ലോഹിതദാസ് സംവിധാനം ചെയ്ത 12 ചിത്രങ്ങള്‍

First Published 28, Jun 2020, 11:42 AM

ചാലക്കുടിക്കടുത്ത് മുരിങ്ങൂരില്‍ 1955 മേയ് 10 ന് ആണ് അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന എ കെ ലോഹിതദാസിന്‍റെ ജനനം. എറണാകുളം മഹാരാജാസില്‍ നിന്ന് ബിരുദപഠനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നു ലബോറട്ടറി ടെക്നീഷ്യന്‍ കോഴ്സും പൂര്‍ത്തിയാക്കിയ ലോഹിതദാസ് കലാരംഗത്തേയ്ക്ക് എത്തുന്നത് ചെറുകഥകളിലൂടെയാണ്. പിന്നീട് ചെറുകഥയില്‍ നിന്ന് അദ്ദേഹം നാടകത്തിലേക്ക് കടന്നു. ചെറുകഥയുടെയും നാടകത്തിന്‍റെയും പരിമിതികളെ മറികടന്ന് കൂറേക്കൂടി കഥ പറയാന്‍ സ്വാതന്ത്രം തരുന്ന സിനിമയുടെ ക്യാന്‍വാസിലേക്ക് അദ്ദേഹം വളരെ വേഗം തന്നെ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് 20 വര്‍ഷങ്ങള്‍  ലോഹിതദാസില്‍ നിന്ന് മലയാള സിനിമയ്ക്ക് ലഭിച്ചത് 47 ചിത്രങ്ങള്‍. 47 ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. 12 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.

'സിന്ധു ശാന്തമായി ഒഴുകുന്നു' ആയിരുന്നു ആദ്യമെഴുതിയ നാടകം. തോപ്പില്‍ ഭാസിയുടെ 'കേരള പീപ്പിള്‍സ് ആര്‍ട്‍സ് ക്ലബ്' എന്ന നാടകവേദിക്ക് വേണ്ടിയായിരുന്നു അത്. ആദ്യ നാടകത്തിലൂടെ തന്നെ ലോഹിക്ക് സംസ്ഥാനസര്‍ക്കാരിന്‍റെ അവാര്‍ഡ് ലഭിച്ചു. തനിയാവര്‍ത്തം എന്ന ആദ്യ ചിത്രത്തിന്‍റെ തിരക്കഥയിലൂടെ മലയാള സിനിമയിലേക്കുള്ള തന്‍റെ വരവറിയിക്കാന്‍ ലോഹിതദാസിന് കഴിഞ്ഞു. തനിയാവര്‍ത്തനം, അമരം, വാത്സല്യം, ഭൂതക്കണ്ണാടി തുടങ്ങിയ ചിത്രങ്ങള്‍ മമ്മൂട്ടിയിലെ അഭിനേതാവിന് മൂര്‍ച്ചകൂട്ടിയപ്പോള്‍ കിരീടം, ചെങ്കോല്‍, ഭരതം, കമലം, കന്‍മദം തുടങ്ങിയവ മോഹന്‍ലാലിന്‍റെ പകര്‍ന്നാട്ടങ്ങള്‍ക്ക് തിളക്കമേറ്റി. ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രങ്ങളെ അറിയാം.

1997 ലാണ് തന്‍റെ ആദ്യ സിനിമ ലോഹിതദാസ് സംവിധാനം ചെയ്തത്. ഭൂതക്കണ്ണാടി. മമ്മൂട്ടിയുടെയും ശ്രീലക്ഷിയുടെയും അഭിനയമികവ് എടുത്തുകാട്ടിയ ചിത്രമാണ് ഭൂതക്കണ്ണാടി. വിദ്യാധരന്‍റെ സമയസൂചികളിലുണ്ടാകുന്ന മാറ്റം ഏറെ മികവേടെ തന്നെ ലോഹിതദാസ് വരച്ച് കാട്ടുന്നു. തീയറ്ററിലും നിരൂപകപ്രശംസയും നേടിയ ചിത്രമായിരുന്നു ഭൂതക്കണ്ണാടി.

1997 ല്‍ തന്നെ തന്‍റെ രണ്ടാമത്തെ ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു, കാരുണ്യം. മുരളിയും ജയറാമും ദിവ്യാ ഉണ്ണിയും അഭിയനിച്ച ചിത്രമാണ് കാരുണ്യം.

