Salman Khan at Riyadh : സൗദി തലസ്ഥാന നഗരത്തിന് പുതുമയായി സൽമാൻ ഖാന്‍റെ ബോളിവുഡ് ഷോ
റിയാദ്: സൗദി (Saudi Arabia)തലസ്ഥാന നഗരത്തിൽ ആദ്യമായി അരേങ്ങറിയ ബോളിവുഡ് ഷോ അറബികളും അനറബികളുമായ പ്രേക്ഷകലക്ഷങ്ങളെ ആനന്ദത്തിൽ ആറാടിച്ചു. പ്രശസ്ത ബോളിവുഡ് താരം സൽമാൻ ഖാനും(?Salman Khan) സംഘവും അവതരിപ്പിച്ച ‘ഡബാങ് ദ ടൂർ റീലോഡഡ്’ എന്ന ഷോ റിയാദ് സീസൺ ആഘോഷങ്ങളുടെ മുഖ്യവേദിയായ ബോളിവാർഡ് പ്ലസ് ഇൻറർനാഷനൽ അരീനയിലാണ് വെള്ളിയാഴ്ച രാത്രിയിൽ അരങ്ങേറിയത്.

മൂന്നേകാൽ മണിക്കൂർ നീണ്ട പരിപാടിയിൽ ബോളിവുഡ് നക്ഷത്രങ്ങളായ ശിൽപാ ഷെട്ടി, സായി മഞ്ജരേക്കർ, ആയുഷ് ഷർമ, ഗായകൻ ഗുരു രണദേവ് തുടങ്ങി വൻ താരനിരയാണ് സൽമാൻ ഖാനോടൊപ്പം അണിനിരന്നത്.
പ്രമുഖരായ 10 വോളിവുഡ് താരങ്ങൾക്കൊപ്പം 150ഓളം മറ്റ് കലാകാരന്മാരും അണിനിരന്നു.
(ചിത്രം- റിയാദില്‍ നടന്ന ബോളിവുഡ് മെഗാ ഷോ)
ഹിന്ദി സിനിമ കാണും പോലൊരു പ്രതീതിയിലായിരുന്നു വേദിക്ക് മുന്നിൽ പ്രേക്ഷകർ. സൽമാൻ ഖാൻെറ സഹോദരൻ കൂടിയായ സുഹൈൽ ഖാനാണ് ഷോ ഒരുക്കിയത്.
സൽമാൻ ഖാൻ രണ്ടാം തവണയാണ് സൗദി അറേബ്യയിലെങ്കിലും റിയാദിൽ ആദ്യമായിട്ടാണ്. കോവിഡിന് മുമ്പ് ദമ്മാമിൽ നടന്ന അൽഷർഖിയ ഫെസ്റ്റിവലിൽ അതിഥിയായി എത്തിയിരുന്നു.
ബാക്കി താരങ്ങളെല്ലാം സൗദിയിൽ ആദ്യമായിട്ടായിരുന്നു. ബുധനാഴ്ചയാണ് സൽമാൻ ഖാനും സംഘവും റിയാദിലെത്തിയത്.
(ചിത്രം: റിയാദില്‍ നടന്ന ബോളിവുഡ് മെഗാ ഷോ)
വ്യാഴാഴ്ച റിയാദിൽ മാധ്യമപ്രവർത്തകരെ കാണുകയും സൗദിയിൽ ഇത്തരത്തിലൊരു ബോളിവുഡ് ഷോ അവതരിപ്പിക്കാൻ കഴിയുന്നതിൽ തങ്ങൾക്കുള്ള വിസ്മയവും ആവേശവും വെളിപ്പെുത്തുകയും ചെയ്തിരുന്നു.
സൗദിയിൽ അടുത്തിടെയുണ്ടാവുന്ന മാറ്റങ്ങളെല്ലാം അവിശ്വസനീയവും വിസ്മയാവഹവുമാണെന്നും സൽമാൻ ഖാൻ അഭിപ്രായപ്പെട്ടു. ഇനി ഹിന്ദി സിനിമ ഷൂട്ടിങ്ങിനായി സൗദിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
സൽമാൻ ഖാെൻറയും ബോളിവുഡ് സംഘത്തിെൻറയും റിയാദിലെ സന്ദർശനവും മെഗാഷോയുമായി ബന്ധപ്പെട്ട വീഡിയോകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൻതോതിൽ വൈറലാണ്.
സൽമാൻ ഖാനൊപ്പമുള്ള സൗഹൃദ നിമിഷങ്ങളുടെ വീഡിയോ ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് ട്വീറ്ററിൽ പങ്കുവെച്ചതും വൈറലായി. സൽമാൻ ഖാനെ നേരിട്ട് കാണാൻ സാധിച്ച സന്തോഷം തുർക്കി ആലുശൈഖ് പ്രകടിപ്പിച്ചപ്പോൾ സൗദിയിലെത്താനും തുർക്കി ആലുശൈഖിനെ കാണാനും സാധിച്ചതിൽ സൽമാൻ ഖാനും സന്തോഷം പ്രകടിപ്പിച്ചു. മെഗാ ഷോയുടെ ടിക്കറ്റ് ഓൺലൈനിൽ വിൽപനക്കെത്തി കുറഞ്ഞ ദിവസം കൊണ്ട് എല്ലാം വിറ്റുപോയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