ദാവണി അഴകിൽ സുന്ദരിയായി ഹണി റോസ്; 'ചന്തമുള്ള പെൺകൊടി'യെന്ന് ആരാധകർ, ചിത്രങ്ങൾ
First Published Nov 30, 2020, 4:36 PM IST
മലയാളികളുടെ പ്രിയ നായികയാണ് ഹണി റോസ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് ചുവടുവച്ച ഹണി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരമിപ്പോള്‍ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മനു മുളന്തുരുത്തിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ദാവണി അഴകിൽ സുന്ദരിയായ താരത്തെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക. സർവാഭരണ ഭൂഷിതയായി ട്രഡീഷണൽ ലുക്കിലാണ് ഹണിയുടെ വരവ്. ആലുവയിലെ റിസോർട്ടാണ് ലൊക്കേഷൻ.

വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമാ രംഗത്തേക്ക് എത്തുന്നത്. മോഹന്‍ലാല്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ബിഗ് ബ്രദറാണ് അവസാനമായി ഇറങ്ങിയ മലയാള ചിത്രം.
Post your Comments