Chinese Boeing 737: ചൈനീസ് ബോയിംഗ് 737 ആകാശത്ത് വച്ച് തന്നെ തകര്‍ന്നിരുന്നോ, ദൂരൂഹത വര്‍ദ്ധിക്കുന്നു
ചൈനീസ് ഈസ്‌റ്റേൺ ബോയിംഗ് 737-800 വിമാനം 29,000 അടി ഉയരത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കെ ആകാശത്ത് വച്ച് തന്നെ തകര്‍ന്നിരുന്നെന്ന സംശയം ബലപ്പെടുന്നു. ചൈനയിലെ യുനാൻ പ്രവിശ്യയിലെ കുൻമിങ്ങിൽ നിന്ന് 123 യാത്രക്കാരെയും ഒമ്പത് ജീവനക്കാരെയും വഹിച്ചുകൊണ്ട് ഗ്വാങ്‌ഷൂവിലേക്കുള്ള യാത്രയില്‍ ബോയിംഗ് 737 വിമാനം ഗുവാങ്‌സി മേഖലയിലെ വുഷൗ നഗരത്തിന് പുറത്തുള്ള ഒരു പർവതനിരയില്‍ തകര്‍ന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് നടന്ന വിശദമായി തിരച്ചിലില്‍ വിമാനത്തിന്‍റെ ഒരു ഭാഗം ആഘാതം നടന്ന സ്ഥലത്തിന് ആറ് മൈൽ മുമ്പ് തന്നെ തകർന്ന് വീണിരുന്നതായി കണ്ടെത്തി. ഈ ഭാഗം തകര്‍ന്ന വിമാനത്തിന്‍റെ താണോയെന്ന് അന്തിമമായി തീരുമാനിച്ചിട്ടില്ല. ഇത് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായാല്‍ വിമാനം താഴെ വീഴുന്നതിന് മുമ്പ് തന്നെ തകര്‍ന്നിരുന്നോ എന്നകാര്യത്തില്‍ തീരുമാനമുണ്ടാകൂ.
വിമാനത്തിൽ നിന്നുള്ളതാണെന്ന് കരുതുന്ന ഭാഗത്തിന് ഏകദേശം 1.3 മീറ്റർ നീളവും (4.3 അടി) 10 സെന്‍റീമീറ്റർ (നാലിഞ്ച്) വീതിയുമുണ്ട്. പ്രദേശത്തെ കൃഷിയിടത്തിൽ നിന്നാണ് ഈ ഭാഗം കണ്ടെത്തിയതെന്ന് ഗ്വാങ്‌സി അഗ്നിശമന രക്ഷാസേനയുടെ തലവൻ ഷെങ് സി പറഞ്ഞു.
ഈസ്റ്റേൺ എയർലൈൻസ് ഫ്ലൈറ്റ്, ബോയിംഗ് 737-800, വിമാനം താഴെ വീഴുന്നതിന് മുമ്പ് വായുവിൽ വച്ച് തന്നെ തകർന്നിരിക്കാമെന്ന അഭ്യൂഹം ഇതോടെ വര്‍ദ്ധിച്ചു. ഇത് സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. വിമാനം തകര്‍ന്നുമെന്ന അവസ്ഥയില്‍ ചിലപ്പോള്‍ വിമാനഭാഗങ്ങള്‍ പൊട്ടി വീണതോ ഇല്ലെങ്കില്‍ ഇടിച്ചിറക്കുന്നതിനിടെ പെട്ടി തെറിച്ച ഭാഗമോ ആകാമിതെന്ന് കരുതുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഏകദേശം 29,000 അടി ഉയരത്തിൽ നിന്ന് ഒരു മിനിറ്റും 35 സെക്കൻഡും കൊണ്ട് വിമാനത്തിന്‍റെ വേഗതയില്‍ മാറ്റമുണ്ടാകുമ്പോളാകാം ഇത് അപകടം സംഭവിച്ചതെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനിലെ മുൻ ആക്‌സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ മേധാവി ജെഫ് ഗുസെറ്റി പറയുന്നു.
അതായത് വീമാനം താഴേക്ക് കൂപ്പുകുത്തുമ്പോള്‍ വിമാനത്തിന്‍റെ ഭാഗങ്ങൾ ചൊരിയുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിമാനത്തില്‍ ഉണ്ടാകുന്ന മര്‍ദ്ദ വ്യത്യാസത്തിന്‍റെ ഫലമായി ചില ഭാഗങ്ങള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. ഏത് കഷണമായിരുന്നു അത്, എപ്പോൾ പുറത്തുവന്നു എന്നതാണ് പ്രധാനപ്പെട്ട ചോദ്യങ്ങളെന്നും ജെഫ് ഗുസെറ്റി പറയുന്നു.
