അവധിയില്ല, ഏഴ് ദിവസം തുടര്‍ച്ചയായ ഡ്യൂട്ടി ; സമരം ചെയ്ത് നേഴ്സുമാര്‍
First Published Nov 24, 2020, 12:11 PM IST
കൊവിഡ് മഹാമാരിക്കിടെ മുന്‍നിരിയില്‍ നിന്ന് ജോലി ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നേഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്. ദിവസങ്ങളോളം നീണ്ട ജോലിക്കിടെ അവധിയില്ലാതെ ജോലി ചെയേണ്ടിവരുന്നതാണ് സമരം ചെയ്യാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയതെന്ന് നേഴ്സുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അത്യാഹിത വിഭാഗം ഒഴികേയുള്ള നേഴ്സുമാര്‍ ഇന്ന് ഒരു മണിക്കൂര്‍ നേരം പണിമുടക്കിക്കൊണ്ടാണ് സമരം ചെയ്തത്.

നേഴ്സസ് യൂണിയന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക് നടന്നത്. ഡ്യൂട്ടിക്ക് ശേഷം കൃത്യമായ അവധി അനുവദിക്കണം എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം.

ഏഴ് ദിവസം തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരുന്ന നഴ്സുമാര്‍ നൈറ്റ് ഡ്യൂട്ടി ഓഫിന് ശേഷം വീണ്ടും പിന്നേറ്റ് തന്നെ ജോലിക്ക് കയറേണ്ട അവസ്ഥയാണെന്ന് നേഴ്സുമാര്‍ ആരോപിക്കുന്നു.
Post your Comments