കടലിലല്ല, ആകാശത്തൊരു കപ്പല്‍, എന്താണ് യാഥാര്‍ത്ഥ്യം ?

First Published Mar 3, 2021, 4:11 PM IST


സ്‍കോട്ട്‍ലാന്‍റിലെ ആബർ‌ഡീൻ‌ഷെയറിലെ ബാൻ‌ഫിലൂടെ കാറില്‍ സഞ്ചരിക്കുമ്പോൾ കോളിൻ മക്കല്ലം അസാധാരണമായ ഒരു കാഴ്ച കണ്ടു. ചക്രവാളത്തിന് തൊട്ട് മുകളില്‍ ആകാശത്ത് കൂടി പറന്ന് നടക്കുന്ന ഒരു കപ്പല്‍. ഉടനെ കോളിന്‍ മക്കല്ലം തന്‍റെ ഫോണ്‍ ഓണ്‍ചെയ്ത് കപ്പലിന്‍റെ വീഡിയോ പകര്‍ത്തി. സമൂഹമാധ്യമങ്ങളില്‍ വീഡിയോ ഇട്ടതും നേരത്തോട് നേരം വീഡിയോ തരംഗമായി. എന്തായിരുന്നു ആകാശത്ത് ഒഴുകി നടന്ന കപ്പലിന്‍റെ രഹസ്യം ?