അകത്തും പുറത്തും സ്ത്രീ നേരിടുന്നതെന്ത് ? മുരളിയുടെ ക്യാമറ കഥ പറയും

First Published 10, Mar 2020, 4:29 PM

മുരളീകൃഷ്ണനെ മലയാളി അറിയുന്നത് വിക്രമനും മുത്തുവും തങ്ങളുടെ കാഴ്ചയിലേക്ക് വീണ്ടും കയറിവന്നപ്പോഴാണ്. ആരാണ് മുരളി ? ആരാണ് വിക്രമന്‍ ? മുത്തു ? എന്നല്ലേ ഇപ്പോള്‍ ചിന്തിച്ചത്. അതേ രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലരമയില്‍ ആഘോഷിക്കപ്പെട്ട ചിത്രകഥയായിരുന്നു മായാവി. മായാവിയെ പോലെ തന്നെ കഥയുള്ളവരായിരുന്നു ആ ചിത്രകളയിലെ മറ്റ് കഥാപാത്രങ്ങളും. അതില്‍ തന്നെ രണ്ട് ശക്തരായ കള്ളന്മാരായിരുന്നു വിക്രമനും മുത്തുവും. നന്മ ജയിക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ട തിന്മ നിറഞ്ഞ രണ്ട് കഥാപാത്രങ്ങള്‍. എങ്കിലും വിക്രമിന്‍റെയും മുത്തുവിന്‍റെയും നിസഹായതയെ സ്നേഹിച്ച അനേകം കുരുന്നുകള്‍ അന്ന് കേരളത്തിലുണ്ടായിരുന്നുവെന്നതിന്‍റെ തെളിവാണ് മുരളീ കൃഷ്ണന്‍ പുനരവതരിപ്പിച്ച 'വിക്രമനും മുത്തുവും' എന്ന ഫോട്ടോ സീരീസ്. 

വിക്രമനും മുത്തുവിനും ശേഷം മുരളിയുടെ മറ്റൊരു ഫോട്ടോ സീരിസാണ് വനിതാ ദിനത്തില്‍ തന്‍റെ ഫേസ് ബുക്കുവഴി പ്രസിദ്ധീകരിച്ച ഏഴ് ഫോട്ടോകള്‍. പൊതുസമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ ആവിഷ്കരിക്കുന്നു ഈ ചിത്രങ്ങള്‍. തിരുവനന്തപുരത്തുകാരനാണ് മുരളീ കൃഷ്ണന്‍. പൊതുസമൂഹത്തില്‍, സ്വന്തം വീടിന്‍റെ ചുമരുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അതിക്ഷേപവും അക്രമവുമാണ് ഇത്തവണ മുരളിയുടെ ക്യാമറ അന്വേഷിക്കുന്നത്. കാണാം ആ കാഴ്ചകള്‍. 

"  ഒരു ഗൂഗിൾ സേർച്ച് അകലത്തിൽ ഇന്ത്യയുടെ സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളെ കുറിച്ച് വിശദമായി വായിക്കാൻ സാധിക്കും. പ്രായഭേദമന്യേ അവർ നേരിടുന്ന പ്രശ്നങ്ങൾ വർഷങ്ങൾ പോകുംതോറും കൂടുന്നതല്ലാതെ, കുറയുന്നില്ല. വരുന്ന തലമുറയ്ക്ക് , വനിതകളുടെ ത്യാഗങ്ങൾ ആഘോഷിക്കാൻ ഒരു ദിവസം മാറ്റിവയ്ക്കുക എന്ന കീഴ് വഴക്കം തച്ചുടയ്ക്കുക എന്നതാണ് അവരോട് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ "വഴി വെട്ടൽ."  - മുരളി എഴുതുന്നു.

