വധുവിന് ഭരണഘടന മഹറായി നല്‍കി അഭിഭാഷകനായ വരന്‍
അങ്ങാടിപ്പുറം സ്വദേശിയായ പുല്ലൂശങ്ങാട്ടിൽ അബ്ദുൽ അസീസിന്‍റെ മകനായ നിഷാദിന്‍റെ വിവാഹം കഴിഞ്ഞ ശനിയാഴ്ചയാണ് നടന്നത്.
14

മലപ്പുറം അങ്ങാടിപ്പുറത്ത് ഇന്ത്യന്‍ ഭരണഘടനയും ഖുര്‍ആനും മഹറായി നല്‍കി വിവാഹം. എംഎസ്എഫ് മലപ്പുറം ജോയിന്‍റ് സെക്രട്ടറി അഡ്വ പി എ നിഷാദാണ് വിവാഹത്തിന് മഹറായി ഭരണഘടനയുടെ കോപ്പി നല്‍കിയത്.

24
അങ്ങാടിപ്പുറം സ്വദേശിയായ പുല്ലൂശങ്ങാട്ടിൽ അബ്ദുൽ അസീസിന്‍റെ മകനായ നിഷാദിന്‍റെ വിവാഹം കഴിഞ്ഞ ശനിയാഴ്ചയാണ് നടന്നത്.
അങ്ങാടിപ്പുറം സ്വദേശിയായ പുല്ലൂശങ്ങാട്ടിൽ അബ്ദുൽ അസീസിന്‍റെ മകനായ നിഷാദിന്‍റെ വിവാഹം കഴിഞ്ഞ ശനിയാഴ്ചയാണ് നടന്നത്.
34
പറപ്പൂർ സ്വദേശിയായ തൊട്ടിയിൽ വീട്ടിൽ ഹിദായത്തുള്ള ത്വയ്യിബ ദമ്പതികളുടെ മകളായ നജ്മ തബ്ശീറയാണ് വധു. സംസ്ഥാന ഹരിത എംഎസ്എഫ് ജനറൽ സെക്രട്ടറി കൂടിയാണ് നജ്മ.

44
കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന്‍ കൂടിയാണ് നിഷാദ്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എൽഎൽഎം വിദ്യാർഥിനിയാണ് നജ്മ. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളാണ് ശനിയാഴ്ച നടന്ന നിക്കാഹിന് നേതൃത്വം നൽകിയത്. പികെ കുഞ്ഞാലികുട്ടി, കെപിഎ മജീദ്, ടി എ അഹമ്മദ് കബീർ എംഎൽഎ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos