ഞങ്ങളിപ്പോള്‍ ഇങ്ങനെയാണ് ഉണരാറ്; കുഞ്ഞ് ഇസാനറെ ചിത്രം പങ്കുവെച്ച് സാനിയ

First Published 9, May 2020, 8:14 PM

ഹൈദരാബാദ്: ലോക്ഡൗണ്‍ കാലത്ത് കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ലഭിച്ച അപൂര്‍വ അവസരം ആസ്വദിച്ച് കായികതാരങ്ങളെല്ലാം വീട്ടില്‍ ഒതുങ്ങിക്കൂടി കഴിയുകയാണിപ്പോള്‍. വീട്ടിലാണെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി എപ്പോഴും ബന്ധം നിലനിര്‍ത്താന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞും, സഹതാരങ്ങളോട് ലൈവില്‍ സംസാരിച്ചുമെല്ലാം ആരാധകമനസിലെ സ്നേഹം നിലനിര്‍ത്താനാണ് കായിക താരങ്ങള്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും ഇതില്‍ നിന്ന് വ്യത്യസ്തയല്ല. കളിക്കാരുടെ ഭാര്യമാരെക്കുറിച്ച് കഴിഞ്ഞ ദിവസം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളായ ജമീമ റോഡ്രിഗസിനോടും സ്മൃതി മന്ദാനയോടും മനസുതുറന്ന സാനിയ ഇന്ന് മകന്‍ ഇസാന്‍ മിര്‍സയുടെ ചിത്രമാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

മകന്‍ ഇസാന്‍ മിര്‍സയുടെ ചിത്രമാണ് ആരാധകരുമായി സാനിയ ഇന്ന് പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞ് ഇസാനെ കെട്ടിപ്പിടിച്ച് കിടക്കുന്ന ചിത്രത്തിനൊപ്പം ഇപ്പോള്‍ ഞങ്ങള്‍ ഇങ്ങനെയാണ് ഉണരാറ് എന്നൊരു അടിക്കുറിപ്പുമുണ്ട്.

അമ്മയെപ്പോലെ ഇസാനും ടെന്നീസ് റാക്കറ്റ് കൈയില്‍ പിടിച്ചു നില്‍ക്കുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

എന്റെ ജീവിതമുണ്ട് ഈ ചിത്രത്തില്‍. ഫെഡറേഷന്‍ കപ്പ് ടെന്നീസ് ലോക ഗ്രൂപ്പ് പ്ലേ ഓഫില്‍ ഇന്‍ഡോനേഷ്യക്കെതിരായ മത്സരത്തിന് തൊട്ടു മുമ്പ് ടെന്നീസ് കോര്‍ട്ടിലൂടെ ഇസാനെയുമെടുത്ത് നീങ്ങുന്ന സാനിയയുടെ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

എന്റെ ഹൃദയം എന്നായിരുന്നു സാനിയ ഈ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്.

പ്രസവശേഷം രണ്ടരവര്‍ഷത്തെ ഇടവേള കഴിഞ്ഞ് ആദ്യമായി ടെന്നീസ് കോര്‍ട്ടിലിറങ്ങിയ സാനിയയെ അഭിവാദ്യം ചെയ്യുന്ന കുഞ്ഞ് ഇസാന്‍.

ഒന്നാം പിറന്നാള്‍ ദിനത്തില്‍ സാനിയ പങ്കുവെച്ച ഇസാന്റെ ചിത്രം

പലനിറങ്ങളിലുള്ള കൊച്ചുപന്തുകൾക്ക് നടുവിൽ പുഞ്ചിരിയോടെ ഇരിക്കുന്ന ഇസാന്റെ ചിത്രം പങ്കുെവെച്ച് സാനിയ കുറിച്ചത് എത്ര ക്ഷീണിതയാണെങ്കിലും വീട്ടിലെത്തുമ്പോൾ ഉപാധികളില്ലാത്ത സ്നേഹത്തോടെ അവൻ എന്നെ നോക്കി ഇങ്ങനെ പുഞ്ചിരിക്കും എന്നായിരുന്നു.

പുതുവര്‍ഷത്തില്‍ എന്റെ ഒന്നാം നമ്പറുകാരനുമായി എന്ന അടിക്കുറിപ്പോടെ സാനിയ പങ്കുവെച്ച ഇസാന്റെ ചിത്രം.

വെള്ളത്തില്‍ കളിക്കുന്നത് ഇസാന് ഇഷ്ടമാണെന്നായിരുന്നു ഈ ചിത്രം പങ്കുവെച്ച് സാനിയ കുറിച്ചത്.

2010ലാണ് പാക് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കിനെ സാനിയ മിര്‍സ വിവാഹം കഴിച്ചത്.2018 ഒക്ടോബറിലാണ് ഇവര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്.

loader