'ഏഴ് വര്‍ഷം മുന്‍പുള്ള ആ ലുക്ക് ടെസ്റ്റ്'; രണ്‍ബീറിനൊപ്പമുള്ള ഓര്‍മ്മ പങ്കുവച്ച് ദീപിക പദുകോണ്‍

First Published 31, May 2020, 6:47 PM

ദീപിക പദുകോണിന്‍റെ കരിയറിലെ മികച്ച വിജയങ്ങളിലൊന്നായിരുന്നു 2013ല്‍ പുറത്തിറങ്ങിയ 'യേ ജവാനി ഹേ ദീവാനി'. അയന്‍ മുഖര്‍ജി സംവിധാനം ചെയ്‍ത ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ ആയിരുന്നു നായകന്‍. മെയ് 31നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഏഴ് വര്‍ഷം പൂര്‍ത്തിയാവുന്ന വേളയില്‍ ചിത്രത്തിന്‍റെ ഒരു ഓര്‍മ്മ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു ദീപിക. ചിത്രത്തിനുവേണ്ടി രണ്‍ബാറുമൊത്ത് നടത്തിയ ലുക്ക് ടെസ്റ്റിന്‍റെ ചിത്രങ്ങളായിരുന്നു അത്.

നൈന തല്‍വാര്‍ എന്നായിരുന്നു ചിത്രത്തില്‍ ദീപിക അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്. 'ബണ്ണി' ആയി രണ്‍ബീറും എത്തി. ഒരു ട്രക്കിംഗിനിടെ കണ്ടുമുട്ടുന്ന ഇരുവര്‍ക്കുമിടയില്‍ ഉടലെടുക്കുന്ന ബന്ധമായിരുന്നു ചിത്രത്തിന്‍റെ പശ്ചാത്തലം.

2013ല്‍ ഇന്ത്യന്‍ സിനിമയിലെ പ്രധാന സാമ്പത്തിക വിജയങ്ങളിലൊന്നായിരുന്നു ഈ ചിത്രം. രണ്‍ബീറിനും ദീപികയ്ക്കുമൊപ്പം ആദിത്യ റോയ് കപൂര്‍, കല്‍കി കെയ്റ്റ്ലിന്‍, കുണാന്‍ റോയ് കപൂര്‍, തന്‍വി ആസ്‍മി, ഫറൂഖ് ഷെയ്ഖ് എന്നിവരും അഭിനയിച്ചു. കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് ആയിരുന്നു നിര്‍മ്മാണം.

യേ ജവാനി ഹേ ദീവാനിക്ക് ശേഷം 2015ല്‍ പുറത്തിറങ്ങിയ തമാശയിലാണ് ദീപികയും രണ്‍ബീറും വീണ്ടും ഒരുമിച്ചത്. ഇംതിയാസ് അലി ആയിരുന്നു സംവിധാനം.

ഫറാ ഖാന്‍റെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓമിലൂടെയായിരുന്നു ദീപിക പദുകോണിന്‍റെ സിനിമാ അരങ്ങേറ്റം.

ലവ് ആജ് കല്‍, കാര്‍ത്തിക് കോളിംഗ് കാര്‍ത്തിക്, ഹൗസ് ഫുള്‍, കോക്ക്ടെയ്ല്‍, ചെന്നൈ എക്സ്പ്രസ്, തമാശ, ബജിറാവു മസ്താനി, പദ്മാവത് തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളുണ്ട് ദീപികയുടെ കരിയറില്‍. കബീര്‍ ഖാന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 83 ആണ് വരാനിരിക്കുന്ന ചിത്രം.

loader