'പുറമേ ചിരി, ഉള്ളില്‍ കരച്ചില്‍'; സ്കൈഡൈവിംഗ് അനുഭവം പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍

First Published 1, Oct 2020, 8:27 PM

ഒറ്റ സിനിമയിലൂടെത്തന്നെ മലയാളി സിനിമാപ്രേമിയുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. അനൂപ് സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' കല്യാണിയെ സംബന്ധിച്ച് മലയാളത്തിലേക്കുള്ള മികച്ച എന്‍ട്രി ആയിരുന്നു. കൊവിഡ് കാലത്ത് ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായിരുന്ന കല്യാണി ഒട്ടേറെ ത്രോബാക്ക് ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ദുബായില്‍ താന്‍ നടത്തിയ സ്കൈഡൈവിംഗിന്‍റെ അനുഭവം ചിത്രങ്ങള്‍ സഹിതം പങ്കുവച്ചിരിക്കുകയാണ് അവര്‍.

സ്കൈ ഡൈവിംഗ് നടത്തുന്നതിന്‍റെ മൂന്ന് ചിത്രങ്ങളാണ് കല്യാണി പങ്കുവച്ചിരിക്കുന്നത്.

ഒപ്പം സഹായിയുമുണ്ട്

ഒപ്പം സഹായിയുമുണ്ട്

പുറമേയ്ക്ക് ചിരി, ഉള്ളില്‍ കരച്ചില്‍ എന്നാണ് ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്

'വരനെ ആവശ്യമുണ്ട്' എന്ന ആദ്യ മലയാളചിത്രത്തിനു മുന്‍പുതന്നെ തെലുങ്ക്, തമിഴ് ഭാഷകളില്‍ ശ്രദ്ധ നേടിയിരുന്നു കല്യാണി

വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാലിനൊപ്പം എത്തുന്ന 'പ്രണയ'മാണ് കല്യാണിയുടെ അടുത്ത മലയാളചിത്രം. മോഹന്‍ലാല്‍ നായകനാവുന്ന 'മരക്കാറി'ലും കല്യാണിക്ക് വേഷമുണ്ട്. കൂടാതെ രണ്ട് തമിഴ് ചിത്രങ്ങളും നിര്‍മ്മാണഘട്ടത്തിലാണ്.

loader