ഹോട്ടാണ് തപ്‍സി, കൂളും; കിടിലന്‍ ചിത്രങ്ങള്‍ !

First Published 15, Jun 2019, 2:40 PM IST

പഞ്ചാബിയായ തപ്സി പാനു തെന്നിന്ത്യന്‍ നടിയായാണ് കൂടുതലും അറിയപ്പെടുന്നത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. തപ്സിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം. റോജന്‍ നാഥ് ആണ് ക്യാമറ ചെയ്തിരിക്കുന്നത്. 
 
ഇന്ത്യന്‍ സിനിമയിലെ പുതിയ തലമുറയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് തപ്‍സി. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നിങ്ങനെ സിനിമ വ്യവസായം സജീവമായ എല്ലാ ഭാഷകളിലും തപ്‍സി തന്‍റെ അഭിനയ മികവ് പുറത്തെടുത്തിട്ടുണ്ട്.

1987 ഓഗസ്റ്റ് 1 നാണ് തപസിയുടെ ജനനം. ഇപ്പോള്‍ ദില്ലിയില്‍ സ്ഥിരതാമസമാക്കിയ തപ്‍സി ജാട്ട് - സിഖ് കുടുംബാംഗമാണ്. സിഖ് മതവിശ്വാസിയും. കുട്ടിക്കാലം മുഴുവനും പഞ്ചാബിലെ ലുധിയാനയിലായിരുന്നു തപ്‍സിയുടെ കുടുംബം ജീവിച്ചത്.

ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ തപ്‍സി പഠനശേഷം സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായി കുറച്ച് കാലം ജോലി ചെയ്‍തു. കോളേജ് കാലം മുതല്‍ മോഡലിങ്ങ് ചെയ്യുന്ന തപ്‍സി മിസ് ഇന്ത്യ 2008 ല്‍ പങ്കെടുത്തിരുന്നു.

കഥക്, ഭരതനാട്യം എന്നിവ ചെറുപ്പം മുതല്‍ എട്ട് വര്‍ഷത്തോളം ബിര്‍ജു മഹാരാജിന്‍റെ കീഴില്‍ ശിക്ഷണം നേടി. അതോടൊപ്പം സ്ക്വാഷ് താരം കൂടിയാണ് തപ്‍സി.  'ദി വെഡ്ഡിങ്ങ് ഫാക്ടറി' എന്ന കമ്പനിയുടെ കോ-ഓണര്‍ കൂടിയാണ് തപസി പാനു.

2010 ല്‍ കെ രാഘവേന്ദ്ര റാവു സംവിധാനം ചെയ്‍ത ജുമാന്‍ടി നാടം എന്ന തെലുങ്ക് ചിത്രമായിരുന്നു ആദ്യ ചിത്രം. എന്നാല്‍ 2010 ല്‍ വെട്രിമാരന്‍ സംവിധാനം ചെയ്‍ത സിനിമയാണ് തപസിക്ക് ബ്രേക്ക് നല്‍കിയത്. ധനുഷിന് ഏറ്റവും നല്ല നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച 'ആടുകളം'മായിരുന്നു ചിത്രം.

തൊട്ടടുത്ത വര്‍ഷം തപ്‍സി, മമ്മൂട്ടിയോടൊപ്പം മലയാള സിനിമയിലും അഭിനയിച്ചു, 'ഡബിള്‍സ്'. 2012 ല്‍ ബോളിവുഡിലും തപ്‍സി  സാനിധ്യം അറിയിച്ചു - ' കാശ്‍മി ബദ്ദൂര്‍ '.  അമിതാഭ് ബച്ചനോടൊപ്പമുള്ള 'പിങ്ക്' തപ്‍സിക്ക് ഏറെ നിരൂപക ശ്രദ്ധ നേടിക്കൊടുത്ത ചിത്രമാണ്.

'ബേബി' എന്ന ചിത്രത്തിന് വേണ്ടി മാര്‍ഷല്‍ ആര്‍ട്ട് പഠിച്ച തപ്‍സി സിനിമയ്ക്കാവശ്യമായ എല്ലാ ആക്ഷന്‍ സീനുകളും സ്വന്തമായി ചെയ്യുകയായിരുന്നു. 2018 ല്‍ ഇറങ്ങിയ 'ഹര്‍പ്രീത്','സൂര്‍മ' തുടങ്ങിയ ചിത്രങ്ങള്‍ തപ്‍സിക്ക് നിരൂപക ശ്രദ്ധ നേടിക്കൊടുത്തു.

ഗയിം ഓവര്‍ ആണ് തപസി അഭിനയിച്ച അവസാനത്തെ ചിത്രം. തട്ക, മിഷന്‍ മംഗള്‍, സാന്ദ് കി ആങ്ക്  എന്നിവയാണ് തപ്‍സിയുടെതായി ഈവര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ്.

loader