400 കിടക്കകളുള്ള കേരളത്തിലെ ആദ്യ കൊവിഡ്19 ആശുപത്രി കണ്ണൂരില്‍

First Published 31, Mar 2020, 10:51 AM

കേരളത്തില്‍ കൊറോണാ വൈറസ് ബാധിച്ചവരുടെ നിരക്കില്‍ ഓരോ ദിവസവും ഉണ്ടാകുന്ന വര്‍ദ്ധനവും മരണസംഖ്യ കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് താല്‍ക്കാലിക കൊവിഡ് 19 ആശുപത്രികള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് കൊവിഡ് 19 ആശുപത്രിയാക്കി. ചിത്രങ്ങള്‍ വിപിന്‍ മുരളി.
 
കൊവിഡ് രോഗബാധിതര്‍ക്കായി 400 ബെഡ്ഡുകളാണ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ തയ്യാറാക്കിയിരിക്കുന്നത്.  10 വെന്‍റിലേറ്ററുകളും ആശുപത്രിയില്‍ ഒരുക്കി. അടിയന്തരഘട്ടത്തില്‍ കൂടുതലായി ആയിരം കിടക്കകള്‍ കൂടി ഉപയോഗിക്കാനുള്ള അടിസ്ഥാന സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

കൊവിഡ് പോസിറ്റീവായ രോഗികൾക്കും ലക്ഷണങ്ങൾ ഉള്ള രോഗികൾക്കും പ്രത്യേകം പ്രവേശന കവാടവും ഇവിടെയുണ്ട്. ഇതുകൊണ്ട് തന്നെ രോഗ ലക്ഷണങ്ങളുള്ളവരും നിരീക്ഷണത്തിലുള്ളവരും തമ്മില്‍ സമ്പര്‍ക്കമില്ലാതെ ചികിത്സിക്കാന്‍ കഴിയുന്നു.

ആറാമത്തെ നിലയിലാണ് വെന്‍റിലേറ്റര്‍ സൗകര്യമുള്ള ഐ സി യു, ജനറല്‍ വാര്‍ഡ്, റൂമുകള്‍ എന്നിവ ഇവിടെയാണ് ഒരുക്കിയിരിക്കുന്നത്.  ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാർ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് മൂന്നാമത്തെ നിലയില്‍ താമസം ഒരുക്കും.

രോഗലക്ഷണമുള്ളവർ വന്നതിന് ശേഷം കൈകൾ കഴുകി മാസ്ക് ഇട്ടതിന് ശേഷം അകത്തേക്ക് പ്രവേശിക്കാം. ചുമരിലോ മറ്റിടങ്ങളിലോ തൊടരുതെന്ന പ്രത്യേക നിർദ്ദേശം ഉണ്ട്.

അകത്തേക്ക് കടക്കും മുമ്പ് ഈ നിർദ്ദേശങ്ങൾ വായിച്ചിരിക്കണം. ഇക്കാലത്ത് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതുണ്ട്.

Triage ഏരിയയിൽ കടന്നാൽ നിങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നഴ്സുമാരിൽ നിന്ന് ലഭിക്കും. അവ അക്ഷരംപ്രതി പാലിക്കുക.

രണ്ട് കൊറോണാ ഓ പി -കളിലുമായി ഡോക്ടർമാർ നിങ്ങളെ കാത്തിരുപ്പുണ്ടാകും.

നിശ്ചിത അകലത്തിൽ ഇരുന്ന് ഡോക്ടർ നിങ്ങളുടെ ലക്ഷണങ്ങൾ പരിശോധിക്കും. വെറും സംശയം മാത്രമാണെന്ന് ഡോക്ടർക്ക് ബോധ്യമായാൽ നിങ്ങൾക്ക് തിരിച്ച് പോകാം. വാക്കിട്ടോക്കി വഴിയും ഇൻറർകോം വഴിയും ഡോക്ടറിന് നഴ്സുമാരുമായി സംസാരിക്കാനും ഇവിടെ നിന്ന് സാധിക്കും.

അതിന് ശേഷം നിങ്ങളെ നിരീക്ഷണ മുറിയിലേക്ക് മാറ്റും.

നിരീക്ഷണമുറിയിൽ നിശ്ചിത അകലങ്ങളിൽ സ്ഥാപിച്ച കസേരകളിൽ നിങ്ങള്‍ക്ക് വിശ്രമിക്കാം. തുടർന്ന് നിങ്ങള്‍ക്കുള്ള അടുത്ത നിർദ്ദേശങ്ങൾ ലഭിക്കും.

undefined

ശ്രവ പരിശോധനാ മുറിയിൽ ഒരുക്കിയ സംവിധാനങ്ങൾ വഴി ശ്രവം എടുത്ത് ലാബിലേക്കയക്കും.

കൊറോണ ഒ പി.

കൊറോണ ഒ പി.

സുരക്ഷാ വസ്ത്രങ്ങൾ (പിപി കിറ്റ് ) അഴിക്കാനും ഇടാനും പ്രത്യേകം മുറികൾ.

ചെക്കപ്പ് റൂം.

ചെക്കപ്പ് റൂം.

ആറാം നിലയിലേക്ക് രോഗികള്‍ക്ക് മാത്രം പോകാനുള്ള ലിഫ്റ്റ്. കോവിഡ് 19 പോസിറ്റീവായി വരുന്നവര്‍ക്ക് താഴത്തെ നിലയില്‍ പ്രത്യേകം ലിഫ്റ്റുണ്ട്. ഇവരെ നേരിട്ട് ആറാമത്തെ നിലയില്‍ പ്രവേശിപ്പിക്കും.

ആറാം നിലയിൽ വെൻറിലേറ്റർ സൌകര്യങ്ങളോടെ 30 കിടക്കകളുള്ള രണ്ട്  ഐസിയുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

400 ബെഡ്ഡുകളുള്ള ഐസൊലേഷൻ വാർഡ്. കേരളത്തിലെ ആദ്യ സമ്പൂർണ്ണ കൊവിഡ്19 രോഗ  ആശുപത്രിയാണ് ഇന്ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്. സ്വകാര്യ മാനേജ്മെന്‍റിന് കീഴിലുണ്ടായിരുന്ന അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ അടിയന്തര സാഹചര്യത്തില്‍ ഏറ്റെടുക്കുകയായിരുന്നു.

loader