'അവരുടെ വിവാഹത്തിന് ഞാനെന്ത് ധരിക്കും', വധുവായി അഹാന, ഒപ്പം അമ്മയും സഹോദരിമാരും
സിനിമാ പ്രേമികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങിയ താരത്തിന്റെ ഫോട്ടോസാണ് ശ്രദ്ധനേടുന്നത്. (കടപ്പാണ്; അഹാന- ഇൻസ്റ്റാഗ്രാം)
ക്രിസ്ത്യന്‍ വധുവായാണ് താരത്തിന്റെ മേക്കോവര്‍. വെള്ള സാരിയുടുത്താണ് താരം എത്തുന്നത്. അമ്മയ്‌യും സഹോദരിമാര്‍ക്കുമൊപ്പമാണ് താരത്തിന്റെ ഫോട്ടോഷൂട്ട്.
വെള്ള നിറത്തിലുള്ള ത്രെഡ് എംബ്രോയിഡറി ചെയ്ത സാരിയുടുത്താണ് താരം എത്തുന്നത്. ഡിസൈനര്‍ ബ്ലൗസാണ് വേഷത്തെ കൂടുതല്‍ മനോഹരമാക്കുന്നത്. ഇതിനൊപ്പം ഒരു നെക്ക്‌ലെയ്‌സും ഇയറിങ്ങുമാണ് താരം അണിഞ്ഞിരിക്കുന്നത്.
ക്രിസ്ത്യന്‍ വിവാഹത്തെക്കുറിച്ച് തനിക്ക് സങ്കല്‍പ്പങ്ങളുണ്ടായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അഹാന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലേബലമാണ് മനോഹരമായ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഫെമി ആന്റണിയാണ് മേക്കപ്പ്.
അഹാനയുടെ അമ്മ സിന്ധുവും മകള്‍ക്കൊപ്പമുള്ള 'വിവാഹ' ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. 'എന്റെ മക്കളുടെ വിവാഹത്തിന് ഞാന്‍ എങ്ങനെയാവും വസ്ത്രം ധരിക്കുക. ഒരു പിടിയുമില്ല. പക്ഷേ ഇത് എനിക്ക് ഇഷ്ടപ്പെട്ടു'- എന്നാണ് സിന്ധു കുറിച്ചത്.
അഹാനയുടെ സഹോദരങ്ങളായ ദിയ, ഇഷാനി, ഹന്‍സിക എന്നിവരേയും ഫോട്ടോഷൂട്ടില്‍ കാണാം.