന അപരനെത്തിയിരിക്കുന്നത്. ഏഴ്് ഡിവിഷനുകളില്‍ എല്‍ഡിഎഫിലേയും യുഡിഎഫിലേയും സ്ഥാനാര്‍ത്ഥികളെ ഭയപ്പെടുത്താന്‍ അപരന്മാരുണ്ട്.കളരാന്തിരി സൗത്ത്, പട്ടിണിക്കര, മാനിപുരം, കരീറ്റിപറമ്പ്, മുക്കിലങ്ങാടി, ചുള്ളിയോട്ടുമുക്ക്, എരഞ്ഞോണ ഡിവിഷനുകളിലാണ് ഇരുമുന്നണികള്‍ക്ക് ഭീഷണിയുയര്‍ത്തി അപരനാമ സ്ഥാനാര്‍ത്ഥികള്‍ നിഴല്‍ യുദ്ധം നടത്തുന്നത്. കളരാന്തിരി സൗത്തില്‍ എല്‍ഡിഎഫിലെ അഅമ്പലകണ്ടി ഹഫ്‌സത്തിനെതിരെ ഒരു ഹഫ്‌സത്തും യുഡിഎഫിലെ വി സി നൂര്‍ജഹാനെതിരെ ആര്‍ നൂര്‍ജഹാനുമാണ് മത്സരിക്കുന്നത്.

പട്ടിണിക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെവി ഷഹന മുജീബിനെതിരെ ശഹാന ഷെറിനും യുഡിഎഫ് സ്ഥാനാര്‍ഥി സുബൈദ അബ്ദുസലാമിനെതിരെ സുബൈദ ഗുലാമുമാണ് അപരന്മാര്‍.

മാനിപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സലിം മാനിപുരം, യുഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് അഷ്റഫ് കരീറ്റിപറമ്പിലെ സ്ഥാനാര്‍ഥികളായ റസിയ അബൂബക്കര്‍ക്കുട്ടി(എല്‍ഡിഎഫ്), ഷബ്‌ന നാസര്‍(യു.ഡി.എഫ്), മുക്കിലങ്ങാടിയിലെ ഫാത്തിമ ശരീഫ്(എല്‍ഡിഎഫ്), ഹസീന നൗഷാദ്(യുഡിഎഫ്), ചുള്ളിയോട്ടുമുക്കില്‍ മത്സരിക്കുന്ന മാതോലത്ത് ആയിഷ അബ്ദുള്ള(എല്‍ഡിഎഫ്), ജമീല ചെമ്പറ്റേരി(യുഡിഎഫ്), എരഞ്ഞോണയിലെ ഷാന നൗഷാജ് (എല്‍ഡിഎഫ്),

അബ്ദുറഹ്മാന്‍(വെള്ളറ അബ്ദു)(യുഡിഎഫ്),  പ്രാവില്‍ ഡിവിഷനില്‍ മത്സരിക്കുന്ന കെവി ഷഹര്‍ബാന്‍ അസീസ്(എല്‍ഡിഎഫ്), ആയിഷ ഷഹനിത കെ സി(യുഡിഎഫ്), പൊയിലങ്ങാടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍കെ അനില്‍കുമാര്‍, കളരാന്തിരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തിയ്യക്കുന്നുമ്മല്‍ ശംസുദ്ദീന്‍, സൗത്ത് കൊടുവള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കളത്തിങ്ങല്‍ ജമീല, പറമ്പത്ത് കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി എളങ്ങോട്ടില്‍ ഹസീന, കൊടുവള്ളി ഈസ്റ്റിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ റംല അഷ്‌റഫ്, കൊടുവള്ളി നോര്‍ത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി റസിയ ഇബ്രാഹിം എന്നിവര്‍ക്കും സമാനമായ പേരില്‍ അപരന്മാരുണ്ട്.