It's in the eyes; not the clothes. ( In frame = Madhurima M S )

വരണമാല്യമല്ല അവരുടെ കഴുത്തിൽ ചാർത്തുന്നത് ; മറിച്ച് തൂക്കുകയറാണ്. അവരുടെ സ്വപ്നങ്ങളെ ചെറുതിലേ നുള്ളികളയുന്ന ചടങ്ങ് ആഘോഷമാക്കുന്ന രാജ്യം. (In frame - Madhavi Nath)

Marriage isn't perpetual consent. (In frame - Shaarika Menon )

സ്ത്രീ അമ്മയാണ് , ദേവിയാണ് എന്നൊക്കെ "വേണ്ടത് കിട്ടാൻ " ആയി പാടി നടക്കുന്ന അതേ ആളുകൾ, എന്നാൽ "വഴങ്ങുന്നില്ലെന്ന് " കാണുമ്പോൾ അവർ പൂജിച്ച "ദേവിയെ" തന്നെ ആസിഡിനാൽ അഭിഷേകം ചെയ്യാൻ മറക്കാറില്ല. വികൃതമായ മുഖം കൊണ്ടവർ ഇനിയെന്ത് ചെയ്യും എന്ന് കരുതി സ്വയം ജയിച്ചെന്ന് വരുത്തുന്ന ഈ നരാധമന്മാർ മനസിലാക്കുന്നില്ല , അന്തിമവിജയം ആരുടേതാണെന്ന് . ( In frame - Rahul Nair R , Rudra S Lal )

"സ്ത്രീ തന്നെ ഒരു ധനമല്ലേ..പിന്നെ എന്തിനാണ് എനിക്ക് സ്ത്രീധനം" എന്ന് വീമ്പടിച്ചിട്ട് , കിട്ടുന്ന മുഴുവൻ തുകയും, എണ്ണിനോക്കി തിട്ടപെടുത്തുന്ന മനുഷ്യർ. പറഞ്ഞുറപ്പിച്ച തുകയിൽ ചെറിയൊരു കുറവ് വന്നാൽ ,അതിന്റെ ബഹിസ്ഫുരണങ്ങൾ അനുഭവിക്കുന്നത് നവവധുവും. എന്നാലും എത്ര പൊന്നു കൊണ്ട് അളന്നാലും സ്ത്രീ ഇരിക്കുന്ന തട്ട് ഒന്ന് അനക്കാൻ പോലും സാധിക്കില്ല എന്നവർ അറിയുന്നില്ല. (In frame - Remya )

അടുക്കളയിലെ നാല് ചുമരുകൾക്കുള്ളിൽ തളയ്ക്കാൻ ശ്രമിക്കുമ്പോൾ നഷ്ട്ടപെടുന്നത് ഈ രാജ്യത്തിന്റെ ഭാവി തന്നെ പല രീതിയിൽ മാറ്റിമറിയ്ക്കാൻ കെൽപ്പുള്ള എത്രയോ പുണ്യജന്മങ്ങളെയാണ് ! ഇതിൽ നിന്ന് നല്ലൊരു ഭാഗം സ്ത്രീകൾ പുറത്തേയ്ക്ക് വരുന്നുണ്ട് എന്നറിയുമ്പോൾ തന്നെ എന്തൊരു പ്രതീക്ഷയാണ് ! (In frame - Shaarika Menon )

Female Infanticide & Sex-Selective Abortion.  മുംബൈയിലെയും , രാജസ്ഥാനിലെയും കണക്കുകൾ എടുത്താൽ ഞെട്ടിപോകും. ജനിക്കുന്ന കുട്ടി ആണാണെങ്കിൽ, അവനെ സൂര്യനോളം പ്രഭയിൽ വളർത്തും ; എന്നാൽ പെണ്ണാണെങ്കിൽ ഒന്നുകിൽ ഭ്രൂണഹത്യ , അല്ലെങ്കിൽ ജനിക്കുമ്പോഴേയുള്ള അരുംകൊല. വേറെയൊരു ഉപാധിയുമില്ല. Incredible India !  (In frame - Gibin G Nair )

loader