ആരാണ് നിങ്ങളുടെ കിണറുകളില്‍ കാണപ്പെടുന്ന മോണോപ്പ്റ്റീറസ് ?

First Published 17, Jun 2019, 6:09 PM IST

പ്രളയാനന്തരം കേരളത്തിന്‍റെ പ്രകൃതിക്കുണ്ടായ മാറ്റം എന്തെന്ന് തിട്ടപ്പെടുത്താന്‍ നമ്മുക്കിത് വരെ കഴിഞ്ഞിട്ടില്ല. പല ജില്ലകളില്‍ നിന്നും ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്ത പുതിയ ജീവിവര്‍ഗ്ഗങ്ങളെ കണ്ടുതുടങ്ങി. ഏറ്റവും ഒടുവിലത്തെതാണ് കണ്ണൂർ ചെങ്ങളായിയിലെ ഗോവിന്ദൻ നമ്പ്യാരുടെ കിണറ്റിൽ നിന്ന് കോരിയ വെള്ളത്തിൽ കണ്ടെത്തിയ പാമ്പിന്‍ കുഞ്ഞുങ്ങളെന്ന് തോന്നിക്കുന്ന പുതിയ മത്സ്യങ്ങള്‍.... അവയെക്കുറിച്ച് കണ്ണൂര്‍ ഏഷ്യനെറ്റ് ന്യൂസ് ക്യാമറാമാന്‍ വിപിന്‍ മരുളിയുടെ കാഴ്ചകളിലേക്ക്.

കണ്ണൂർ ചെങ്ങളായിയിലെ ഗോവിന്ദൻ നമ്പ്യാര്‍ സ്വന്തം കിണറ്റില്‍ നിന്ന് പതിവുപോലെ വെള്ളം കോരിയപ്പോള്‍ അതില്‍ നിറയെ പാമ്പിന്‍ കുഞ്ഞുങ്ങള്‍. നമ്പ്യാരൊന്ന് ഭയന്നു. ഒന്നൂടെ നോക്കി. അല്ല പാമ്പല്ല. പിന്നെന്ത് ? ഒന്നല്ല ഒരുപാടുണ്ട്.

ആശങ്കയായി. ഗോവിന്ദന്‍ നമ്പ്യാര്‍ വീണ്ടും വെള്ളം കോരി. ദാ കെടക്കുന്നു അതിലും പാമ്പിന്‍ കുഞ്ഞുങ്ങളെ പോലെ കുറേയെണ്ണം. നമ്പ്യാര്‍ക്ക് സംശയം പാമ്പിന് ഇത്രമാത്രം കുഞ്ഞുങ്ങളോ?

കാര്യമെന്തെന്നറിയാതെ അദ്ദേഹം ആദ്യം ഭയന്നു. സൂക്ഷിച്ച് നോക്കിയപ്പോള്‍ പാമ്പല്ലെന്ന് മനസിലായി. പിന്നെ ആശങ്കയേറി.

ഒടുവില്‍ നമ്പ്യാര്‍ വന്യജീവി ഗവേഷകൻ സി പി അർജുനനെ വിളിച്ചു. അപ്പോഴാണ് അറിയുന്നത് അത് പാമ്പല്ലത്രെ. പിന്നെ ? അവയാണ് മോണോപ്പ്റ്റീറസ് വിഭാഗത്തിൽപ്പെടുന്ന ഈൽ മത്സ്യങ്ങള്‍.

ഒറ്റ നോട്ടത്തിൽ പാമ്പിൻ കുഞ്ഞിനേപ്പോലെയും മണ്ണിരകളേപ്പോലെയും തോന്നാം. ചുവപ്പും കറുപ്പും ചേർന്ന നിറം. പാമ്പാണെന്ന് കരുതി പലരും കിണറ്റിൽ നിന്നു കിട്ടിയാൽ ഇവയെ ബ്ലീച്ചിങ്ങ് പൗഡറിട്ട് നശിപ്പിക്കാറാണ് പതിവ്.  അതുകൊണ്ട് തന്നെ ഇവ ഇപ്പോള്‍ വംശനാശ ഭീഷണിയിലാണ്.

