- Home
- Entertainment
- Spice (Entertainment)
- പലരും സിഗരറ്റ് ഓഫർ ചെയ്യും. അപ്പോൾ സത്യൻ കൂളായി പറയും ‘സോറി ഐ ഡോണ്ട് സ്‌മോക്ക്, താങ്ക്യു.’
പലരും സിഗരറ്റ് ഓഫർ ചെയ്യും. അപ്പോൾ സത്യൻ കൂളായി പറയും ‘സോറി ഐ ഡോണ്ട് സ്‌മോക്ക്, താങ്ക്യു.’
മലയാളികളുടെ സ്വന്തം സത്യന്റെ മാഷിന്റെ ഓർമ്മകൾക്ക് ഇന്ന് അമ്പതാണ്ട്. ജീവിതത്തിൽ അധ്യാപകനായും പട്ടാളക്കാരനായും പൊലീസുകാരനായും അഭിനേതാവായും നിറഞ്ഞാടിയ ഒരേയൊരു സത്യൻ. അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ മരിച്ചുവീഴണമെന്ന് കൊതിച്ച, സിനിമയെ അത്രത്തോളം സ്‍നേഹിച്ചിരുന്നു മഹാനടനായിരുന്നു സത്യൻ. അഭിനയ ചക്രവർത്തി എന്നതിലുപരി സിനിമയിലെയും ജീവിതത്തിലെയും കൃത്യനിഷ്ഠ കൊണ്ടും സ്വഭാവ മഹിമ കൊണ്ടും ജന മനസുകളിൽ സത്യന്റെ തട്ട് ഇന്നും ഉയർന്നു തന്നെയാണ്. ജീവിതത്തിന്റെ അവസാന കാലത്ത് ഗുരുതരമായ രക്താർബുദത്തോട് പടപൊരുതുകയായിരുന്നു സത്യൻ. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ സത്യൻ അഭിനയം തുടരുകയായിരുന്നു. ഇൻക്വിലാബ് സിന്ദാബാദ് എന്ന സിനിമയിൽ അഭിനയിച്ചതിനു ശേഷം സ്വയം കാറോടിച്ച് ആശുപത്രിയിൽ എത്തിയ സത്യൻ ചികിത്സയിലിരിക്കേ അധികം വൈകാതെ വിടപറയുകയായിരുന്നു.സിനിമയിലെ വലിയ താരമായിരുന്നെങ്കിലും സത്യൻ ഒരിക്കൽപ്പോലും മദ്യപിച്ചോ സിഗരറ്റ് വലിച്ചോ കണ്ടിട്ടില്ലെന്ന് മകൻ സതീഷ് സത്യൻ പറയുന്നു. ഒരുപാട് ആളുകളെ സഹായിച്ചിട്ടുണ്ട് പക്ഷെ അത് ആരും അറിയരുതെന്ന് നിർബദ്ധമുണ്ടായിരുന്നു സത്യന്. മദ്യപാനം ഒരിക്കലും നല്ല ശീലമല്ലെന്നും ഒരിക്കലും മദ്യപാനി ആകരുതെന്നും സത്യൻ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും സതീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. പലയിടത്തും പോകുമ്പോഴൊക്കെ അദ്ദേഹത്തിന് പലരും സിഗരറ്റ് ഓഫർ ചെയ്യും. അപ്പോൾ സത്യൻ കൂളായി പറയും ‘സോറി ഐ ഡോണ്ട് സ്‌മോക്ക്, താങ്ക്യു.’

മലയാള ചലച്ചിത്രത്തിന്റെ അഭിമാനസ്‍തംഭമാണ് എന്നും സത്യൻ. ആദ്യമായി ദേശീയ അവാർഡ് നേടിയ മലയാള ചിത്രമായ നീലക്കുയിലിലെ നായകൻ. ചുരുങ്ങിയ കാലയളവിൽ തന്നെ മലയാളത്തിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളായി മാറിയ നടൻ.

ജീവിതത്തിലും അഭിനയത്തിലും കൃത്യനിഷ്‍ഠയിൽ വിട്ടുവീഴ്‍ച വരുത്തിയിരുന്നില്ല സത്യൻ. കർക്കശ്ശക്കാരനെന്ന് ആദരവോടെ എല്ലാവരും പറയുമ്പോഴും ജീവിതത്തിൽ സ്‌നേഹിക്കാൻ മാത്രം അറിയാവുന്ന മനുഷ്യനായിരുന്നു അദ്ദേഹം

ചലച്ചിത്ര അവാര്‍ഡുകള്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി പ്രഖ്യാപിച്ചപ്പോഴും തിളങ്ങിയത് സത്യന്റെ പേരായിരുന്നു. കടല്‍പ്പാലം എന്ന സിനിമയിലെ അഭിനയത്തിനാണ് സത്യൻ മികച്ച നടനായത്. അച്ഛനും മകനുമായിട്ടായിരുന്നു സത്യൻ കടല്‍പ്പാലത്തില്‍ അഭിനയിച്ചത്.

