'ഞങ്ങളുടെ സ്നേഹം എല്ലായ്‌പ്പോഴും നിനക്കൊപ്പമുണ്ടാകും'; മകൾക്ക് പിറന്നാള്‍ ആശംസയുമായി നദിയ മൊയ്തു

First Published Nov 27, 2020, 11:33 AM IST

'നോക്കത്താ ദൂരത്ത് കണ്ണും നട്ട്' എന്ന ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് നദിയ മൊയ്തു. ചിത്രത്തിലെ കുറുമ്പും കുസൃതിയുമായി പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുത്ത ഗേളി എന്ന കഥാപാത്രം ഇന്നും മലയാളിയുടെ മനസിലുണ്ട്. ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാത്ത തരത്തിൽ പ്രേക്ഷക മനസ്സിൽ ഇടം നേടിയ‌ മിടുക്കി പിന്നീട് ദക്ഷിണേന്ത്യയിലെ തന്നെ അറിയപ്പെടുന്ന നദിയ മൊയ്തു എന്ന നടിയായി മാറുകയായിരുന്നു. മൂത്തമകള്‍ സനത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള നദിയയുടെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

"സന്തോഷ ജന്മദിനം സനം.. നീ എത്ര അകലെയാണെന്നതോ അടുത്താണെന്നതോ പ്രധാനമല്ല, ഞങ്ങളുടെ സ്നേഹം എല്ലായ്‌പ്പോഴും നിനക്കൊപ്പമുണ്ടാകും" എന്നാണ് നദിയ സോഷ്യൽ മീഡിയയിൽ കുറിച്ചത്. മകൾക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കുന്നു.

മുംബൈയില്‍ സ്ഥിര താമസമാക്കിയ നദിയയ്ക്ക് സനം, ജാന എന്നിങ്ങനെ രണ്ട് മക്കളാണ് ഉള്ളത്. ഭര്‍ത്താവ് ശിരീഷ് മുംബൈയില്‍ സാമ്പത്തിക വിദഗ്ദനായി ജോലി ചെയ്യുന്നു.

വിവാഹ കഴിഞ്ഞ് പത്ത് വര്‍ഷങ്ങള്‍ ശേഷമാണ് നദിയ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ ആയിരുന്നു നദിയയുടെ രണ്ടാം വരവ്. മോഹന്‍ലാലിന്‍റെ നീരാളി എന്ന ചിത്രത്തിലും താരം നായികയായി എത്തി.

ലോക്ഡൗൺ കാലത്താണ് നദിയ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. പഴയപടങ്ങളും പാചകവിശേഷങ്ങളും എല്ലാം താരം ആരാധകർക്കായി പങ്കുവച്ചിരുന്നു.

വിരലിൽ എണ്ണാവുന്ന മലയാളം ചിത്രങ്ങളെ ചെയ്തുള്ളൂവെങ്കിലും മലയാളത്തിലെ നല്ല നായികാ കഥാപാത്രങ്ങളാകാൻ നദിയ മൊയ്‌ദുവിന് സാധിച്ചിട്ടുണ്ട്. വന്നു കണ്ടു കീഴടക്കി,ശ്യാമ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ഇന്നും സിനിമാ പ്രേമികൾക്ക് പ്രിയമാണ്.

undefined