മൂന്നാര്‍ പണ്ട് ഇങ്ങനെയായിരുന്നു!

First Published 12, Jun 2019, 4:44 PM

എഴുതിവെച്ച പുസ്തകമല്ല ചരിത്രം. പുതിയ അറിവുകള്‍ക്കും ധാരണകള്‍ക്കും കണ്ടെത്തലുകള്‍ക്കും അനുസരിച്ച് സ്വയം തിരുത്തിയും പുതിയ വഴിവെട്ടിയും മുന്നേറുന്ന ജ്ഞാനശാഖയാണ്. ചരിത്രനിര്‍മിതിയ്ക്ക് ഉപയോഗിക്കുന്ന അനേകം വസ്തുക്കള്‍ക്കും വസ്തുതകള്‍ക്കുമൊപ്പം പുതിയ കാലത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ഫോട്ടോഗ്രാഫുകള്‍. പഴയ ഫോട്ടോഗ്രാഫുകളില്‍നിന്നും എങ്ങനെ ചരിത്രം വായിച്ചെടുക്കാനാവുമെന്ന അന്വേഷണം ഇക്കാലത്ത് പ്രബലമാണ്. ആ വഴിയിലൂടെ സഞ്ചരിച്ച്, കൊളോണിയല്‍ ഭരണകാലത്തെ മൂന്നാറിന്റെ ചരിത്രം ഫോട്ടോകളിലൂടെ പുന:പരിശോധിക്കുന്ന ഒരു പ്രദര്‍ശനം കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം ദര്‍ബാര്‍ ഹാളില്‍ നടന്നു. ബ്രിട്ടീഷ് ഭരണകാലത്ത് പകര്‍ത്തിയ ഹൈറേഞ്ചിലെ പ്രകൃതി മനുഷ്യജീവിതങ്ങളാണ് പ്രദര്‍ശനത്തിന് പ്രമേയമായത്. എഴുത്തുകാരനും ഗവേഷകനും അധ്യാപകനുമായ കെ. പി ജയകുമാര്‍ ശേഖരിച്ച്, കൊളോണിയല്‍ ചരിത്രത്തിന്റെ പുനര്‍വായനയുടെ ഭാഗമായി വിന്യസിപ്പിച്ച ഫോട്ടോകളുടെ പ്രദര്‍ശനത്തിന് 'അധിനിവേശത്തിന്റെ ഛായാപടങ്ങള്‍' എന്നായിരുന്നു ശീര്‍ഷകം. 

ഹൈറേഞ്ചിന്റെ വിസ്തൃതമായ ഭൂപ്രകൃതിയുടെ നിരവധി ചിത്രങ്ങള്‍ കൊളോണിയല്‍ കാലത്തെ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയിട്ടുണ്ട്. അധിനിവേശ ചരിത്ര നിര്‍മ്മിതിയില്‍ ഫോട്ടോകള്‍ക്ക് (photographs) വലിയ പ്രാധാന്യമുണ്ട്. ഹൈറേഞ്ച് മുതല്‍ നീലഗിരിവരെയുള്ള വിസ്തൃതമായ ഭൂപ്രകൃതിയെ ചിത്രങ്ങളില്‍ പകര്‍ത്തുക എന്നത് ശ്രമകരവും ചെലവേറിയതുമായിരുന്നു. വിവിധ മനുഷ്യവര്‍ഗ്ഗങ്ങള്‍, മൃഗങ്ങള്‍, നായാട്ട്, പാര്‍പ്പിടം, ഒത്തുകൂടല്‍, വിനോദം, തൊഴില്‍, വികസനം, വ്യവസായം തുടങ്ങി സാമൂഹിക ജീവിതത്തിന്റെ സമസ്തമേഖലകളെയും ചിത്രങ്ങളില്‍ പകര്‍ത്തുന്നതിന് കൊളോണിയല്‍ ഫോട്ടോഗ്രാഫേഴ്സിന് കഴിഞ്ഞിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ലോകത്തിലെയും ഇന്ത്യയിലെയും നരവംശശാസ്ത്ര പഠനങ്ങളില്‍ ഫോട്ടോഗ്രഫി വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇത് പിന്നീട് ദൃശ്യനരവംശ ശാസ്ത്രം (visual Anthropology) എന്ന നരവംശ പഠനശാഖയ്ക്ക് വഴിതെളിക്കുകയും ചെയ്തു. നരവംശശാസ്ത്രവും അധിനിവേശവും അഭേദ്യമാംവിധം ബന്ധപ്പെട്ടുകിടക്കുന്നു. ഇന്ത്യയിലെയും കേരളത്തിലെയും തദ്ദേശീയരെ, പ്രത്യേകിച്ച് ഗോത്രങ്ങളെ കുറിച്ചുള്ള പഠനം അധിനിവേശ അധീശത്വത്തിന്റെയും അധികാരവ്യാപനത്തിന്റെയും ഉപകരണങ്ങളായി തീരുന്നുണ്ട്. ഇവിടെയാണ് ഫോട്ടോഗ്രഫിക്ക് സവിശേഷമായ സ്ഥാനം കൈവരുന്നത്.