പൈലറ്റുമാരിൽ നിന്ന് അടിയന്തര റേഡിയോ കോളൊ മറ്റ് മുന്നറിയിപ്പുകളോ ഒന്നും ഇല്ലാതിരിക്കെ, ഉദ്ദേശിച്ച ലക്ഷ്യസ്ഥാനമായ ഗ്വാങ്‌ഷൂവിൽ നിന്ന് വെറും 100 മൈൽ അകലെയുള്ള മലഞ്ചെരുവിലേക്ക് ഫ്ലൈറ്റ് 5735 തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് ചൈനയിലെ സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചത്.
വിമാനം തകര്‍ന്ന് വീണപ്പോള്‍ തന്നെ ക്രാഷ് ഇൻവെസ്റ്റിഗേറ്റർമാരും സുരക്ഷാ വിദഗ്ധരും അപകടത്തിന്‍റെ നിഗൂഢതയിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. കാരണം, 737-800 പോലുള്ള ബോയിംങ്ങ് വിമാനങ്ങൾ അവയുടെ രൂപകൽപ്പനയിലെ പ്രത്യേകതയനുസരിച്ച് അവ അത്ര എളുപ്പം തകരുന്നവയല്ല.
എന്നാല്‍, ബ്ലൂംബെർഗ് ന്യൂസിൽ നിന്നുള്ള Flightradar24 ഡാറ്റയുടെ വിശകലനത്തില്‍ വിമാനം തകരുന്ന ഘട്ടത്തില്‍ സാധാരണ വേഗതയേക്കാൾ 'നല്ലത് വേഗതയിലാണ്' വിമാനം പറന്നിരുന്നത്. 'ഒരുപക്ഷേ ശബ്ദത്തിന്‍റെ വേഗതയ്ക്ക് തൊട്ടടുത്തായിരുന്നു വിമാനത്തിന്‍റെ വേഗം.
ഈ വേഗതയാകാം അപകടം നടന്ന സ്ഥലത്തിന് ആറ് മൈല്‍ അകലേയ്ക്ക് വിമാന ഭാഗത്തെ തെറിപ്പിച്ചതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. 1997ൽ ഇന്തോനേഷ്യയിൽ സിൽക്ക് എയർ 737-300 തകർന്നതിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്ന് ബോയിംഗ് 737 പോലുള്ള ജെറ്റ്‌ലൈനറുകള്‍ അപകടത്തില്‍പ്പെടുമ്പോള്‍ ചിറകുകളുടെയും വാൽ ഭാഗങ്ങളുടെയും ഭാരം കുറഞ്ഞ ഘടകങ്ങൾ ഒടിഞ്ഞുപോകാൻ ഇടയാക്കുമെന്ന് കണ്ടെത്തിയിരുന്നു.
ഇന്തോനേഷ്യയിൽ സിൽക്ക് എയർ 737-300 അപകടം ക്യാപ്റ്റന്‍റെ ആത്മഹത്യ ശ്രമമായിട്ടാണ് ഇന്തോനേഷ്യൻ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി കമ്മിറ്റി കണ്ടെത്തിയത്. വിമാനം തകരുന്ന സമയത്തും അതിന്‍റെ യഥാര്‍ത്ഥ സ്ഥാനം 3,225 അടിയാണെന്ന് രേഖപ്പെടുത്തിയിരുന്നു.
ചൈനീസ് ബോയിംഗ് 737-800 വുഷൗ നഗരത്തിന് പുറത്തുള്ള ഒരു പർവതനിരയിലെ ചെളി നിറഞ്ഞ നിലത്താണ് ഇടിച്ചിറങ്ങിയത്. വിമാനത്തിന്‍റെ ഭാഗങ്ങളും യാത്രക്കാരുടെ സാധനങ്ങളും വിശാലമായ പ്രദേശത്ത് ചിതറിക്കിടന്നു. അതിജീവിച്ചവരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷകൾ അവസാനിച്ചെന്ന് അധികൃതര്‍ അറിയിച്ചു.
എന്നാല്‍, അപകടത്തിൽ മരിച്ചവരുടെ എണ്ണം അധികൃതർ ഇതുവരെ ഔദ്ധ്യോഗികമായി പുറത്ത് വിട്ടിട്ടില്ലി. വിമാനത്തില്‍ 132 പേരാണ് ഉണ്ടായിരുന്നത്. അപകടത്തെത്തുടർന്നുണ്ടായ തീപിടിത്തം യാത്രക്കാരെ പൂർണ്ണമായും ഇല്ലാതാക്കിയതായി രക്ഷാപ്രവർത്തകർ അവകാശപ്പെട്ടു.
