'ഗീതാ പ്രഭാകറി'നൊപ്പം ​ജീത്തു ജോസഫ്; ആരാകും മുരളി ​ഗോപിയെന്ന അന്വേഷണത്തിൽ ആരാധകർ, ദൃശ്യം ലൊക്കേഷൻ ചിത്രങ്ങൾ

First Published 27, Oct 2020, 5:29 PM

മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊവിഡ് പ്രോട്ടോകോളുകൾ പാലിച്ചുകൊണ്ട് പുരോ​ഗമിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങൾ ഇതിനോടകം പുറത്തുവന്നിരുന്നു. ഇവയെല്ലാം ഇരു കയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ ജീത്തു പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്.

ദൃശ്യം 2വിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ജീത്തു ജോസഫ് പങ്കുവച്ചിരിക്കുന്നത്. ആശാ ശരത്തിനും മുരളി ​ഗോപിക്കും ഒപ്പമുള്ള ചിത്രങ്ങളാണിവ. ചിത്രത്തിൽ ഗീതാ പ്രഭാകർ എന്ന പൊലീസ് ഉദ്യോ​ഗസ്ഥയുടെ വേഷത്തിലാണ് ആശാ ശരത്ത് എത്തുന്നത്.

എന്നാൽ ആദ്യഭാ​ഗത്ത് ഇല്ലാത്ത ചില താരങ്ങളും ഈ ഭാ​ഗത്ത് എത്തുന്നുണ്ട്. അവരില്‍ പ്രധാനിയാണ് മുരളി ഗോപി. താരത്തിന്റെ വേഷം എന്താകും എന്ന ആകാംഷയിലാണ് സിനിമാ പ്രേക്ഷകർ. അതിനിടെയാണ് ജീത്തു ജോസഫ് പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇതോടെ ദൃശ്യം 2വിന്റെ കാത്തിരിപ്പിന് ആകാംഷ ഏറുകയാണ്.

"അമേരിക്കയിൽ ഉള്ള സഹോദരൻ ആണ് മുരളി ഗോപി, അപ്പോൾ ഐജിയുടെ സഹോദരൻ തന്നെ വില്ലൻ. മുരളി ഗോപി കൂട്ടത്തിൽ കലാഭവൻ ഷാജോണിന്റെ അപ്രതീക്ഷിത എൻട്രി കഥയുടെ കിടപ്പ് അതാണ് അല്ലെ" എന്നിങ്ങനെയാണ് ആരാധകർ അനുമാനിക്കുന്നത്. ദൃശ്യം പോലെ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിക്കുന്നുവെന്നും ചിലർ പറയുന്നു.

നേരത്തെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ മുരളി ​ഗോപി പങ്കുവച്ചിരുന്നു. ഒരു പൊലീസ് കഥാപാത്രത്തെ ആവും താരം അവതരിപ്പിക്കുന്നതെന്നാണ് ആരാധകർ അന്ന് പറഞ്ഞത്. ചിത്രത്തില്‍ മുരളി ഗോപി ധരിച്ചിരിക്കുന്ന കാക്കി പാന്‍റ്സ് ആയിരുന്നു അതിനു കാരണം. ദൃശ്യം 2ല്‍ പഴയ കേസ് കുത്തിപ്പൊക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ആയിരിക്കും ഇതെന്നും ആരാധകര്‍ പറഞ്ഞിരുന്നു.

ദൃശ്യം സെറ്റിലേക്ക് പോകുന്നതിന് മുന്‍പുള്ള തങ്ങളുടെ ചിത്രങ്ങള്‍ നേരത്തെ ആശ ശരത്തും മീനയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന ചിത്രീകരണമായതിനാല്‍ കര്‍ശന മുന്‍കരുതലുകളോടെയാണ് ഷെഡ്യൂള്‍. ഷൂട്ടിംഗ് ആരംഭിച്ചാല്‍ പുറത്തുനിന്ന് ആരും കയറാതെ അടച്ചിടേണ്ടതിനാല്‍ മുഴുവന്‍ താരങ്ങളും ആദ്യദിനം മുതല്‍ ക്രൂവിനൊപ്പമുണ്ട്.