വിവിധ മനുഷ്യവര്‍ഗ്ഗങ്ങള്‍, മൃഗങ്ങള്‍, നായാട്ട്, പാര്‍പ്പിടം, ഒത്തുചേരല്‍, തൊഴില്‍, വികസനം, വ്യവസായം, പ്രകൃതിക്ഷോഭം തുടങ്ങി സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബ്രിട്ടീഷ് കാല ചിത്രങ്ങളില്‍ കാണാം. കല എന്ന നിലയില്‍ ഫോട്ടോഗ്രഫി തദ്ദേശ ജനതയുടെ ആവാസവ്യവസ്ഥയെ എങ്ങനെ ആവിഷ്‌കരിച്ചു  എന്നതിനൊപ്പം എങ്ങനെ വരുതിയിലാക്കി എന്നുകൂടിയാണ് ഈ ചിത്രങ്ങള്‍ പറയുന്നത്. 

ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റ ചരിത്രത്തെക്കുറിച്ചുള്ള തന്റെ ഗവേഷണത്തിന്റെ ഭാഗമായാണ് ജയകുമാര്‍ ബ്രിട്ടീഷ് കാല ചിത്രങ്ങള്‍ ശേഖരിച്ചത്. ഹൈറേഞ്ചിലെ വിവിധ ഇടങ്ങളിലെ മ്യൂസിയങ്ങള്‍, ആര്‍ക്കൈവ്‌സുകള്‍, പള്ളികള്‍, സ്വകാര്യ ശേഖരങ്ങള്‍, പൊതു-സ്വകാര്യ ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍, ക്ലബ്ബുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ സമാഹരിച്ചതെന്ന് ജയകുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ബംഗലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ ഫൗണ്ടേഷന്‍ ഫോര്‍ ദ ആര്‍ട്ട്‌സിന്റെ ഫെലോഷിപ്പോടുകൂടിയാണ് കെ പി ജയകുമാര്‍ ഈ ഗവേഷണം പൂര്‍ത്തിയാക്കിയത്. 

ഹൈറേഞ്ചിലെ വിവിധ മേഖലകളില്‍ നിന്ന് ലഭ്യമായ നായാട്ടു ചിത്രങ്ങളാണ് ഇതില്‍ ശ്രദ്ധേയം. ബ്രിട്ടീഷ് മൃഗയാ വിനോദത്തിന്റെ വിശദമായ ചരിത്രമാണ് ഈ ചിത്രങ്ങള്‍ പറയുന്നത്. വനഭൂമിയുടെ ഇല്ലാതാകല്‍, ആദിവാസികളുടെ ഭൂമി നഷ്ടം, ഇല്ലാതായ ജൈവവൈവിധ്യം, മാറിമറിഞ്ഞ കാലാവസ്ഥ ഇതിന്റെയെല്ലാം തുടക്കം ബ്രിട്ടീഷ് നായാട്ടിന്റെ ചരിത്രത്തില്‍ കണ്ടെത്തുകയാണ് ഈ ഗവേഷണം. 

കാണാം, നമുക്ക് അപരിചിതമായ കാലത്തിന്റെ ആ ദൃശ്യങ്ങള്‍: 

2x482

കേരളത്തില്‍ ട്രെയിന്‍ ഇല്ലാത്ത ജില്ലകളില്‍ ഒന്നാണ് ഇടുക്കി. എന്നാല്‍, ബ്രിട്ടീഷ് കാലത്ത് ഇവിടെ ട്രെയിന്‍ ഓടിയിരുന്നു. ആദ്യം മോണോ റെയില്‍ സംവിധാനമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പിന്നീട് ചരക്കുനീക്കത്തിനായി ഇത് നാരോ ഗേജ് സംവിധാനത്തിലേക്ക് മാറി. 1924 ലെ പ്രളയത്തില്‍ പാളങ്ങള്‍ പൂര്‍ണ്ണമായി നശിച്ചതിനെ തുടര്‍ന്നാണ് ഇവിടെ തീവണ്ടി സര്‍വീസ് ഇല്ലാതായത്.

മൂന്നാര്‍: ഒരു പഴയ ചിത്രം

മൂന്നാര്‍: ഒരു പഴയ ചിത്രം

മൂന്നാര്‍: ഒരു പഴയ ചിത്രം

മൂന്നാര്‍: ഒരു പഴയ ചിത്രം

മൂന്നാറിന്റെ കൃഷി സാദ്ധ്യതകള്‍ കണ്ടെത്തിയ കേണല്‍ മണ്‍റോ. ഹൈറേഞ്ചിലെ മികച്ച തോട്ടക്കാരനും വേട്ടക്കാരനുമായാണ് ചരിത്രം കേണല്‍ മണ്‍റോയെ രേഖപ്പെടുത്തുന്നത്

