വിവാദങ്ങള്‍ക്കൊടുവില്‍, നിയന്ത്രണങ്ങള്‍ക്ക് നടുവില്‍, തൃശ്ശൂര്‍ പൂര വിളംബരം നടത്തി

First Published Apr 22, 2021, 3:01 PM IST

രുന്നൂറ്റി ഇരുപത്തിയഞ്ചാം തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ച് ഇന്ന് പൂര വിളംബര ചടങ്ങുകള്‍ അവസാനിച്ചു. നെയ്തലക്കാവ് ഭ​ഗവതി വടക്കുംനാഥനെ ഒരുതവണ വലംവെച്ച് തെക്കേ ​ഗോപുരം വഴി പുറത്തേക്കെഴുന്നള്ളി, പൂരവിളമ്പരം നടത്തി. എറണാകുളം ശിവകുമാർ എന്ന നാട്ടാനയാണ് നെയ്തലക്കാവ് ഭ​ഗവതിയുടെ തിടമ്പേറ്റിയത്. കൊച്ചി രാജവംശത്തിന് നെയ്തലക്കാവ് ക്ഷേത്രവുമായുള്ള ആത്മബന്ധമാണ് ഈ ചടങ്ങിന്‍റെ ആധാരം. ഘടകപൂരങ്ങള്‍ക്ക് വടക്കുന്നാഥക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുവാദം വാങ്ങാനാണ് നെയ്തലക്കാവിലമ്മ എ‍ഴുന്നള്ളുന്നതെന്നാണ് സങ്കല്‍പം. തൃശ്ശൂര്‍ പൂരം ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ മധു, ശ്യാം, അനീഷ്.