തകർന്ന് മൂന്ന് ദിവസത്തിന് ശേഷം, എഞ്ചിൻ ഘടകങ്ങളും ചുവപ്പും നീലയും ചൈന ഈസ്റ്റേൺ ലോഗോയുള്ള വിമാനത്തിന്‍റെ വെളുത്ത ചിറകും ഉൾപ്പെടെ വലിയ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി റിപ്പോര്‍ട്ട് ചെയ്തു.
ബ്ലാക്ക് ബോക്സുകളിലൊന്ന്. കോക്പിറ്റ് വോയ്‌സ് റെക്കോർഡർ എന്നിവയും കണ്ടെത്തി. വീഴ്ച്ചയിക്കിടെ ഇതിന്‍റെ പുറം പാളിക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ഓറഞ്ച് സിലിണ്ടർ താരതമ്യേന കേടുകൂടാതെയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വിശദമായ പരിശോധനയ്ക്കായി ഈ ഭാഗങ്ങള്‍ ബീജിംഗിലേക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ അന്വേഷകർക്ക് വിമാനത്തിന്‍റെ മൂന്ന് പൈലറ്റുമാർ തമ്മിലുള്ള ആശയവിനിമയത്തിന്‍റെ വിശദാംശങ്ങൾ നൽകുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
വിമാനം തകര്‍ന്ന് വീഴുമ്പോള്‍ പൈലറ്റായിരുന്നത് മുൻ എയർലൈൻ പൈലറ്റിന്‍റെ മകനായ യാങ് ഹോംഗ്ഡയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന് മികച്ച സുരക്ഷാ റെക്കോർഡ് ഉണ്ടെന്ന് വ്യോമയാന പ്രൊഫഷണലുകൾ അറിയിച്ചു. 58 കാരനായ അദ്ദേഹത്തിന് 40 വര്‍ഷത്തെ വ്യോമയാന പരിചയവും 30,000 ത്തില്‍ കൂടുതല്‍ മണിക്കൂറുകള്‍ അദ്ദേഹം വിമാനം പറത്തിയിട്ടുണ്ടെന്നും ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
29,000 അടി ഉയരത്തില്‍ നിന്നും ഭൂമിയില്‍ പതിച്ച വിമാനം ഏതാണ്ട് പൂര്‍ണ്ണമായും കത്തി നശിച്ചു. അപകത്തെ തുടര്‍ന്ന് വനപ്രദേശത്ത് തീ പടര്‍ന്നു. തകരുന്ന് വീഴുന്ന വേളയില്‍ വിമാനം ലംബമായി പറന്നിരുന്നതായി പ്രദേശത്ത് മൈനിങ്ങ് കമ്പനിയുടെ സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്നു.
ഏകദേശം രണ്ട് മിനിറ്റിന് ശേഷം അത് 9,000 അടിയിലേക്ക് കുത്തനെ വീണു. 20 സെക്കൻഡുകള്‍ക്കുള്ളില്‍ അത് വെറും 3,225 അടിയായി കുറഞ്ഞു. മിനിറ്റിൽ 31,000 അടി അല്ലെങ്കിൽ ഏകദേശം 350 mph ലംബമായ വിമാനം സഞ്ചരിച്ചെന്ന് കണക്കുകള്‍ കാണിക്കുന്നു.
ഏകദേശം മൂന്ന് പതിറ്റാണ്ടിനിടെ ചൈനയിലുണ്ടായ ഏറ്റവും വലിയ വിമാനാപകടമാണിത്. ചൈനയിലെ ഏറ്റവും വലിയ വാണിജ്യ വിമാനാപകടം 1994-ൽ ചൈന നോർത്ത് വെസ്റ്റ് എയർലൈൻസ് വിമാനാപകടമാണ്.
അന്ന് വിമാനത്തിലുണ്ടായിരുന്ന 160 പേരും മരിച്ചു. 109 ബോയിംഗ് 737-800 വിമാനങ്ങൾ ഉൾപ്പെടെ 600-ലധികം വിമാനങ്ങളുള്ള ചൈനയുടെ ഏറ്റവും വലിയ മൂന്ന് കാരിയറുകളിൽ ഒന്നാണ് ഷാങ്ഹായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈന ഈസ്റ്റേൺ.