ലോക്ഡൗണ്‍ കാലത്ത് മൂന്നാര്‍ അടക്കിവാണ് കാട്ടുകൊമ്പന്‍മാര്‍

First Published May 25, 2020, 3:07 PM IST

ലോക്ഡൗൺ കാലത്ത് മനുഷ്യര്‍ വീടുകളല്‍ അടച്ചിരുന്നപ്പോള്‍ മൂന്നാറില്‍ രാവും പകലും കാട്ടുകൊമ്പന്മാരുടെ വിളയാട്ടം. രാത്രിയില്‍ മൂന്നാര്‍ ടൗണിലിറങ്ങുന്ന കാട്ടുകൊമ്പന്മാര്‍ നേരം പുലര്‍ന്നാലും കാട്ടിലേക്ക് മടങ്ങാന്‍ കൂട്ടാക്കാറില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് മൂന്നാര്‍ ടൗണിലെത്തിയ പടയപ്പ എന്ന കാട്ടാന ഫോറസ്റ്റ് ഓഫീസില്‍ കയറാന്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പടയപ്പയും ഗണേശനും ഒന്നിച്ചാണ് നഗരത്തിലെ കടകളില്‍ നിന്നുള്ള സാധനങ്ങള്‍ റോഡിലേക്ക് വലിച്ചിടുന്നത്. കാണാം ആ രാത്രിവിഹാരം.