ഹെലികോപ്റ്ററില്‍ പറന്നെത്തി വധു; പുല്‍പ്പള്ളിയെ അമ്പരപ്പിച്ച് കൊവിഡ് കാലത്തൊരു ന്യൂജെന്‍ വിവാഹം
First Published Nov 24, 2020, 4:06 PM IST
ഒരു കാലത്ത് വിപ്ലവത്തിന്‍റെ ചെങ്കൊടികളെ പിന്തുടര്‍ന്ന് വന്ന പൊലീസുകാര്‍ വെടിയൊച്ചകള്‍ മുഴക്കിയിരുന്ന പുല്‍പ്പള്ളിയില്‍ കഴിഞ്ഞ ദിവസം ആകാശത്ത് പെടുന്നനെ ഒരു ഹെലികോപ്റ്ററിന്‍റെ കാതടപ്പിക്കുന്ന ശബ്ദം മുഴങ്ങി. ഹെലികോപ്പ്റ്ററാണെങ്കില്‍ അത് തങ്ങളുടെ എംപി രാഹുല്‍ ഗാന്ധിയാകുമെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു. വല്ലപ്പോഴും കാണാന്‍ കിട്ടുന്ന ജനപ്രതിനിധിയേ കാണാനായി നാട്ടുകാര്‍ പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് ഗ്രൌണ്ടിലേക്ക് വച്ചു പിടിച്ചു. പക്ഷേ, അവിടെ കണ്ട കാഴ്ചയില്‍ നാട്ടുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ അതിശയിച്ചുപോയി. അതേ, പറന്നിറങ്ങിയത് രാഹുല്‍ ഗാന്ധി എം പിയല്ല.
Post your Comments