'അന്ന് ഞാനൊരു പതിമൂന്നുകാരി'; ആമിര്‍ ഖാന്‍ വീട്ടിലെത്തിയ ഓര്‍മ്മ പങ്കുവച്ച് ദീപിക പദുകോണ്‍

First Published 17, May 2020, 7:19 PM

ലോക്ക് ഡൗണിന്‍റെ ആദ്യ ആഴ്ചകളില്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പഴയകാല ഓര്‍മ്മകള്‍ പങ്കുവെക്കുന്നത് ഒരു ട്രെന്‍ഡ് ആയിരുന്നു. ഒട്ടേറെ സിനിമാതാരങ്ങളും ഈ ട്രെന്‍ഡിനൊപ്പം ചേര്‍ന്നിരുന്നു. പഴയ ഫോട്ടോഗ്രാഫുകള്‍ ഇപ്പോഴും പലരും പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ദീപിക പദുകോണ്‍. മുന്‍പൊരിക്കല്‍ ആമിര്‍ ഖാന്‍ തന്‍റെ വീട്ടില്‍ വന്നതിന്‍റെ ഓര്‍മ്മച്ചിത്രമാണ് ദീപിക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

"അത് 2000 ജനുവരി ഒന്ന് ആയിരുന്നു. എനിക്ക് 13 വയസ്. അദ്ദേഹം ഉച്ചഭക്ഷണം കഴിച്ചു. തൈര് കലര്‍ത്തിയ ചോറ്. എപ്പോഴത്തെയും പോലെ എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. പക്ഷേ എനിക്ക് വേണോ എന്ന് അദ്ദേഹം ചോദിച്ചില്ല.." സ്മൈലിയ്ക്കൊപ്പം ദീപിക കുറിച്ചു. ചിത്രത്തില്‍ ആമിറിനൊപ്പം ദീപികയെയും കുടുംബത്തെയും കാണാം.

സിനിമാരംഗത്ത് ദീപിക അടുത്ത ബന്ധം സൂക്ഷിക്കുന്ന താരമാണ് ആമിര്‍ ഖാന്‍. കഴിഞ്ഞ വര്‍ഷം ദീപിക നായികയായ ഛപാക് പുറത്തിറങ്ങുംമുന്‍പേ ട്രെയ്‍ലര്‍ പങ്കുവച്ചുകൊണ്ട് ആശംസകളുമായി ആമിര്‍ രംഗത്തെത്തിയിരുന്നു.

ഫറാ ഖാന്‍റെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓമിലൂടെയായിരുന്നു ദീപിക പദുകോണിന്‍റെ സിനിമാ അരങ്ങേറ്റം.

ലവ് ആജ് കല്‍, കാര്‍ത്തിക് കോളിംഗ് കാര്‍ത്തിക്, ഹൗസ് ഫുള്‍, കോക്ക്ടെയ്ല്‍, യേ ജവാനി ഹേ ദീവാനി, ചെന്നൈ എക്സ്പ്രസ്, തമാശ, ബജിറാവു മസ്താനി, പദ്മാവത് തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളുണ്ട് ദീപികയുടെ കരിയറില്‍. കബീര്‍ ഖാന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 83 ആണ് വരാനിരിക്കുന്ന ചിത്രം.

അതേസമയം ലാല്‍ സിംഗ് ഛദ്ദ ആണ് ആമിറിന്‍റെ അടുത്ത റിലീസ്. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ ഹിന്ദി റീമേക്കാണ് ഈ ചിത്രം.

loader