ഒട്ടും ഉപദ്രവകാരികളല്ലാത്ത ഇവ ഭൂഗർഭ അറകളിലായിരിക്കും താമസം. വേനൽകാലത്ത് ഉറവ തേടി കിണറ്റിലേക്കെത്തുന്നതാണ്. ചെങ്കൽ കിണറുകളിലാണ് സാധാരണയായി ഇവയെ കാണുക. ലോകത്ത് തന്നേ വിരളവും നിഗൂഡവുമാണ് ഭൂഗർഭ അറകൾ. എന്നാല്‍ കേരളത്തിലെ പശ്ചിമഘട്ടത്തിനും തീരപ്രദേശത്തിനും ഇടയിലെ ചെങ്കൽ പ്രദേശങ്ങളിൽ ഇത്തരം അറകൾ കണ്ടെത്തിയിട്ടുണ്ട്.

സമാനമായ പ്രദേശമാണ് കണ്ണൂർ ചെങ്ങളായിലെ ഈ മത്സ്യത്തേ ലഭിച്ച പ്രദേശവും.  ഭൂഗർഭ അറകളേപോലെ തന്നേ നിഗൂഢമാണ് അവിടുത്തെ ആവാസവ്യവസ്ഥയും മത്സ്യങ്ങളടക്കമുള്ള ജലജീവികളുടെ വിഹാര കേന്ദ്രം ആണവിടം.

ഇത്തരത്തിൽ കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്നായി എട്ടോളം ഭൂഗർഭ മത്സ്യങ്ങളേയും ഒരു ഭൂഗർഭ ചെമ്മീനിനേയും ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. അതിൽ മൂന്നെണ്ണം  ക്ലാരിടെ (Claridae) കുടുംബത്തിലെ ഹോരഗ്ലാണിസ് (Horaglanis) ജനുസ്സിൽപെട്ട പൂച്ച മത്സ്യങ്ങളാണ്.   ക്രിപ്റ്റോഗ്ലാനിടെ (Kryptoglanidae) കുടുംബത്തിലേ ക്ര്യപ്റ്റോഗ്ലാനിസ് ഷാജി (Kryptoglanis shajii)ആണ് അടുത്തത്  സിൻബ്രാഞ്ചിടെ  (Synbranchidae) കുടുംബത്തിലെ മോണോപ്റ്റീറസ് (monopterus) ജനുസ്സിൽ മൂന്ന് സ്പീഷീസുകളെയും കണ്ടെത്തിയിട്ടുണ്ട്, ഇവയെ നാടൻ ഭാഷയിൽ പുളവൻ എന്നാണ് പറയുക.

വരാൽ (Channidae) കുടുംബത്തിലെ അംഗമായ എനിഗ്മചന്ന ഗോല്ലാം (Aenigmachanna gollum) എന്ന ഭൂഗർഭ മത്സ്യത്തേ  കഴിഞ്ഞ വർഷം ഉണ്ടായ പ്രളയത്തിന് ശേഷമാണ് ആദ്യമായി കേരളത്തിൽ നിന്ന് കണ്ടെത്തിയത് . യൂറിറൈഞ്ചിടെ (Euryrhynchidae) കുടുംബത്തിലെ യൂറിഇൻഡിക്കസ് ഭൂഗർഭ (Eurindicus bhugarbha) എന്ന കുരുടൻ ചെമ്മീൻ ആണ് മറ്റൊന്ന്.  ഭൂഗർഭ ചെമ്മീൻ വിഭാഗത്തിൽ കണ്ടെത്തിയ ഏക ഇനമാണത്. ഇത്തരം ജീവജാലങ്ങളെ ജനങ്ങൾക്ക് പരിചയപ്പെടുത്തി നശിപ്പിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ഗവേഷകർ ഇപ്പോൾ ശ്രമിക്കുന്നത്. കേരള യുണിവെഴ്സിറ്റി ഓഫ് ഫിഷറീസ് ആൻറ് ഓഷ്യൻ സ്റ്റഡീസ് ഡോ രാജീവിന്റെ നേതൃത്വത്തിൽ കേരളം ഒട്ടാകെ ഇത്തരത്തിലുള്ള ജീവജാലങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തി വരുകയാണ്.

loader