1998 ല്‍ ലാലും ദിലീപും അഭിനയിച്ച സൈക്കോളജിക്കല്‍ ത്രില്ലറാണ് ഓര്‍മ്മച്ചെപ്പ്. ലോഹിതദാസിന്‍റെ മൂന്നാമത്തെ ചിത്രം.

ലോഹിതദാസ് സംവിധാനം ചെയ്ത നാലാമത്തെ ചിത്രം കന്മദം1998 ലാണ് പുറത്തിറങ്ങിയത്. മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, ലാല്‍, കെപിഎസി ലളിത, സിദ്ധിഖ് തുടങ്ങിയ താരനിരതന്നെയുണ്ടായിരുന്നു കന്മദത്തില്‍. മോഹന്‍ലാലിന്‍റെയും ലാലിന്‍റെയും അഭിനയം ഏറെ നിരൂപകശ്രദ്ധ നേടി.

2000 ല്‍ അദ്ദേഹം തന്‍റെ അഞ്ചാമത്തെ ചിത്രം ചെയ്തു. അരയന്നങ്ങളുടെ വീട്. മമ്മൂട്ടി, ലക്ഷ്മി ഗോപാലസ്വാമി എന്നിവരുള്‍പ്പെടെ ഒരു വന്‍ താര നിരതന്നെയുണ്ടായിരുന്നു ഈ ചിത്രത്തില്‍. ബിലാല്‍ സ്റ്റീല്‍ പ്ലാന്‍റിലെ ജോലിക്കാരനായ രവി പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിവരുന്നു. അയാളുടെ മടങ്ങിവരവ് വീട്ടിലുണ്ടാക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന് ആധാരം.

ലോഹിതദാസ് സംവിധാനം ചെയ്ത ആറാമത്തെ ചിത്രവും പുറത്തിറങ്ങിയത് 2000 ല്‍ തന്നെ, ജോക്കര്‍. ദിലീപ്, മന്യ, നിഷാന്ത് സാഗര്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ട

2001 ല്‍ പുറത്തിറങ്ങിയ ലോഹിതദാസിന്‍റെ ഏഴാമത്തെ ചിത്രമാണ് സൂത്രധാരന്‍. ദിലീപ്, മീരാ ജാസ്മിന്‍, ബിന്ദുപണിക്കര്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ദേവുമ്മ എന്ന ബിന്ദു പണിക്കരുടെ കഥാപാത്രം ഏറെ നിരൂപകശ്രദ്ധ നേടി.

2003 ല്‍ പുറത്തിറങ്ങിയ ലോഹിതദാസിന്‍റെ എട്ടാമത്തെ ചിത്രമാണ് കസ്തൂരിമാന്‍. കുഞ്ചാക്കോ ബോബനും മീരാജാസ്മിനും നായികാ നായകന്മാരായി എത്തുന്നു.

2003 ല്‍ അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ ഒമ്പതാമത്തെ ചിത്രവും എത്തി, ചക്രം. പ്രഥ്വി രാജും മീരാ ജാസ്മിനുമായിരുന്നു നായികാ നായകന്മാര്‍.

2005 ല്‍ ലോഹിതദാസ് അദ്ദേഹത്തിന്‍റെ ആദ്യ തമിഴ് സിനിമ സംവിധാനം ചെയ്തു. കസ്തൂരി മാന്‍. മലയാളത്തില്‍ കുഞ്ചാക്കോ ബോബനും മീരാജാസ്മിനും നായികാ നായകന്മാരായ ചിത്രത്തിന്‍റെ തമിഴ് പതിപ്പായിരുന്നു ഇത്.

ലോഹിതദാസ് സംവിധാനം ചെയ്ത 11 മാത്തെ ചിത്രമായിരുന്നു ചക്കരമുത്ത്. ദിലീപും കാവ്യാമാധവനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം 2006 ലാണ് പുറത്തിറങ്ങിയത്.

ലോഹിതദാസിന്‍റെ പന്ത്രണ്ടാമത്തെ ചിത്രമാണ് നിവേദ്യം. 2007 ലാണ് നിവേദ്യം പുറത്തിറങ്ങിയത്. വിനു മോഹന്‍, ഭാമ, നെടുമുടി വേണു എന്നിവരാണ് ചിത്രത്തില്‍.

loader