MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Magazine
  • കോൺക്രീറ്റ് മുറ്റത്തും കുരുമുളക് വിളയും; പ്രിയമേറി 'ബുഷ് പെപ്പർ'

കോൺക്രീറ്റ് മുറ്റത്തും കുരുമുളക് വിളയും; പ്രിയമേറി 'ബുഷ് പെപ്പർ'

സാധാരണ കുരുമുളക് വർഷത്തിൽ ഒരു നിശ്ചിത സീസണിൽ മാത്രം കായ്ക്കുമ്പോൾ, ബുഷ് പെപ്പറിന്റെ പ്രത്യേകത ഇതിൽ വർഷം മുഴുവൻ കുരുമുളക് ഉണ്ടാകും എന്നതാണ്.

2 Min read
Author : Web Desk
Published : Jun 26 2026, 05:50 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
ബുഷ് പെപ്പർ
Image Credit : Getty

ബുഷ് പെപ്പർ

സ്ഥലപരിമിതിയുള്ള നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും വീടുകളിൽ അടുക്കളത്തോട്ടമൊരുക്കുന്ന വീട്ടമ്മമാർക്കിടയിൽ 'ബുഷ് പെപ്പർ' അഥവാ കുറ്റിക്കുരുമുളക് കൃഷിക്ക് പ്രിയമേറുന്നു. വലിയ മരങ്ങളോ താങ്ങുകാലുകളോ ഇല്ലാതെ വീടിൻ്റെ മുറ്റത്തോ ടെറസിലോ ചട്ടികളിൽ വളർത്താം എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. പരമ്പരാഗത കുരുമുളക് കൃഷിയിൽ നിന്ന് വ്യത്യസ്തമായി വർഷം മുഴുവൻ വിളവ് തരുമെന്നതും, മികച്ച രീതിയിൽ പരിചരിച്ചാൽ 15 വർഷം വരെ ഇതിൽ നിന്ന് ആദായം ലഭിക്കുമെന്നതും കുറ്റികുരുമുളകിനെ ജനപ്രിയമാക്കുന്നു.

സാധാരണ കുരുമുളക് വള്ളിയുടെ മുകളിലോട്ട് പടരുന്ന ഭാഗമല്ല ഇതിനായി എടുക്കുന്നത്. വശങ്ങളിലേക്ക് വളരുന്ന പാർശ്വ ശാഖകൾ പ്രത്യേക രീതിയിൽ വേരുപിടിപ്പിച്ചാണ് ബുഷ് പെപ്പർ തൈകൾ ഉണ്ടാക്കുന്നത്. അതുകൊണ്ട് ഇവ വള്ളിപോലെ പടരില്ല, ഒരു ചെറിയ ചെടിപോലെ നിൽക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
വർഷം മുഴുവൻ വിളവെടുപ്പ്
Image Credit : Getty

വർഷം മുഴുവൻ വിളവെടുപ്പ്

സാധാരണ കുരുമുളക് വർഷത്തിൽ ഒരു നിശ്ചിത സീസണിൽ മാത്രം കായ്ക്കുമ്പോൾ, ബുഷ് പെപ്പറിന്റെ പ്രത്യേകത ഇതിൽ വർഷം മുഴുവൻ കുരുമുളക് ഉണ്ടാകും എന്നതാണ്. ഒരു കുഞ്ഞു ചെടിയിൽ നിറയെ കുരുമുളക് കുലകൾ തൂങ്ങി നിൽക്കുന്നത് വീടിന് ഭംഗിയും നൽകും.

37
തൈകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ
Image Credit : Getty

തൈകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ

നഴ്സറിയിൽ നിന്ന് തൈകൾ വാങ്ങുമ്പോൾ നല്ല ആരോഗ്യമുള്ള, ഒന്നിലധികം ശാഖകളുള്ള തൈകൾ നോക്കി തിരഞ്ഞെടുക്കുക. പാർശ്വ ശാഖകളിൽ നിന്ന് തന്നെ വികസിപ്പിച്ചെടുത്തതാണെന്ന് ഉറപ്പുവരുത്തണം; അല്ലാത്തപക്ഷം ഇത് പടർന്നു കയറാൻ തുടങ്ങും.

47
ചട്ടിയും പ്രധാനം
Image Credit : Getty

ചട്ടിയും പ്രധാനം

കുറഞ്ഞത് 12 ഇഞ്ചെങ്കിലും വലിപ്പമുള്ള ചട്ടികളോ വലിയ ഗ്രോ ബാഗുകളോ വേണം ഉപയോഗിക്കാൻ. ചട്ടിയുടെ അടിയിൽ വെള്ളം വാർന്നുപോകാൻ ആവശ്യത്തിന് ദ്വാരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക. വേരുകളിൽ വെള്ളം കെട്ടിക്കിടന്നാൽ ചെടി ചീഞ്ഞുപോകും.

