പെട്രോള്‍ 100 ന്‍റെ നിറവില്‍, പഴയ വാഗ്ദാനങ്ങള്‍ ഓര്‍മ്മിപ്പിച്ച് ട്രോളുകള്‍

First Published Feb 15, 2021, 4:04 PM IST

ന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ വില 100 കടന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് പെട്രോള്‍ വില കൂടിയപ്പോള്‍ സ്കൂട്ടര്‍ ഉന്തിയും കാളവണ്ടിയോടിച്ചും സമരം ചെയ്ത  ബിജെപിയാണ് ഇന്ന് കേന്ദ്ര ഭരണത്തില്‍. യു പി എ കാലത്തെ ഇന്ധന-പാചകവാതക വില വര്‍ദ്ധവിനെതിരെയുള്ള ജനവികാരം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബി ജെ പിയ്ക്ക് സാധിച്ചു. എന്നാല്‍ മോദി ഭരണത്തിന്‍റെ ആറാം വര്‍ഷത്തില്‍ ഇന്ത്യയില്‍ പെട്രോളിന് അര ലിറ്ററിന് 50 രൂപയായി. ലിറ്ററിന് 100 രൂപ. അതോടെ ട്രോളന്മാര്‍ക്ക് ഉണര്‍വ്വായി.