ആറ് വര്‍ഷത്തിനുശേഷം പ്രണയസാഫല്യം; എലീന പടിക്കലിന്‍റെ വിവാഹനിശ്ചയം കഴിഞ്ഞു

First Published Jan 20, 2021, 1:38 PM IST

നടിയും അവതാരകയും ബിഗ് ബോസ് മലയാളം സീസണ്‍ 2 മത്സരാര്‍ഥിയുമായ എലീന പടിക്കലിന്‍റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമായ രോഹിത് പി നായര്‍ ആണ് വരന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വച്ച് നടത്തിയ വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം.