- Home
- Local News
- കുമരകത്ത് 9 മാസം ഗര്‍ഭിണിയായ എരുമയോട് ക്രൂരത; ശരീരം മുഴുവന്‍ ടാറിംഗ് മിശ്രിതം ഒഴിച്ച നിലയില്‍
കുമരകത്ത് 9 മാസം ഗര്‍ഭിണിയായ എരുമയോട് ക്രൂരത; ശരീരം മുഴുവന്‍ ടാറിംഗ് മിശ്രിതം ഒഴിച്ച നിലയില്‍
തീറ്റിക്കാനായി പുരയിടത്തില്‍ കെട്ടിയ ഗര്‍ഭിണിയായ എരുമയുടെ ദേഹത്ത് ടാറിംഗ് മിശ്രിതം ഒഴിച്ച് അജ്ഞാതര്‍. കുമരകം സ്വദേശിയും കര്‍ഷകനുമായ ചെമ്പോടിത്തറ ഷിബു ജോസഫ് വളര്‍ത്തിയിരുന്ന എരുമയുടെ നേരെയാണ് അജ്ഞാതരുടെ കണ്ണില്ലാത്ത ക്രൂരത

ഒന്‍പത് മാസം ഗര്‍ഭിണിയായ എരുമയുടെ ശരീരത്ത് കണ്ട പുല്ലും ചെടിയും നീക്കം ചെയ്യാനെത്തിയ ഉടമസ്ഥന്‍ കണ്ടത് അജ്ഞാതരുടെ ക്രൂരത. കോട്ടയം കുമരകത്താണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത ഗര്‍ഭിണിയായ മിണ്ടാപ്രാണിയോട് അജ്ഞാതര്‍ ചെയ്തത്.

കുമരകം രണ്ടാംകലുങ്കിന് സമീപത്തെ വട്ടത്തുരുത്തില്‍ തീറ്റിക്കാനായി കെട്ടിയിട്ട ഒന്‍പത് മാസം ഗര്‍ഭിണിയായ എരുമയുടെ ശരീരം മുഴുവന്‍ അജ്ഞാതര്‍ ടാറിംഗ് മിശ്രിതം ഒഴിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് എരുമയെ അഴിച്ച് മാറ്റിക്കെട്ടാനെത്തിയപ്പോഴാണ് ഉടമസ്ഥന്‍ ചെമ്പോടിത്തറ ഷിബു ജോസഫ് ഇക്കാര്യം ശ്രദ്ധിക്കുന്നത്.

വീട്ടില്‍ നിന്ന് ഏറെയകലെയല്ലാതെയുള്ള പുരയിടത്തിലാണ് എരുമയ കെട്ടിയിട്ടിരുന്നത്. പുരയിടത്തിന്‍റെ ഉടമസ്ഥന്‍റെ അനുവാദത്തോടെയാണ് എരമയെ ഇവിടെ കെട്ടിയതെന്നും. പതിവായി എരുമയെ ഇവിടെ കെട്ടാറുള്ളതാണെന്നും ഉടമസ്ഥന്‍ ഷിബു ജോസഫ് പറയുന്നു. തനിക്ക് ആരോടും ഒരു പ്രശ്നമുള്ളതല്ല, മിണ്ടാപ്രാണിയോട് ഈ അതിക്രമം ചെയ്തവരോട് തമ്പുരാന്‍ ചോദിക്കുമെന്നും ഷിബു ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.

കര്‍ഷകനായ ഷിബു എരുമകളെ വളര്‍ത്തി വില്‍ക്കാറുണ്ട്. ഈ എരുമയോട് പ്രത്യേക അടുപ്പമായതിനാലാണ് വില്‍ക്കാതിരുന്നതെന്നും ഷിബു ജോസഫ് പറയുന്നു. കുമരകം പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. തനിക്ക് ഒരാളോടും വിരോധമില്ല. തന്നോട് വിരോധമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ അവര് എരുമയെ എന്തിന് ഉപദ്രവിക്കണമന്നും ഈ കര്‍ഷകന്‍ ചോദിക്കുന്നു.

കുമരകത്തെ വെറ്റിനറി വിഭാഗം ഉദ്യോഗസ്ഥരെത്തി എരുമയെ പരിശോധിച്ചു. ടാറിംഗ് മിശ്രിതം എരുമയുടെ ശരീരത്ത് നിന്ന് ഇനിയും പൂര്‍ണമായി നീക്കം ചെയ്യാന്‍ സാധിച്ചിട്ടില്ല. മിശ്രിതം വീണ ഇടങ്ങളില്‍ ചുവന്ന് തടിച്ചിട്ടുണ്ടെന്നും ഷിബു പറയുന്നു. എരുമയ്ക്ക് ചികിത്സ ലഭ്യമാക്കിയെന്നും ഷിബു വിശദമാക്കുന്നു. തലമുതല്‍ വാല്‍ വരെ ഈ മിശ്രിതത്തില്‍ കുളിച്ചാണ് എരുമയെ കണ്ടത്.