ട്വിറ്ററിലെ 'സെയിം ആക്ടര്‍ സെയിം ഇയര്‍' ചലഞ്ചില്‍ മമ്മൂട്ടിയും മോഹന്‍ലാലും എത്തിയാല്‍

First Published 1, Nov 2020, 5:08 PM

തങ്ങളുടെ പ്രിയതാരങ്ങളുടെ പ്രകടനങ്ങളെ പുകഴ്ത്തിയും മറ്റു താരാരാധകരെ 'വെല്ലുവിളി'ച്ചുമുള്ള പലതരം ചലഞ്ചുകള്‍ ട്വിറ്ററില്‍ ഇടയ്ക്കിടെ നടക്കാറുണ്ട്. ഓരോരോ ഹാഷ് ടാഗുകളില്‍ നടക്കുന്ന ചില ചലഞ്ചുകള്‍ ചിലപ്പോഴൊക്കെ വ്യത്യസ്ത ഭാഷാസിനിമകളുടെ അതിരുകള്‍ ഭേദിച്ച് ട്രെന്‍റ് ആവാറുമുണ്ട്. അത്തരത്തില്‍ കൗതുകമുണര്‍ത്തുന്ന ഒരു ഹാഷ് ടാഗ് 'ചലഞ്ച്' ട്വിറ്ററില്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. 'Same Actor Same Year' എന്ന ഹാഷ് ടാഗില്‍ നടന്ന ചലഞ്ചില്‍ തങ്ങളുടെ പ്രിയതാരങ്ങള്‍ ഒരു വര്‍ഷത്തില്‍ അഭിനയിച്ച വിഭിന്നമായ കഥാപാത്രങ്ങളെ മുന്നിലേക്ക് വെക്കുകയായിരുന്നു ആരാധകര്‍. തമിഴ് ആരാധകര്‍ക്കടയില്‍ ആരംഭിച്ച ഈ ചലഞ്ചില്‍ പിന്നീട് ബോളിവുഡ് പ്രേമികളും പിന്നീട് എത്തി. പ്രകടനത്തിലെ വ്യത്യസ്തതയേക്കാള്‍ അപ്പിയറന്‍സിലെ വൈവിധ്യമായിരുന്നു പലരും മാനദണ്ഡമാക്കിയതെന്ന് മാത്രം. ചിലപ്പോഴൊക്കെ ഒരേ ചിത്രത്തിലെ വ്യത്യസ്ത അപ്പിയറന്‍സുകളും ട്വീറ്റുകളായെത്തി. മലയാളികളായ താരാരാധകര്‍ ഈ ട്വിറ്റര്‍ ചലഞ്ചില്‍ പങ്കെടുത്തത് കുറവാണെങ്കിലും മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സാന്നിധ്യമറിയിച്ചിരുന്നു. സിനിമകളുടെ എണ്ണം കൂടുതലായിരുന്ന മുന്‍കാലത്ത് സ്വഭാവത്തിലും അപ്പിയറന്‍സിലും തീര്‍ത്തും വ്യത്യസ്തരായ നിരവധി കഥാപാത്രങ്ങളെ മമ്മൂട്ടിയും മോഹന്‍ലാലും അനശ്വരമാക്കിയിട്ടുണ്ട്. 'Same Actor Same Year' ലഞ്ചിലേക്ക് മമ്മൂട്ടിയും മോഹന്‍ലാലും എത്തിയാല്‍ എങ്ങനെയുണ്ടാവുമെന്ന് നോക്കാം..

രജനീകാന്തിന്‍റെ 'കാല'യും '2.0'യും, രണ്ടും പുറത്തിറങ്ങിയത് 2018ല്‍

ആമിര്‍ ഖാന്‍റെ കരിയറിലെ എക്കാലത്തെയും രണ്ട് ഹിറ്റ് ചിത്രങ്ങള്‍, ലഗാനും ദില്‍ ചാഹ്താ ഹെയും. രണ്ടും പുറത്തിറങ്ങിയത് ഒരേ വര്‍ഷം.. 2001ല്‍

അജിത്ത് കുമാറിന്‍റെ വേതാളവും യെന്നൈ അറിന്താലും. രണ്ടും 2015ല്‍

തമിഴിലും തെലുങ്കിലുമായി അനുഷ്ക ഷെട്ടി 2015ല്‍ അഭിനയിച്ച നാല് വ്യത്യസ്ത ചിത്രങ്ങളും കഥാപാത്രങ്ങളും

ആടുകളം, മയക്കം എന്ന- ധനുഷ് 2011

ആടുകളം, മയക്കം എന്ന- ധനുഷ് 2011

ഗജിനി, മായാവി- സൂര്യ 2005

ഗജിനി, മായാവി- സൂര്യ 2005

കഥാപാത്രത്തിന്‍റെ പൂര്‍ണ്ണതയ്ക്കായി അഭിനേതാക്കള്‍ നടത്തുന്ന ഫിസിക്കല്‍ ട്രാന്‍സ്‍ഫര്‍മേഷന്‍റെ ഏറ്റവും വലിയ ഉദാഹരണമായി പലപ്പോഴും എടുത്തുകാട്ടപ്പെടാറുള്ള നടന്‍, ക്രിസ്റ്റ്യന്‍ ബെയ്‍ല്‍. 2004ല്‍ പുറത്തിറങ്ങിയ 'മെഷീനിസ്റ്റി'നുവേണ്ടി അദ്ദേഹം ഞെട്ടിക്കുന്ന തരത്തില്‍ ശരീരഭാരം കുറച്ചു. രണ്ടാംചിത്രം തൊട്ടടുത്ത വര്‍ഷം ഇറങ്ങി 'ബാറ്റ്മാന്‍ ബിഗിന്‍സി'ലെ അപ്പിയറന്‍സ്.

വിക്രം ഏഴ് വ്യത്യസ്ത അപ്പിയറന്‍സുകളില്‍ എത്തുന്ന ചിത്രം, വരാനിരിക്കുന്ന 'കോബ്ര'.

'96'ലെ രണ്ടുകാലം. വിജയ് സേതുപതി

'96'ലെ രണ്ടുകാലം. വിജയ് സേതുപതി

സഞ്ജയ് ദത്തിന്‍റെ ജീവിതം പറഞ്ഞ 'സഞ്ജു'വിലെ (2018) രണ്‍ബീര്‍ കപൂറിന്‍റെ വ്യത്യസ്ത അപ്പിയറന്‍സുകള്‍.

തമിഴിലെ പുതുതാരനിരയില്‍ കഥാപാത്രങ്ങളില്‍ വൈവിധ്യം പരീക്ഷിക്കാറുള്ള നടനാണ് ശിവകാര്‍ത്തികേയന്‍. ശിവകാര്‍ത്തികേയന്‍റെ റെമോ, രജിനി മുരുകന്‍- 2016

'വാനപ്രസ്ഥ'ത്തിലെ കുഞ്ഞിക്കുട്ടനും 'ഉസ്‍താദി'ലെ പരമേശ്വരനും. രണ്ടും പുറത്തെത്തിയത് 1999ല്‍. ഒന്ന് മാസ് കഥാപാത്രവും മറ്റൊന്ന് മോഹന്‍ലാലിലെ നടനെ വെല്ലുവിളിക്കുന്ന ഒന്നും. കുഞ്ഞിക്കുട്ടന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം രണ്ടാമത്തെ തവണ അദ്ദേഹത്തിന് നേടിക്കൊടുത്തപ്പോള്‍ പരമേശ്വരന്‍റെ ഇരട്ടവ്യക്തിത്വം ആരാധകര്‍ക്ക് ആവേശമായി.

ബിലാല്‍ ജോണ്‍ കുരിശിങ്കലും ബാലചന്ദ്രനും. ഒന്ന് അധോലോകനേതാവും മറ്റൊന്ന് എഴുത്തും വായനയും ജീവിതവൃതമാക്കിയ ഏകാകിയായ മനുഷ്യനും. ബിഗ് ബിയും കൈയ്യൊപ്പും എത്തിയത് 2007ല്‍. രണ്ടിലും മമ്മൂട്ടിയിലെ അഭിനേതാവിന്‍റെ കൈയ്യൊപ്പ് പതിഞ്ഞു.

നന്ദഗോപനും തൈപ്പറമ്പില്‍ അശോകനും. ഭാര്യയുടെ വേര്‍പാടിന്‍റെ മുറിവുണങ്ങാതെ ജീവിക്കുന്ന നന്ദഗോപനെയും പ്രസരിപ്പാര്‍ന്ന അശോകനെയും മോഹന്‍ലാല്‍ സ്ക്രീനില്‍ എത്തിച്ചത് ഒരേ വര്‍ഷം-കമലദളവും യോദ്ധായും വന്നത് 1992ല്‍.

ബെല്ലാരിരാജയും കൃഷ്ണനും. രാജമാണിക്യവും രാപ്പകലും. ഒന്ന് തീയേറ്ററുകളെ പൂരപ്പറമ്പാക്കിയ മാസ് പരിവേഷമെങ്കില്‍ മറ്റൊന്ന് സാത്വികനായ കാര്യസ്ഥന്‍റെ വേഷം. രണ്ടും എത്തിയത് 2005ല്‍.

തികച്ചും വിഭിന്നമായ മൂന്ന് കഥാപാത്രങ്ങള്‍ ഒരേ വര്‍ഷം. മണി രത്നത്തിന്‍റെ 'ഇരുവര്‍', ഷാജി കൈലാസിന്‍റെ 'ആറാം തമ്പുരാന്‍', പ്രിയദര്‍ശന്‍റെ 'ചന്ദ്രലേഖ'. മൂന്നും 1997ല്‍.

മമ്മൂട്ടിയിലെ നടന്‍റെ പ്രതിഭയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പലപ്പോഴും കടന്നുവരാറുള്ള രണ്ട് കഥാപാത്രങ്ങള്‍. പൊന്തന്‍മാടയിലെ മാടയും വിധേയനിലെ ഭാസ്കര പട്ടേലരും. സ്വഭാവത്തിന്‍റെ രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ടുപേര്‍. രണ്ട് സിനിമകളും എത്തിയത് ഒരേ വര്‍ഷം, 1994ല്‍.