'ഇത് ഇവിടെ പറ്റില്ല. രാജാവാകാന്‍ തായ്‍ലന്‍റിലേക്ക് പോകൂ'; വിവാദ ചിത്രത്തിന് മണിപ്പൂരി മുഖ്യമന്ത്രിക്ക് മറുപടി

First Published Feb 27, 2021, 12:25 PM IST


സൈന്യത്തിന്‍റെ ഫുട്ബോള്‍ ടീം അംഗം, പിന്നീട് പത്രപ്രവര്‍ത്തകന്‍, അതും വിട്ട് രാഷ്ട്രീയത്തില്‍. നാല് തവണ തുടര്‍ച്ചയായി എംഎല്‍എ. സഹമന്ത്രി, മന്ത്രി, പിന്നെ മുഖ്യമന്ത്രി. രാഷ്ട്രീയത്തിലെ ബാല പാഠങ്ങള്‍ പഠിച്ചത് ഡിആർപിപിയില്‍ നിന്ന്. പിന്നീട് കോണ്‍ഗ്രസിലേക്ക് ചാടി. അവിടെ കലാപമുണ്ടാക്കി ബിജെപിയിലേക്ക്... അതേ, പറഞ്ഞ് വന്നത് മണിപ്പൂരിന്‍റെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രി നോങ്‌തോമ്പം ബിരേൻ സിംഗ് എന്ന എന്‍ ബിരേന്‍ സിംഗിനെ കുറിച്ചാണ് പറഞ്ഞത്. പക്ഷേ അദ്ദേഹം തന്‍റെ സാമൂഹ്യമാധ്യമം വഴി പങ്കുവച്ചൊരു ചിത്രം ഏറെ വിവാദമായിരിക്കുന്നു. മുഖ്യമന്ത്രിയായ എന്‍ ബിരേന്‍ സിംഗ് ചുവന്ന പരവതാനിയിലൂടെ നടന്നുപോകുമ്പോള്‍ വഴിയുടെ ഇരുവശത്തും മുട്ട് കുത്തി കുമ്പിട്ടിരിക്കുന്ന കുട്ടികളുടെ ചിത്രമാണ് അദ്ദേഹം സാമൂഹ്യമാധ്യം വഴി പങ്കുവച്ചത്. ഇത് മണിപ്പൂരിന്‍റെ സംസ്കാരം ഏറെ അഭിമാനം തോന്നുന്നു എന്ന എന്‍ ബിരേന്‍ സിംഗിന്‍റെ കമന്‍റിന് താഴെ ഇതല്ല മണിപ്പൂരികളുടെ സംസ്കാരമെന്ന കമന്‍റുകളും നിരവധി.