"ഇല്ല, ഇനിയൊരു ചോദ്യവുമില്ല, അവസാനിച്ചു"; ചോദ്യങ്ങള്‍ അവസാനിച്ചിടത്ത് നിന്ന് ഉയരുന്ന ട്രോളുകള്‍
മാധ്യമ പ്രവര്‍ത്തകരോട് ' കടക്ക് പുറത്തി' ന് എന്ന് പറഞ്ഞ ശേഷം മാസ് ഡയലോഗുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടുമെത്തിയെന്ന് ട്രോളന്മാര്‍. ഇത്തവണ മഹാത്മാഗാന്ധി സര്‍വ്വകലാശാലയായിരുന്നു സ്ഥലം. 'നവകേരളം യുവകേരളം: ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഭാവി' എന്ന കേരള സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥിയോട് സംവാദിത്തിലേര്‍പ്പെടുകയായിരുന്നു മുഖ്യമന്ത്രി. ചോദ്യോത്തരങ്ങള്‍ കഴിഞ്ഞ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥിനി- വിദ്യാര്‍ത്ഥികളോടായി "..... നിങ്ങള്‍ക്കെന്‍റെ സ്നേഹാഭിവാദ്യങ്ങള്‍."എന്ന് പറഞ്ഞ് അവസാനിപ്പിക്കുമ്പോഴാണ്. സംശയം ലേശം ബാക്കിയുണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥിനി മുഖ്യമന്ത്രിയോട് ഒരു ചോദ്യമുണ്ടെന്ന് പറഞ്ഞ് എഴുന്നേല്‍ക്കുന്നത്. തൊട്ടടുത്ത സെക്കന്‍റില്‍ പിണറായി വിജയന്‍റെ ശബ്ദം മാറി, ശരീര ഭാഷ മാറി. പഴയ മാസ് ഡയലോഗുകള്‍ ഒന്നൊന്നായി ആ നാവിന്‍ തുമ്പത്ത് എത്തി നോക്കി. " ഇനിയൊരു ചോദ്യമില്ല, ഇനിയൊരു ചോദ്യവുമില്ല, ഒരു ചോദ്യവുമില്ല, അവസാനിച്ചു. അവസാനിച്ചു. ചോദ്യം ഇനിയില്ല". ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥിനിയെ പിന്നെ ഹാളില്‍ കണ്ടില്ലെന്ന് മറുകഥ. തുടര്‍ന്ന് മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പേജില്‍ ഇങ്ങനെ കുറിച്ചു "നവകേരളം യുവകേരളം പരിപാടിയുടെ ഭാഗമായി മഹാത്മഗാന്ധി സര്‍വ്വകലാശാലയില്‍ ഇന്ന് വിദ്യാര്‍ഥികളുമായി സംവദിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്ക് ഉപകരിക്കുന്ന നൂതന ആശയങ്ങള്‍ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. വിദ്യാര്‍ഥികളുടെ ആശയങ്ങളും ആവശ്യങ്ങളും ഗൗരവത്തോടെ പരിഗണിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ നടപ്പാക്കുമെന്നും ഉറപ്പു നല്‍കി." കഥയെന്തായാലും ഒരു മുഖ്യമന്ത്രിക്ക് ഇത്ര ധാര്‍ഷ്ട്യം വേണോയെന്നാണ് ട്രോളന്മാരുടെ സംശയം. പക്ഷേ മറുതലയ്ക്കല്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മറക്കരുതെന്ന് അഭ്യുതയകാംഷികളും. കാണാം ചോദ്യങ്ങള്‍ അവസാനിപ്പിച്ചിടത്ത് നിന്ന് ഉയരുന്ന ട്രോളുകള്‍.
(കൂടുതല്‍ ട്രോളുകള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക)