'സോണിക്ക് ബൂം' സൃഷ്ടിച്ച് റഫാല്‍ യുദ്ധവിമാനം; ഞെട്ടിവിറച്ച് ജനങ്ങള്‍.!

First Published 1, Oct 2020, 4:35 PM

പാരീസ്: റഫാല്‍ യുദ്ധവിമാനങ്ങള്‍ സൃഷ്ടിച്ച ശബ്ദാഘാതത്തില്‍ വിറച്ച് ഫ്രഞ്ച് തലസ്ഥാനമായ പാരീസ്. ബുധനാഴ്ചയാണ് സംഭവം അരങ്ങേറിയത്. പരീക്ഷണ പറക്കിലിനിടെയാണ് റഫാല്‍ വിമാനങ്ങള്‍ മൂലം ശബ്ദാഘാതം അഥവ സോണിക്ക് ബൂം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്.

പാരീസിനു മുകളിൽക്കൂടി താഴ്ന്നു പറന്ന റഫാൽ പോർ വിമാനങ്ങളാണ് സോണിക് ബൂം സൃഷ്ടിച്ച്  നഗരം നടുക്കിയത്. കെട്ടിടങ്ങൾ കുലുങ്ങുകയും ജനാലച്ചില്ലുകൾ തകരുകയും ചെയ്തു.

റഫാൽ യുദ്ധവിമാനങ്ങൾ പാരീസ് നഗരത്തിന് മുകളിലൂടെ പറക്കാറുണ്ടെങ്കിലും  ഇത്രയും ശബ്ദമുണ്ടാക്കി പരീക്ഷണ പറക്കല്‍ നടത്തിയത് ആദ്യമാണ്.

പാരീസിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് നിരവധി പരാതി കോളുകളാണ് വന്നത്. ഇതോടെ വിശദീകരണവുമായി പൊലീസ് തന്നെ രംഗത്തെത്തി. പാരീസിലും സമീപ പ്രാന്തപ്രദേശങ്ങളിലും ഉടനീളം കേട്ട വലിയ ശബ്ദം ഒരു സ്ഫോടനത്താൽ സംഭവിച്ചതല്ല, മറിച്ച് പോർവിമാന ജെറ്റിൽ നിന്നുള്ള സോണിക് ബൂം ശബ്ദമാണെന്നാണ് ഫ്രഞ്ച് പൊലീസ് സ്ഥിരീകരിച്ചത്.

ഫ്രഞ്ച് തലസ്ഥാനത്തെ വിചിത്ര സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു.

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ തത്സമയ സ്‌ട്രീമിനിടെയായിരുന്നു ശബ്ദം ഉണ്ടായത്. റഫാലിന്റെ സോണിക് ബൂം കാരണം കുറച്ച് നേരത്തേക്ക് ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ കളി നിർത്തേണ്ടി വന്നു.

മണിക്കൂറിൽ 1236 കിലോമീറ്ററായ ശബ്ദവേഗത്തിലും കൂടിയ വേഗമാണ് സൂപ്പർ സോണിക്. ഈ വേഗത്തിൽ പറക്കുന്ന വിമാനം തിരയിളക്കം പോലെ ശബ്ദതരംഗങ്ങൾ സൃഷ്ടിക്കും. ഇവയുടെ ആഘാതത്തിൽ ഭൂമി കുലുങ്ങുന്നതായി തോന്നാം. ഒപ്പം കാതടപ്പിക്കുന്ന ശബ്ദവും. ഈ പ്രതിഭാസമാണ് സോണിക് ബൂം.

loader