57
പോട്ടിംഗ് മിക്സ്
Image Credit : Getty

പോട്ടിംഗ് മിക്സ്

ചട്ടി നിറയ്ക്കാൻ മണ്ണും വളവും ചേർത്ത മികച്ചൊരു മിശ്രിതം വേണം. അതിനായി മണ്ണ്, ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക് എന്നിവ ഉപയോഗിക്കാം. തൈകൾ ചട്ടിയിലേക്ക് മാറ്റുമ്പോൾ അതിന്റെ വേരുകൾക്ക് കേടുപാടുകൾ വരാത്ത രീതിയിൽ കവർ കീറി വേണം നടാൻ. നട്ടതിന് ശേഷം തൈയുടെ ചുവട്ടിലെ മണ്ണ് നന്നായി അമർത്തുക. മുറ്റത്തോ ടെറസിലോ നല്ലതുപോലെ വെയിൽ കിട്ടുന്ന സ്ഥലത്ത് വേണം ഈ ചട്ടി വെക്കേണ്ടത്.

67
ഇടയ്ക്കിടെ ചെറുതായി തുമ്പ് നുള്ളി കൊടുക്കുക
Image Credit : Getty

ഇടയ്ക്കിടെ ചെറുതായി തുമ്പ് നുള്ളി കൊടുക്കുക

മണ്ണിലെ ഈർപ്പം നോക്കി മാത്രം നനയ്ക്കുക. വേനൽക്കാലത്ത് ദിവസവും നനയ്ക്കണം, എന്നാൽ, മഴക്കാലത്ത് ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ചെടി നന്നായി ബുഷ് ആയി വളരാൻ ഇടയ്ക്കിടെ ചെറുതായി പ്രൂൺ (തുമ്പ് നുള്ളി കൊടുക്കുക) ചെയ്യുന്നത് നല്ലതാണ്.

77
ചാണകപ്പൊടി
Image Credit : Getty

ചാണകപ്പൊടി

മാസത്തിലൊരിക്കൽ അല്പം ചാണകപ്പൊടിയോ, വെർമി കമ്പോസ്റ്റോ ഇട്ടുകൊടുക്കാം. കഞ്ഞി വെള്ളം പുളിപ്പിച്ചതോ, കടലപ്പിണ്ണാക്ക് പുളിപ്പിച്ച വെള്ളമോ ചുവട്ടിൽ ഒഴിച്ച് കൊടുക്കുന്നത് ചെടി വേഗത്തിൽ വളരാനും കൂടുതൽ തിരികൾ ഉണ്ടാകാനും സഹായിക്കും.

നട്ട് കഴിഞ്ഞ ആദ്യ വർഷം മുതൽ തന്നെ ഇതിൽ കായ്കൾ ഉണ്ടാകാൻ തുടങ്ങും. വീട്ടമ്മമാർക്ക് കറി വെയ്ക്കാൻ ആവശ്യത്തിന് അനുസരിച്ച് എപ്പോൾ വേണമെങ്കിലും ഫ്രഷ് കുരുമുളക് പറിച്ചെടുക്കാം. പൂർണ്ണമായും വിഷമില്ലാത്ത കുരുമുളക് അടുക്കളയിൽ ഉറപ്പാക്കാൻ ഇതിലും മികച്ച മറ്റൊരു മാർഗ്ഗമില്ല.

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

About the Author

WD
Web Desk
മാസിക

Latest Videos
Recommended Stories
Recommended image1
രണ്ടു വയസ്സുകാരനെ പകുതിയും വിഴുങ്ങി ഹിപ്പോപൊട്ടാമസ്! ലോകത്തെ ഞെട്ടിച്ച ആ അത്ഭുതകരമായ രക്ഷപ്പെടൽ ഇങ്ങനെ
Recommended image2
ഫ്രീയായി യാത്ര ചെയ്യണമെന്ന് പൊലീസുകാരൻ, സമ്മതിക്കാതെ ഓട്ടോ ഡ്രൈവർ, അസഭ്യവർഷം; ​ഗുരു​ഗ്രാമിൽ നിന്നുള്ള ദൃശ്യങ്ങൾ
Recommended image3
'7 ലക്ഷം ശമ്പളം മോഹിപ്പിക്കുന്നോ? വാടക കേട്ടാൽ ബോധം പോവും'; സ്വിറ്റ്സർലൻഡിലെ ജീവിതച്ചെലവിനെ കുറിച്ച് ദമ്പതികൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved