മുണ്ടും നേര്യതും ഉടുത്ത് കുടുംബവിളക്കിലെ 'വേദിക'
ഏഷ്യാനെറ്റിലെ 'പ്രണയം' എന്ന സീരിയലിലൂടെയാണ് ആമി എന്ന ആമിയ ഷിര്‍ദി അഭിനയരംഗത്തേക്കെത്തുന്നത്. തുടര്‍ന്നിങ്ങോട്ട് തമിഴിലും മലയാളത്തിലുമായി അവര്‍ നിരവധി സീരിയലുകളില്‍ അഭിനയിച്ചു. ഇന്ന് ഏഷ്യാനെറ്റിലെ കുടുംബവിളിക്കില്‍ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും തിരുവനന്തപുരം സ്വദേശിനിയായ ആമിയാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള ആമിയ ഷിര്‍ദിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വെഡിങ് ഫോട്ടോഗ്രാഫറായ ബിനു സീൻസ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.