അനില്‍ പി നെടുമങ്ങാട്, അപ്രതീക്ഷിതം ഈ വിടവാങ്ങല്‍...
First Published Dec 26, 2020, 9:11 AM IST
അപ്രതീക്ഷിതമായ ഒരു വിയോഗത്തില്‍ ക്രിസ്തുമസ് ദിനത്തിലും കേരളം വിതുമ്പി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടകങ്ങളിലൂടെയും ടിവി തമാശ പരിപാടികളിലൂടെ മലയാളിയുടെ ഉത്സവപറമ്പിലും പിന്നീട് സ്വീകരണമുറിയിലും ഇടം നേടിയിരുന്നൊരാള്‍, വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമയിലൂടെ ശക്തമായ സ്വഭാവ നടനായി വന്ന് മലയാളികളുടെ മനസില്‍ ഇടം നേടിയിരുന്നൊരാള്‍... മലങ്കര ഡാം സൈറ്റിലെ കയത്തില്‍ ഇന്നലെ കുളിക്കാനിറങ്ങുന്നതിനിടെ മരിച്ച അനില്‍ പി നെടുമങ്ങാട് സിനിമാ പ്രേക്ഷകരായ മലയാളിയുടെ മനസില്‍ ഇടനേടിയിരുന്നുവെന്നതിന് ഇന്ന് അദ്ദേഹത്തിനായി സമൂഹമാധ്യമങ്ങളില്‍ നിറയുന്ന കുറിപ്പുകള്‍ തന്നെ സാക്ഷി.

കെ സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ജോജു ജോര്‍ജ് നായകനായ 'പീസ്' എന്ന ചിത്രത്തിൽ അഭിനയിക്കാനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ക്രിസ്മസ് പ്രമാണിച്ച് പാലായിൽ നിന്നും അനിലിന്‍റെ സുഹൃത്ത് അരുണും മറ്റൊരു സുഹൃത്തും കൂടി ഷൂട്ടിങ്ങ് സ്ഥലത്തെത്തിയിരുന്നു.

വൈകിട്ട് അഞ്ച് മണിയോടെ ഷൂട്ടിംഗ് ലൊക്കേഷന് അടുത്തുള്ള ഡാം സൈറ്റിലെത്തിയ ഇവര്‍ കുളിക്കാനിറങ്ങി. നീന്തൽ അറിയാവുന്ന ആളായിരുന്നു അനിലെന്ന് സുഹൃത്ത് അരുണ്‍ പറയുന്നു. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More-ല്‍ ക്ലിക്ക് ചെയ്യുക.)
Post your Comments