- Home
- Pravasam
- യുഎഇയുടെ ആദരം നേടി ബോളിവുഡ് താരങ്ങളും; ബി ടൗണില്‍ നിന്ന് ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയവര്‍...
യുഎഇയുടെ ആദരം നേടി ബോളിവുഡ് താരങ്ങളും; ബി ടൗണില്‍ നിന്ന് ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയവര്‍...
വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് യുഎഇ സര്‍ക്കാര്‍ നല്‍കുന്ന ഗോള്‍ഡന്‍ വിസയ്ക്ക് നിരവധി ഇന്ത്യക്കാര്‍ അര്‍ഹരായി. മലയാള സിനിമയില്‍ നിന്നും ബോളിവുഡില്‍ നിന്നും നിരവധി താരങ്ങള്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ബോളിവുഡ് താരങ്ങളില്‍ സോനു സൂദ്, രണ്‍വീര്‍ സിങ്, ഫറാ ഖാന്‍, വരുണ്‍ ധവാന്‍, ബോണി കപൂര്‍, ജാന്‍വി കപൂര്‍, ഖുഷി കപൂര്‍, മൗനി റോയ്, സഞ്ജയ് ദത്ത്, സോനു നിഗം, സുനില്‍ ഷെട്ടി എന്നിവര്‍ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരായി.

സോനു സൂദിന് യുഎഇ ഗോള്‍ഡന്‍ വിസ
വളരെയേറെ സന്തോഷവും വിനയവും തോന്നുന്നെന്നും യുഎഇയുമായി
പുതിയൊരു ബന്ധത്തിനാണ് ഇതിലൂടെ തുടക്കമാകുന്നതെന്നും സോനു സൂദ്
പ്രതികരിച്ചു.
രണ്‍വീര്‍ സിങ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു.
അബുദാബിയില്‍ വെച്ച് മാര്‍ച്ച് 29നാണ് രണ്‍വീര്‍ സിങ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡില്‍ താരപദവിയിലേക്ക് ഉയര്‍ന്ന വ്യക്തിയാണ് രണ്‍വീര്‍ സിങ്.
വരുണ്‍ ധവാന്‍ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നു.
സിനിമകള്‍ക്ക് യോജിച്ച മികച്ച സ്ഥലമാണ് യുഎഇയെന്നാണ് വരുണ്‍ ധവാന്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ച ശേഷം പ്രതികരിച്ചത്.
സഞ്ജയ് ദത്തിന് ഗോള്‍ഡന്‍ വിസ
മേയ് 26നാണ് നടന്‍ സഞ്ജയ് ദത്ത് ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. ഗോള്‍ഡന്‍ വിസ സ്വീകരിച്ചതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗായകന്‍ സോനു നിഗം ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നു.
ഗായകന്‍ സോനു നിഗത്തിനും 10 വര്‍ഷത്തെ യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചതില്‍ യുഎഇ സര്‍ക്കാരിന് അദ്ദേഹം നന്ദി പറഞ്ഞു.
മൗനി റോയിയ്ക്ക് ഗോള്‍ഡന്‍ വിസ.
ബോളിവുഡ് താരം മൗനി റോയിയും ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹയായി. ഗോള്‍ഡന്‍ വിസ സ്വീകരിച്ചതില്‍ അഭിമാനമുണ്ടെന്നും അധികൃതര്‍ക്ക് നന്ദി പറയുന്നെന്നും അവര്‍ പ്രതികരിച്ചു.
ഫറാ ഖാന് ഗോള്‍ഡന്‍ വിസ
ബോളിവുഡ് കൊറിയോഗ്രാഫറും ഡയറക്ടറുമായ ഫറാ ഖാന്‍ കഴിഞ്ഞ നവംബറിലാണ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ഫറാ ഖാന്‍ പ്രതികരിച്ചു.
ബോണി കപൂറിന് ഗോള്‍ഡന്‍ വിസ
നിര്‍മ്മാതാവ് ബോണി കപൂര്‍, മക്കളായ ജാന്‍വി കപൂര്‍, ഖുഷി കപൂര്‍ എന്നിവര്‍ ദുബൈയില്‍ വെച്ച് ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. തന്‍റെ മക്കളായ അര്‍ജുന്‍ കപൂര്‍, അന്‍ഷുല കപൂര്‍ എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ച വിവരം ബോണി കപൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