മൂന്നാറിന്റെ കൃഷി സാദ്ധ്യതകള്‍ കണ്ടെത്തിയ കേണല്‍ മണ്‍റോ. ഹൈറേഞ്ചിലെ മികച്ച തോട്ടക്കാരനും വേട്ടക്കാരനുമായാണ് ചരിത്രം കേണല്‍ മണ്‍റോയെ രേഖപ്പെടുത്തുന്നത്

മൂന്നാറില്‍ അതിഥി ആയെത്തിയ പുതുക്കോട്ട മഹാരാജാവ് വേട്ടയ്ക്കിടെ

മൂന്നാറില്‍ അതിഥി ആയെത്തിയ പുതുക്കോട്ട മഹാരാജാവ് വേട്ടയ്ക്കിടെ

1924ലെ പ്രളയത്തില്‍ മൂന്നാറിലെ റെയില്‍പ്പാലം ഒഴുകിപ്പോയപ്പോള്‍

1924ലെ പ്രളയത്തില്‍ മൂന്നാറിലെ റെയില്‍പ്പാലം ഒഴുകിപ്പോയപ്പോള്‍

ബ്രിട്ടീഷുകാര്‍ക്കൊപ്പം അവരുടെ ജീവിത രീതിയും മൂന്നാറില്‍ എത്തിയിരുന്നു. കുതിരപ്പന്തയം ഇവിടെ അന്ന് പതിവായിരുന്നു.

ബ്രിട്ടീഷുകാര്‍ക്കൊപ്പം അവരുടെ ജീവിത രീതിയും മൂന്നാറില്‍ എത്തിയിരുന്നു. കുതിരപ്പന്തയം ഇവിടെ അന്ന് പതിവായിരുന്നു.

ശിക്കാര്‍' എന്ന വിനോദമായാണ് (game) വെള്ളക്കാര്‍ നായാട്ടിനെ കണ്ടത്. വേട്ടയാടി ജയിച്ചവരുടെ ആനന്ദത്തിന്റെ നിമിഷങ്ങള്‍ പകര്‍ത്തുകയായിരുന്നു ക്യാമറ.

ശിക്കാര്‍' എന്ന വിനോദമായാണ് (game) വെള്ളക്കാര്‍ നായാട്ടിനെ കണ്ടത്. വേട്ടയാടി ജയിച്ചവരുടെ ആനന്ദത്തിന്റെ നിമിഷങ്ങള്‍ പകര്‍ത്തുകയായിരുന്നു ക്യാമറ.

മോട്ടോര്‍ വാഹനങ്ങളുടെ വരവോടെയാണ് മൂന്നാറിന്റെ ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നത്

മോട്ടോര്‍ വാഹനങ്ങളുടെ വരവോടെയാണ് മൂന്നാറിന്റെ ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നത്

ശിക്കാര്‍ കേവലം വിനോദമല്ലെന്നും ആധിപത്യത്തിന്റെ പടയോട്ടമായിരുന്നുവെന്നും കോളനി അനന്തരകാല വായനകള്‍ ബോധ്യപ്പെടുത്തുന്നു.

ശിക്കാര്‍ കേവലം വിനോദമല്ലെന്നും ആധിപത്യത്തിന്റെ പടയോട്ടമായിരുന്നുവെന്നും കോളനി അനന്തരകാല വായനകള്‍ ബോധ്യപ്പെടുത്തുന്നു.

മൂന്നാറില്‍ അതിഥി ആയെത്തിയ പുതുക്കോട്ട മഹാരാജാവ് വേട്ടയ്ക്കിടെ

മൂന്നാറില്‍ അതിഥി ആയെത്തിയ പുതുക്കോട്ട മഹാരാജാവ് വേട്ടയ്ക്കിടെ

ശിക്കാര്‍ കേവലം വിനോദമല്ലെന്നും ആധിപത്യത്തിന്റെ പടയോട്ടമായിരുന്നുവെന്നും കോളനി അനന്തരകാല വായനകള്‍ ബോധ്യപ്പെടുത്തുന്നു.

ശിക്കാര്‍ കേവലം വിനോദമല്ലെന്നും ആധിപത്യത്തിന്റെ പടയോട്ടമായിരുന്നുവെന്നും കോളനി അനന്തരകാല വായനകള്‍ ബോധ്യപ്പെടുത്തുന്നു.

കൊളോണിയല്‍ ഭരണകാലത്തെ മൂന്നാറിന്റെ ചരിത്രം ഫോട്ടോകളിലൂടെ പുന:പരിശോധിക്കുന്ന ഒരു പ്രദര്‍ശനം കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം ദര്‍ബാര്‍ ഹാളില്‍ നടന്നു. ബ്രിട്ടീഷ് ഭരണകാലത്ത് പകര്‍ത്തിയ ഹൈറേഞ്ചിലെ പ്രകൃതി മനുഷ്യജീവിതങ്ങളാണ് പ്രദര്‍ശനത്തിന് പ്രമേയമായത്.

loader