പൊലീസിലായിരുന്നപ്പോഴായിരുന്നു സിനിമാ ലോകത്തേയ്‍ക്കും സത്യൻ കാല്‍വെച്ചത്. ത്യാഗസീമയടക്കമുള്ള ആദ്യകാല സിനിമകള്‍ വെളിച്ചം കണ്ടില്ല. പൊലീസില്‍ നിന്ന് രാജിവെച്ച സത്യൻ പൂര്‍ണമായും സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു

സത്യന് പകരം വയ്‍ക്കാൻ മറ്റൊരു നടൻ അത്തവണ ഇല്ലായിരുന്നു. മരണാനന്തരവും സത്യന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. കരകാണാക്കടല്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് സത്യന് അവാര്‍ഡ് കിട്ടിയത്.

ഏണിപ്പടികൾ സിനിമയുടെ കഥയും ആയി വന്നപ്പോൾ സത്യൻ പറഞ്ഞത് ഈ ഏണിപ്പടി ഞാൻ കയറുമെന്ന് തോന്നുന്നില്ല, നിങ്ങൾ മധുവിന് കൊടുക്കൂ എന്നാണ് പറഞ്ഞത്. എല്ലാം വേഷവും തനിക്ക് വേണം എന്ന് വാശിപ്പിടിച്ച ആളല്ലായിരുന്നു അദ്ദേഹം. സിനിമയെ സ്‍നേഹിച്ച എല്ലാവരെയും സ്നേഹത്തിലൂടെ കരുതിയിരുന്ന ആളായിരുന്നു സത്യൻ.

സിനിമയ്ക്ക് അപ്പുറത്തുള്ള സൗഹൃദമായിരുന്നു സത്യനും പ്രേം നസീറും തമ്മിൽ ഉണ്ടായിരുന്നത്. ഇരുവരും ആദ്യമായി അഭിനയിക്കുന്നത് കെ ബാലകൃഷ്‌ണനായിരുന്നു തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ത്യാഗസീമ എന്ന ചിത്രത്തിലാണ്.

സത്യന് ഒരു അപകടം ഉണ്ടായപ്പോൾ ആദ്യം വീട്ടിലെത്തിയത് നസീറാണ്. മണിക്കൂറോളം അന്ന് സത്യനൊപ്പം നസീർ ചിലവഴിച്ചു. സത്യൻ മരിച്ച സമയത്തും എല്ലാ കാര്യങ്ങൾക്കും മുൻ പന്തിയിൽ നടത്തി ഉണ്ടായിരുന്നത് പ്രേം നസീറാണ്.

സത്യന്‍മാഷിന്‍റെ സമയനിഷ്ഠ തന്നെയാണ് താൻ മാഷില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ ഗുണമെന്ന് ഷീല പറയുന്നു. താൻ പലപ്പോഴും അദ്ദേഹത്തിന് മുമ്പേ ലൊക്കേഷനില്‍ എത്തണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിലും സാധിച്ചിട്ടില്ലെന്നും ഷീല പറയുന്നു.

സത്യൻ മലയാള സിനിമയിൽ ഒരു കാരണവരുണ്ടായിരുന്നുവെന്ന് നടി ശാരദ പറയുന്നു. സ്‌ത്രീകൾക്ക് ഒരുതരത്തിലും ഭയപ്പെടണ്ട, സത്യൻ അടുത്ത് ഉണ്ടെങ്കിൽ തങ്ങളെ വേണ്ടാതെ ഒന്നുനോക്കാൻകൂടി ആരും ധൈര്യപ്പെടില്ലെന്നും ശാരദ പറയുന്നു.

മദ്യപാനം ഒരിക്കലും നല്ല ശീലമല്ലെന്നും ഒരിക്കലും മദ്യപാനി ആകരുതെന്നും സത്യൻ മക്കളോട് പറഞ്ഞിട്ടുണ്ട്. പലയിടത്തും പോകുമ്പോഴൊക്കെ അദ്ദേഹത്തിന് പലരും സിഗരറ്റ് ഓഫർ ചെയ്യും. അപ്പോൾ സത്യൻ കൂളായി പറയും ‘സോറി ഐഡോണ്ട് സ്‌മോക്ക്, താങ്ക്യു.’

ജീവിതത്തിന്റെ അവസാന കാലത്ത് ഗുരുതരമായ രക്താർബുദത്തോട് പടപൊരുതുകയായിരുന്നു സത്യൻ. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ സത്യൻ അഭിനയം തുടരുകയായിരുന്നു. കെ എസ് സേതുമാധവൻ സംവിധാനം ചെയ്‍ത ഇൻക്വിലാബ് സിന്ദാബാദ് എന്ന സിനിമയുടെ ചിത്രീകരണ ശേഷം സത്യൻ ആശുപത്രിയിൽ പോകുകയായിരുന്നു.

രക്തം കയറ്റുന്ന കാര്യം ഉറപ്പാക്കാൻ കൂടിയാണ് സത്യൻ ആശുപത്രിയിലെത്തിയത്. എന്നാൽ അത്രകണ്ട് ഗുരുതരാവസ്ഥയിലേക്ക് മാറിയിരുന്നു സത്യന്റെ ആരോഗ്യം. ആശുപത്രിയിൽ പ്രവേശിപ്പിച്ച അന്ന് രാത്രിയായപ്പോൾ തന്നെ ഗുരുതരമായി. മൂന്നാം നാളായിരുന്നു സത്യന്റെ മരണം.