വട്ടപ്പാറ ചിറ്റാഴ പാലത്തിന് സമീപം കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു
വട്ടപ്പാറ ചിറ്റാഴ പാലത്തിന് സമീപം മരുതൂരിൽ കെ എസ് ആർ ടി സി ബസ് കുഴിയിലേക്ക് മറിഞ്ഞു.പാലത്തിന്‍റെ കൈവരികൾ തകർത്ത് കുഴിയിലേക്ക് ചരിഞ്ഞ നിലയിൽ ഇടിച്ചു നിന്നതിനാൽ വൻ അപകടം ഒഴിവായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പ്രവാസികളെ തിരുവനന്തപുരത്ത് എത്തിച്ചശേഷം പെരിന്തൽമണ്ണക്ക് മടങ്ങിയ ബസാണ് അപകടത്തിൽപ്പെട്ടത്. മഴയുള്ളതിനാൽ റോഡിൽ നിന്നും നിയന്ത്രണം വിട്ട് തെന്നി മാറിയതെന്ന് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയോടെയാണ് അപകടം നടന്നത്. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. ഫയർ ഫോഴ്സ് സ്ഥലത്തെത്തി ബസ് മാറ്റി.
19

29
39
49
59
69
79
89
99
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos