ആഴിമലയില്‍ പതിയിരിക്കുന്ന അപകടം; പൊലീസ് ഔട്പോസ്റ്റും കോസ്റ്റൽ വാർഡന്മാരും വേണമെന്ന് ആവശ്യം

First Published Mar 3, 2021, 2:07 PM IST


പ്രകൃതി രമണീയമായ പല സ്ഥലങ്ങളും അപകടങ്ങള്‍ പതിയിരിക്കുന്നിടമാണ്. പ്രത്യേകിച്ച് പറക്കെട്ടുകള്‍ നിറഞ്ഞ കടല്‍ത്തീരങ്ങള്‍. നമ്മുടെ ശ്രദ്ധയൊന്ന് തെറ്റിയാല്‍ വലിയൊരു അപകടത്തിലേക്കാകും ഇത്തരം സ്ഥലങ്ങളില്‍ നമ്മെ കാത്തിരിക്കുന്നത്. അത്തരത്തിലൊരു സ്ഥലമാണ് തിരുവനന്തപുരത്തെ പ്രശസ്തമായ ആഴിമല ക്ഷേത്രത്തിന് വടക്കുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ തീരപ്രദേശം. രണ്ട് മാസത്തിനിടെ ഇവിടെ പൊലിഞ്ഞത് മൂന്ന് ജീവനുകളാണ്. ആഴിമല ക്ഷേത്ര ദര്‍ശനത്തിന് ആളുകളേറിയതോടെ തീരപ്രദേശത്തെ അപകട സാധ്യതയും കൂടിയിരിക്കുന്നു.