'മെലിഞ്ഞ് സുന്ദരി ആയല്ലോ'; കീർത്തി സുരേഷിന്റെ പുതിയ മേക്കോവർ കണ്ട് അമ്പരന്ന് ആരാധകർ

First Published 17, Jun 2019, 9:55 AM IST

തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്. ഇപ്പോഴിതാ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഈ താരസുന്ദരി. അമിത് ശര്‍മയുടെ സ്‌പോര്‍ട്ട്‌സ് ഡ്രാമ ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഷൂട്ടിം​ഗിന്റെ ഭാഗമായി സ്‌പെയിനിലാണ് കീർത്തിയിപ്പോൾ.

ഷൂട്ടിം​ഗിന്റെ വിശ്രമവേളയിൽ എടുത്ത താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കീർത്തി തന്നെയാണ് ചിത്രങ്ങൾ ഇസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

തന്റെ പട്ടിക്കുട്ടിയെ പോസ് ചെയ്യാന്‍ പഠിപ്പിക്കുകയാണെന്നും എന്നാല്‍ അതിനു പിടിതരുന്നില്ലെന്നാണ് തോന്നുന്നതെന്നുമുള്ള കുറിപ്പോടെയുമാണ് പോസ്റ്റ്.

ചിത്രത്തിങ്ങളിലെ കീർത്തിയുടെ രൂപം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. തിരിച്ചറിയാനാകാത്ത വിധം മെലിഞ്ഞു സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ.

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് സയ്യിദ് അബ്ദുള്‍ റഹീമിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് കീർത്തി സുരേഷിന്റെ ബോളിവുഡ് ചിത്രം ഒരുങ്ങുന്നത്. അജയ് ദേവ്ഗണ്‍ അജയ് സയിദിനെ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് കീര്‍ത്തി എത്തുന്നത്. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

loader